ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

മുത്തശ്ശി വീട്… ❗ Anarkottil Rajan

മുത്തശ്ശിമാരില്ലാതുള്ളവീടുകളിൽ കാണാം, മുറ്റമടിക്കാതെ,മുഖവും തുടക്കാതെ,നാമജപങ്ങളും ചൊല്ലിടാതെ, കരയുന്ന മക്കളുടെകൊഞ്ചലില്ലാതെ,കൊത്തങ്കല്ലാടുവാൻകൂട്ടുകാരില്ലാതെ, മുറ്റത്തു ചിതറിയനെൽമണികൾ ചിക്കുന്നകോഴിക്കിടാങ്ങളെആട്ടിയോടിക്കാതെ, ദൈവനാമങ്ങളും,കഥകളും കേൾക്കാതെ,മടിപിടിച്ചെവിടെയോമുറികളിൽ മൂലക്ക്മുഖവും, മുടിയുംമിനുക്കാതെ മക്കൾ, മുഖമൊന്നുയർത്താതെ,വീട്ടുകാരറിയാതെ,മൂകമായ്കഴിയുന്നുണ്ടൊരുചതുരക്കൂടിനുകൂട്ടായി. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️അനാർകോട്ടിൽ രാജൻ ❤️

പിരിയുന്നതെങ്ങിനെ …. Bindhu Vijayan

മരിക്കാൻ പറഞ്ഞാലുംമറക്കാൻ പറയരുതേമറക്കണമെങ്കിൽ ഞാൻമരിക്കണമെന്നത്മറന്നു പോയീടല്ലേ അകലെയാണെങ്കിലുംഅരികിൽ നീയുണ്ടെന്നഅമൃതും നുണഞ്ഞേയിരിപ്പൂ ഞാൻ..ആശ മറ്റൊന്നില്ല,നിന്നെ ഞാനൊരു നോക്ക്കാണണമെന്നതല്ലാതെ ! ആദ്യമായന്നു നീഎൻപാട്ടു കേട്ടു, ഞാൻനിന്റേതു മാത്രമെന്നോതിയില്ലേ?എന്നിലേക്കാത്മാനുരാഗമൊഴുക്കിയില്ലേ? കവിത വിടരുന്ന നിൻകരളിൽ ഞാൻ മറ്റൊരുകവിതയായ് പൂത്തുവല്ലോഒരു പ്രണയകവിതയായ് പൂത്തുവല്ലോ മിഴിനനഞ്ഞൊഴുമ്പോൾപിടയും മനസ്സിനെതഴുതിട്ടു ഞാനിരിക്കുന്ന രാവിൽഅറിയാതെ…

ഇച്ഛ …. ബേബി സബിന

കീറി മുറിഞ്ഞൊരാടപോൽഓട്ടവീണുള്ളൊരീ,ജീവിതപന്ഥാവിൽപദയാത്ര ചെയ്യവേ, അഴലുകളൊട്ടുമില്ലാത്ത മോഹന മോഹിത സൗഹൃദംതുള്ളിത്തുളുമ്പുന്നെൻ ചേതസ്സിലായ്! മൃദുലചിന്തയാൽ സ്വച്ഛന്ദമായൊരാഭൂതകാലമാണെന്നിലെ വസന്തം! സ്നേഹമൊഴിയാലെൻ ഹൃദയദർപ്പണത്തിലായ്,കളമെഴുതിയതും കലഹമില്ലാ മാനസം തന്നിലായ് നിർമ്മല സ്നേഹം പകുത്തതും, അന്നാളിലെന്നിലെ കനവുകൾ പൂത്തുലഞ്ഞതും, ഓർക്കുന്നുവോ മൽസഖി നീ! ഈറൻ മുടി കോതിയ പോൽചാരുതയാർന്ന ദലമർമ്മരങ്ങൾ…

