ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകൾ !

Category: കവിതകൾ

ഉരിയാടാനാവാത്തവരുടെപാട്ടിൻ്റെ ഭംഗി …. Thaha Jamal

ഇന്നലെ കണ്ട ആകാശത്തിൻ്റെ വെളുപ്പ്ഭൂമിയുടെ പകലിൻ്റെ നിറംഇന്നലെ ചരിഞ്ഞ ആനയ്ക്ക്കാടിൻ്റെ നിറംമാവിൻ്റെ വേരുകൾഭൂമിയെ പ്രാപിച്ചതിനെക്കാൾഎത്രയോ വേഗത്തിലാണ് ഇത്തിളുകൾവേരുകളാഴ്ത്തിയത്ഉരിയാടാനാവാത്തവരുടെപാട്ടിൻ്റെ ഭംഗി എത്ര പറഞ്ഞാലും തീരില്ല.ഉടമസ്ഥരില്ലാത്ത പറമ്പുകൾപട്ടികൾ പ്രസവിക്കാൻ തെരഞ്ഞെടുക്കുന്നു.കീരികൾ പാമ്പിനെയന്വേഷിക്കുന്നു.ചിലയിടത്ത് ചീട്ടുകളിചിലയിടത്ത് കൈയ്യേറ്റംമകുടിയുമായി രണ്ടു പാമ്പാട്ടികൾകച്ചേരി പാടുന്നുആടിയ പാമ്പ് കൂടയിൽ വിശ്രമിക്കുന്നു.‘ഇവിടെ മൂത്രം…

വെയില് വരയുന്നത് … Shaju K Katameri

കരിങ്കിനാവുകൾ പുതച്ചമൗനത്തിന്റെ വളവിലെവിടെയോമറന്ന് വച്ച മുഖമായിരുന്നുഅവന്റേത്.കോളേജിലേക്ക് പോകുംവഴിപതിവായ് കണ്ട്മുട്ടാറുള്ളവെയില് കൊത്തി കരിഞ്ഞ്വരഞ്ഞ നിഴൽചിത്രം.ക്ലാസ്സ്‌ കഴിഞ്ഞ്കടമേരി യിലേക്കുള്ളബസ്സ് കാത്ത് നിന്ന നട്ടുച്ച.ചാറ്റൽമഴ നനഞ്ഞ്ആൾക്കൂട്ടത്തിനിടയിലൂടെഇളംകാറ്റ് തണുത്ത കയ്യാൽവിരലുകളോടിച്ചു.കലങ്ങി തിളച്ചനോവുകൾക്കിടയിലൂടെഏങ്ങലടിച്ച് വിശന്ന നിഴലുകൾകൊണ്ട് നട്ടുച്ചയുടെ നെഞ്ചിൽകുഞ്ഞ് മിഴികൾ കൊണ്ട്ആകാശം വരയ്ക്കാൻശ്രമിക്കുകയായിരുന്ന അവൻഎന്റെ നേരെ കൈ നീട്ടി.സ്വപ്നവും,…

കണ്ണ് …. Thomas Antony

(മഹാകവി അക്കിത്തത്തിനുപ്രണാമം അർപ്പിച്ചുകൊണ്ടുസമർപ്പിക്കുന്നു. )തോമസ് കാവാലം കണ്ണേ !നീയെൻ കാഴ്ചയല്ലേ?അകതാരിലുദിക്കും തെളിച്ചമല്ലേ?ഇരുളിനെ വെളുപ്പിക്കും സൂര്യൻ നീയേനിന്നെ ചുറ്റുന്ന ഭൂമി ഞാനും.കണ്ണിലുദിക്കുന്നയെൻ സൂര്യനെന്നുംമണ്ണിനെ വിണ്ണുമായ്‌ കോർത്തിണക്കിനിഴലുകൾ പടർത്തും പ്രപഞ്ചമാകെവിടർത്തും ചിറകുകൾ മയിലുപോലെ.കാട്ടിലും മേട്ടിലും നഷ്ടമാകുമെൻപാതയും പൂർണതയും നിന്നിലല്ലോഎന്റെ ആത്മാവിനെ തൊട്ടെടുക്കുംഉൾക്കണ്ണിൻ ചൈതന്യം നീതാനല്ലോ.കണ്ണേ!…

