പ്രണവമന്ത്രാക്ഷരപ്പൊരുളേ ….. Unni Kt
വൃശ്ചിക കാറ്റുലയുന്നു,വിഭൂതിമണം പടരുന്നു,വിശ്രുത ശരണഘോ-ഷങ്ങള്‍ മുഴങ്ങുന്നു…,വിശ്വേശ്വരതനയാ, വിനായകസോദരാ വിപത്തുകളില്‍നിന്നുകാത്തരുളും പരംപൊരുളെപാടുന്നവിടുത്തെ നാമസങ്കീര്‍-ത്തനങ്ങളടിയനാലാവോളം…!പിഴകളേറും മനുജജന്മമിതില്‍മോക്ഷപദം പൂകുവാന്‍ പൂങ്കാവനംതന്നില്‍ വാഴും ഭൂതനാഥാതേടിവരുന്നൂ തവ ചേവടികളയ്യാ…!!!സുകൃതിയല്ലിവനെങ്കിലും വര-മേകണേ ദേവാ, ശ്രുതിഭംഗമില്ലാതെകീര്‍ത്തനം തവ പാടുവാന്‍….!സഹസ്രങ്ങള്‍ കൈകൂപ്പുംതിരുനടയില്‍ തിരുരൂപംകണ്‍പാര്‍ത്തു തുമ്പമകറ്റുവാനടിയനുംവന്നേനയ്യാ…,ആളുമാഴിതന്നിലായെരിയട്ടെ ജന്മ-ദുഃഖങ്ങള്‍, നെയ്യഭിഷേകപ്രിയനെ,അംഗോപാംഗമടിയനുമുരുകുന്നുനല്‍നറുനെയ്യുപോലെന്നയ്യാ….!കൃപാനിധേ, സംസാരവാരിധിതാണ്ടുവാനമരത്തു തുണയായ്വരേണമയ്യനേ, താളത്തില്‍ഞാനെന്നും പാടും…