ജോസ് ചേട്ടന്റെ കട …. Aziz Ebrahim

ജോസ് ചേട്ടന്റെ കടയിൽ നിന്ന്പഞ്ചസാര പൊതിഞ്ഞു കിട്ടിയകടലാസിൽപ്രധാനമന്ത്രിയുടെ ചെറുപുഞ്ചിരി ഇന്ദിരഗാന്ധീന്ന് കൂട്ടിവായിച്ചപ്പോൾരണ്ടാം ക്ലാസ്സും സുരേഷും മൈനയുംസ്ക്കൂൾ മുറ്റത്തെ കാറ്റാടി മരവുംതിരിഞ്ഞു തിരിഞ്ഞു നോക്കി അഞ്ചാം ക്‌ളാസ്സിലെ സയൻസ് മാഷ്പുസ്തകത്തിലില്ലാത്ത ഒരു ചോദ്യം മുൻപിലിരിക്കുന്നവരാരുംഒന്നും മിണ്ടുന്നില്ല പുസ്തകത്തിലുള്ളത് കണ്ടിട്ടേയില്ലാത്തൊരുത്തൻമൂന്നാമത്തെ ബെഞ്ചിൽ നിന്ന്പതുക്കെ എണീറ്റു…

അക്ഷരാർച്ചന …. Sreekumar MP

ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെ വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെ ചന്ദ്രചൂടന്റെ നട തുറക്കവെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെ നല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെ ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു പോകണെവേളോർവട്ടത്തപ്പനെ.

എന്റെ കൊറോണ തോട്ടം …. Sunu Vijayan

കൂട്ടരേ ഞാനീ കൊറോണ അണഞ്ഞപ്പോൾ തീർത്തൊരു കൊച്ചു കൃഷിതൻ തോട്ടം.ദൂരേക്ക് പോകാതെ കാലത്തും വൈകിട്ടുംഞാൻ ചമച്ചെന്റെയീ കൊച്ചു തോട്ടം.കപ്പയും, ചേനയും ചേമ്പുമീ കാച്ചിലുംഒക്കെയൊരുക്കി ഞാനീ തോട്ടത്തിൽ.മഞ്ഞൾ തടത്തിനരികിലായ് ഞാൻ നട്ടുകച്ചോലവും പിന്നെ കാന്താരിയും.ഇഞ്ചി തഴച്ചു മദിച്ചു വളരുന്നുചന്തത്തിൽ കുമ്പളം പൂത്തീടുന്നു.മാവുണ്ട്, പ്ലാവുണ്ട്,…

അയാൾ … Pavithran Theekkuni

ദുരിതക്കടൽ മുറിച്ചു നീന്തിമുറിവുകളെ വസന്തമാക്കി സ്വപ്നങ്ങളിൽ ബലിയിട്ട്മുങ്ങി നിവരുമ്പോൾ ദൈവംഅയാളെ വീണ്ടുംചതിച്ചുആയുസ്സിൽ രണ്ട് ജന്മദിനങ്ങൾ സമ്മാനിച്ച്! കണ്ടുമുട്ടുമ്പോഴെക്കെചെകുത്താൻഅയാളെഓർമിപ്പിച്ചിരുന്നുദൈവത്തെ സൂക്ഷിക്കണമേ എന്ന്! ഒരു വർഷംആയുസ്സിൽ നിന്ന്രണ്ടു മുയൽ കുട്ടികൾഅയാൾക്ക് നഷ്ടമാവുന്നു ഉലത്തീയിൽപഴുപ്പിച്ച കണ്ണീർത്തുള്ളിയിൽഅയാൾകവിതയുടെ മൂർച്ച കൂട്ടി ഉരുൾപൊട്ടിയഇരുണ്ട രാത്രികളുടെ വേരുകളിൽജീവിതത്തെ തുന്നി വെച്ചു…

അവിഹിതം …. Archanasadasivan

എനിക്കൊരുഅവിഹിതമുണ്ട്.അംഗണവാടിയിലെപയറുകഞ്ഞിയിൽനിന്നാണത്കുടിയേറിയത്. ഒന്നാം ക്ലാസ്സിന്റെഡെസ്കിനടിയിൽഒളിപ്പിക്കാൻ ശ്രമിച്ചിട്ടുംരമ ടീച്ചർ ചാക്കിട്ട്പിടിച്ചു. പിന്നെയോരോയുവജനോത്സവത്തിന്റെപ്രൈസ് ലിസ്റ്റിൽ പേര്വന്നപ്പോൾ ഒഴിപ്പിക്കാൻനോക്കിയവരൊക്കെ ചേർന്ന്എന്നെയൊരു പാലയാക്കിഅതിലവനെ തളച്ചിട്ടു. ഉണർത്തുന്നസൂര്യനുംഉറക്കുന്ന ചന്ദ്രനുംഉണ്ണുന്ന റേഷനുംശ്വസിക്കുന്ന വായുവുംകുളിക്കുന്ന കുളവുംകരയുന്ന കടലുംചിരിക്കുന്ന ആകാശവുംപിന്നെ അവനായി പനിപിടിച്ചു കിടപ്പിലായഅവിഹിതത്തിന് മരുന്ന്വാങ്ങാൻ പോകുന്ന വഴിക്കാണ്വഴിയരികിലെ മറ്റൊരുതൂലികയുമായി കൂട്ടിമുട്ടിപ്രണയത്തിലായി കാലുതെറ്റികൊക്കയിൽ വീണത്.…