അവൾ …. Rajesh Ambadi

ഭ്രാന്തു പൂക്കും കിരാതയാമങ്ങളിൽജീവനെച്ചുറ്റി നീണ്ട നേരാണവൾ….കാത്തിരിപ്പിൻ കറുത്ത പൂവാക മേലെന്നെ നോക്കിച്ചിരിച്ച നോവാണവൾ….ഉള്ളു നീറ്റും വിരൂപതാളങ്ങളെ-ച്ചുണ്ടു നീട്ടിത്തടുത്ത മഞ്ഞാണവൾ…..പാപപുഷ്പങ്ങൾ മാത്രം വിരിഞ്ഞൊരെൻചെമ്പകത്തിന്റെ നെഞ്ചിടിപ്പാണവൾ……ഏറെയൊന്നും കുറിയ്ക്കുവാനില്ലെനിയ്-ക്കെന്റെ ഗന്ധം തിരഞ്ഞു പോകട്ടെ ഞാൻ…..ജാതകച്ചീളു ചിന്തേരിടാതെയും,പ്രേതമൗഢ്യം വിയർക്കുന്ന കോണിലെ-ത്തെറ്റു മൂടുന്ന തായ് വേരു തേടിയും,വീണ്ടുമെന്നിൽ കുരുങ്ങി…

മുറിവിടങ്ങൾ …. ശ്രീരേഖ എസ്

നീറിപ്പുകയുന്ന മനസ്സിൽക്രൂരവചനങ്ങളുടെ തലോടൽ.ലൗകീകസുഖത്തിനായിബന്ധങ്ങൾ മറക്കുന്നമനുഷ്യമ്യഗങ്ങൾ,പൊന്തക്കാടുകളിൽനിന്നുയരുന്നകുഞ്ഞുനിലവിളികൾ .നടപ്പാതകളിൽതേരട്ടകളുടെ ജാഥ.മദ൦പൊട്ടിയോടുന്നകാലത്തിനൊപ്പ൦എത്താനാവാതെ,നിലച്ചു പോകുന്നഘടികാരങ്ങൾ.ദുഷ്കരമീ യാത്രയെങ്കിലും,ഇടവഴികളിലെവിടെയോസുഗന്ധ൦ പൊഴിക്കുന്നനന്മമരങ്ങൾക്കുഎത്രനാളിനി വാളിനിരയാതെനിൽക്കാൻ പറ്റുമോ.?സന്ദേഹങ്ങളുടെ ദിനങ്ങളെകൈപിടിച്ചു നടക്കാനിനിമാന്ദ്യത്തിന്റെ ശോഷിച്ചവിരലുകൾക്കാവുമോ?ശാന്തി തേടിയെത്തുന്നദേവാലയങ്ങളിലുമിന്നുഅശാന്തിയുടെ പുകച്ചുരുളുകള്‍പടർത്തുന്നതാരാവു൦ .?അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെതളയ്ക്കാനിനി പ്രകൃതിയുടെവിളയാട്ടമുണ്ടാവുമോ .?കലുഷിത മനസ്സിലെ ചിന്തകളേനിങ്ങൾക്കിനി വിട.കാല൦ പടവാളെടുക്കട്ടെയിനി.വിഷലിപ്തമാമീ ഭൂവിൽജീവനുണ്ടെങ്കിൽനോക്കുകുത്തിയെപ്പോലെജീവിച്ചു തീർക്കാനോ ..വിധി !!

ചിതലുതിന്നാത്ത കവിതകൾ ……VG Mukundan

ചോരയുടെയും മാംസത്തിന്റെയുംമണമില്ലാത്ത ചിതലുതിന്നാത്തപഴയ കവിതകൾ തിരയുകയാണ്…!എഴുതിവച്ച കടലാസ്സുകളുംഅന്നത്തെ ചിന്തകളും കൈമോശം വന്നിരിക്കുന്നു!.ഓർമകളിൽ ചികഞ്ഞ്ചിതലുതിന്നാത്തവമാത്രംതപ്പിയെടുത്ത്‌പകർത്തിയെഴുതുമ്പോഴെല്ലാംഓരോ പുതിയ കവിത ജനിക്കുന്നുഇന്നത്തെ കവിതകൾ!!ചോരയൊലിയ്ക്കുന്ന ദുരന്തങ്ങളുടെ-ഭാണ്ഡങ്ങൾ കയറ്റി കിതയ്ക്കുന്നകവിതകൾ….!ജീവനില്ലാത്ത ജീവികൾ പെറ്റുപെരുകി അസ്വസ്ഥമാക്കുന്നജീവിതങ്ങളുടെ കവിതകൾ….!ആറടിമണ്ണും സ്വന്തമില്ലെന്നറിഞ്ഞ്ആകാശത്തിനുകീഴെഭൂമി എവിടെയെന്നന്വേഷിച്ചിറങ്ങിയആയിരങ്ങളുടെ വെയിൽകത്തുന്ന കണ്ണുകളുടെ കവിതകൾപലായനത്തിന്റെ കവിതകൾ….!എനിക്കുവേണ്ടത് മനസ്സുകരിയുന്നഈ കവിതകളല്ല!;മരിക്കാത്ത ഓർമകളിൽതെളിഞ്ഞുനിൽക്കുന്നചിതലുതിന്നാത്തഎന്റെ…