നൂലില്ലാപ്പട്ടങ്ങൾ …. വിഷ്ണു പകൽക്കുറി

ഒന്നാം പക്കം! പ്രണയത്തിന്റെമനോഹാരതീരത്ത്മതിമറന്നിരിക്കവെഒറ്റത്തുരുത്തിൽചോരത്തുപ്പിച്ചുവന്നപകൽക്കിനാവിലെ പട്ടംകണക്കെയവൾദൂരെയ്ക്കകന്നുപോയി രണ്ടാം പക്കം! നിശബ്ദമായിരുന്നെങ്കിലുംഉള്ളിലൊരുകടലിരമ്പുന്നുമിഴികൾ പിടയ്ക്കുന്നുതിരയടിച്ചുയരുന്നപോൽമനസ്സുഴറിപ്പിടഞ്ഞുകണ്ണീർപ്പുഴയൊഴുകി മൂന്നാം പക്കം! ഓർമ്മകൾമിന്നിക്കത്തുംപ്രകാശബൾബുകളായിചിത്രവധം ചെയ്തിരുന്നുഒന്നായിരുന്നപകലുകൾകൈകോർത്തുനടന്നമണൽത്തീരങ്ങൾഐസ് നുണഞ്ഞമൃദുചുംബനങ്ങൾഇന്നെൻ്റെയുറക്കംകെടുത്തിത്തെളിയുന്നു നാലാം പക്കം! ഉൾവിളിപോലവളുടെചിത്രങ്ങളിൽവിരൽ ചൂണ്ടിയുറക്കെപരിതപിച്ചിരുന്നുമറുപടികളില്ലാത്തമുഴക്കങ്ങൾമാത്രംതളംകെട്ടി നിന്നാദിനവുംകൊഴിഞ്ഞുവീണു അഞ്ചാം പക്കം! സ്വപ്നങ്ങളുടെതേരിൽനിറമുള്ളകാഴ്ചകളൊക്കെയുംഅവളുടെദാനമായിരുന്നുപിടയ്ക്കുന്നു ഹൃദയംതിരയുന്നുമിഴികൾശൂന്യതയിലേക്ക്വഴിക്കണ്ണെറിഞ്ഞുകാത്തിരുന്നു ആറാം പക്കം! ചെമ്പിച്ചകുറ്റിത്താടിയിൽവിരലുകളാൽകുത്തിച്ചൊറിഞ്ഞുനാലുച്ചുവരുകൾക്കുള്ളിൽതെക്കും വടക്കുംനടന്നുതളർന്നുകഞ്ഞിവെള്ളംകോരിക്കുടിച്ചിരുന്നുവിഷാദത്തിൻ തേരുതെളിച്ചു ഏഴാം പക്കം! ചരടുപ്പൊട്ടിപ്പോയപട്ടംപറന്നുപോയവഴികളിലൊക്കെയുംശൂന്യത…

പ്രണയം വഴിയൊരുങ്ങി …. GR Kaviyoor

ഒളിച്ചല്ലോ എല്ലാ കാഴ്ചകളുംനീ കണ്മഷി എഴുതിപകല്‍ രാവായി മാറിയല്ലോകണ്ണുകൾ തമ്മിലിടഞ്ഞല്ലോപ്രണയം വഴിയൊരുങ്ങിയല്ലോഹൃദയം ഹൃദയത്തെ വിളിച്ചുതമ്മിൽ കാണുവാൻ ഇടയായല്ലോ ..!! നാളെ നീ വരേണ്ടഎന്നെ വിളിക്കേണ്ടകാണുന്നവരൊക്കെചോദിക്കട്ടെ നിൻചുണ്ടിലെ പുഞ്ചിരിഎങ്ങു പോയ് മറഞ്ഞെന്നു..വരുമെന്ന് കരുതികണ്ണുകൾ കാത്തിരുന്നു .. മാവിൻ ചില്ലയിലെകരിം കുയിലൊന്നുപഞ്ചമം മീട്ടിവസന്തം വരുമെന്നുംനീ…