നെല്ലിക്കാ ക്കൊതി …. Sathi Sudhakaran

നെല്ലിക്ക മുത്തു പഴുത്ത നാളിൽനെല്ലിക്ക തിന്നുവാൻ മോഹമായികൂട്ടുകാരോടൊത്തു പോയി ഞാനുംനെല്ലിമരച്ചോട്ടിൻ ചെന്നു നിന്നു.കൂട്ടുകാരെല്ലാരും ഒത്തുകൂടിനെല്ലിമരത്തിൻ്റെ ചില്ലയാകെകൈ കൊണ്ടു എത്തിപ്പിടിച്ചവരുംനെല്ലിക്ക എല്ലാം പിഴുതെടുത്തു.ഇതു കണ്ടു മറ്റുള്ള കൂട്ടുകാരുംകലപില ശബ്ദത്തിൽ ഓടിയെത്തിനെല്ലിക്ക തട്ടിപ്പറിച്ചെടുത്തു.എല്ലാരും കൂടിട്ടു തർക്കമായികിട്ടിയ നെല്ലിക്ക വായി ലിട്ടുഒന്നും അറിയാതെ നിന്നു ഞാനും.വായിൽ…

നുകം …. Jain James

നാവറുക്കപ്പെട്ടുപോയവന്റെ/അവളുടെപിൻകഴുത്തിൽ ബന്ധിപ്പിച്ചനുകങ്ങളുടെ മണ്ണിൽ തട്ടുന്നമൂർച്ചയെറിയ അഗ്രങ്ങളിലാണ്ആദ്യത്തെ……വിപ്ലവ കവിതകൾ തളിർത്തത്..രാകി മിനുക്കിയ അരിവാൾ-ത്തലപ്പിന്റെ തെളിച്ചം പോലെഒരു നുള്ള് വെളിച്ചം മാത്രംആശിച്ചു കൊണ്ട് ഇനിയുംസൂര്യാസ്തമയം സംഭവിക്കരുതേഎന്ന പ്രാർത്ഥനകൾദൈവങ്ങൾ കേൾക്കാതെ പോയപ്പോൾസ്വയം വെറുത്തു പോയ ഇരുട്ടിൽമൗനം തുന്നിച്ചേർത്ത നാവുകൾപൊട്ടിത്തെറിച്ചപ്പോൾ മുഴങ്ങിയകറുത്ത ലിപികൾ നിറഞ്ഞനിലവിളികളിൽ നിന്നും ഉരുത്തിരിഞ്ഞവിലക്കപ്പെട്ട…

കഴുകന്മാരുടെ നാട്‌…….. ആനന്ദ്‌ അമരത്വ

ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ“എന്റെ മോൾ, എന്റെ മോൾ “എന്നൊരു വിതുമ്പലു കേട്ടു.എന്റെ നാടിന്ന്പെണ്ണുടലുകൾക്ക്‌ മേലെവട്ടമിട്ട്‌ പറക്കുന്നമാംസ ദാഹികളായകഴുകന്മാരുടെ നാടാണ്‌.തളർ വാതം വന്ന് കിടപ്പിലായഅമ്മയെപ്പോലെ എന്റെ നാട്‌.ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾനാലു കഴുകന്മാർ കൊത്തിക്കീറുന്നഒരു പെൺ മാനിനെ കണ്ടു.തിന്നു തീർത്തതിന്റെതെളിവ്‌ കിട്ടാതിരിക്കുവാൻതെളിവ്‌ പറയുന്ന നാവ്‌…

മഹാത്മാവിന്റെ ഊന്നുവടി ….. തോമസ് കാവാലം

ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേതാങ്ങുവാനാളില്ല കൂടെപിടിക്കുവാൻആത്മബലം കൊടുത്ത മഹാത്മാവില്ല .കൈകാലാവതില്ല കൈപ്പിടിയിലൊന്നുമില്ലഒരെല്ലിൻതുണ്ടുപോൽ മെലിഞ്ഞുണങ്ങികൂടില്ല കൂട്ടില്ല കൂടപ്പിറപ്പും കൂട്ടായ്മയുംഇണയുംതുണയുമില്ല താങ്ങിപ്പിടിക്കുവാൻ.തേങ്ങലുകളെ ചങ്ങലയ്ക്കിട്ട ചങ്ങാതി,കാലത്തിൻ മൂകസാക്ഷി, ഈ ഒറ്റക്കാലൻഏഴയാം കർഷകൻ,നടുവൊടിഞ്ഞ നരൻമഹാത്മനെ മനംനൊന്തു മനനംചെയ്കെഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.മാടിവിളിക്കുന്നു മനസ്സിലെ മൈനയിതാപറക്കുന്നു…