Category: കവിതകൾ

അകന്നവഴിയിൽ

രചന : ബാബു തില്ലങ്കേരി ✍ യൂദാസിനെയുംഒറ്റിയയാദിവസത്തിലാണ്മണ്ണ് വറ്റിവരണ്ടത്.തിരിച്ച് നടക്കുന്തോറുംവരിഞ്ഞുമുറുക്കുന്നഗീവത്സിയൻ കാറ്റ്.വിറകുവെട്ടിവെള്ളം കോരിതളർന്ന മേനിയിൽയുദ്ധത്തിൽതകർന്ന രക്തക്കറകുമ്പസാരക്കൂട്തകർക്കുന്നു.ചർച്ചചെയ്യപ്പെടാതെപോകുന്നഒറ്റപ്പെട്ടവന്റെ ദൈന്യതകൾ,ആത്മഹത്യകൾ,ബലാത്സംഗങ്ങൾ,കൊലപാതകങ്ങൾ,വ്യക്തിഹത്യകൾ.മാറ്റിനിർത്തിയപട്ടിണികൾനോവുകള്‍നിലാവുകൾ.അപ്രത്യക്ഷമാകുന്നഅടയാളങ്ങളിൽ,കാഴ്ച നഷ്ടപ്പെടുന്നകൃഷ്ണമണികളിൽ,മാത്രം ഉറ്റുനോക്കുന്നഅകകാമ്പുകൾ.തിരിച്ച് വരാത്തത്രയുംഅകലത്തിൽ, മനസ്സ്അകന്നുപോയിരിക്കുന്നു.ഏച്ചുകെട്ടിയ ചിന്തകൾഒടിഞ്ഞുതൂങ്ങിയമൂലയിൽ കൂടിചേരലിനായികാതോർത്തിരിക്കുന്നു.

ആർക്കും വേണ്ടാത്തവ..

രചന : ജയൻ തനിമ✍ പഴയ തട്ടിൻപുറമല്ലിന്നു-പരതാം, സ്റ്റോർ റൂം പകരം.എട്ടുകാലി,യെലി,പല്ലി,പഴുതാരചിതലി,രട്ടവാലൻ,വെട്ടുക്കിളിയുംമൊത്തമായ് വാഴുമീ പുരാവസ്തു വിഴുപ്പിൽകണ്ടെത്താനാമോ നിധികുംഭ ശേഖരം.പുരാതന ഗന്ധം,പുറംചട്ട പൊട്ടിയപുരാണഗ്രന്ഥവും താളിയോലയും.പുറത്തെടുക്കാം,പൊടിതട്ടി പുത്തനാക്കാം.ഗ്രാമഫോൺപെട്ടി പൊട്ടിവാൽവു റേഡിയോവും.പാളവിശറി,പഴംപായ,തടുക്ക്,റാന്ത,ലെണ്ണവിളക്കു,പെട്രോമാക്സും.എവറെഡിടോർച്ചോലക്കുട,പേനാക്കത്തി,പാക്കുവെട്ടി,ചൊരക്കത്തിമുറുക്കാൻ ചെല്ലം,കോളാമ്പി,യിടികല്ലു,കുരണ്ടിപനവട്ടി,മുറം,കൊട്ട,യടപലക.പൊട്ടിയ കലം,ചട്ടി,ചിരവ,ചിരട്ടത്തവിഅരകല്ലാട്ടുകൽ,തിരികല്ലു,രൽഉറിയും,പരണും,പാതാളക്കരണ്ടിയും.കുടവൻപിഞ്ഞാണ,മോട്ടുരുളികിണ്ടി,ചെമ്പുകല,മുപ്പുമാങ്ങാ ഭരണിയും.മുണ്ടുപെട്ടി,യരിപ്പെട്ടി,യിസ്തിരിപ്പെട്ടി-യീർച്ചവാൾ,തട്ടുപടി,കലപ്പയും.മഞ്ചാടിക്കുരു,മയിൽപ്പീലി,മുറിപ്പെൻസിൽവക്കുപൊട്ടിയ സ്ലേറ്റ്,വളപ്പൊട്ടുകൾ.ഒടുവിലായ് നിറംമങ്ങിയചിത്രങ്ങൾ-ക്കിടയിലൊരൂന്നു വടിയും കണ്ണടയും.ആർക്കും വേണ്ടാത്തൊരാ വനാഴിയിൽപിന്നെയുമിങ്ങനെ പല…പല….!

അരനിമിഷം

രചന : മോനികുട്ടൻ കോന്നി ✍ അമരൻമാരെപോലെയധികാരികൾവാഴാനായിഅടിമകളാശ്രിതരശക്തരജ്ഞരായിട്ടേഅരനിമിഷംവരുമധികാരത്തിൻകരിമഷിഅറിയാത്തിവരുടെയംഗുലിയിൽ,പാഴായ്പതിക്കെ അരുമ’ക്കഴുതകൾപോലെചുമലിൽഭാരംതാങ്ങിഅരവയറുംമുറുക്കിയുടുത്തും,പാടുംവായ്ത്താരിഅവരെമറക്കുന്നുടനെ യധികാരത്താരങ്ങൾഅളവില്ലാനിധിനിറയ്ക്കുന്നറകളനവധി അണികൾക്കുമുഖങ്ങളില്ലവിടെങ്ങും,കണ്ണാടിയ്ക്കുംഅടിമപ്പെണ്ണിനുമില്ലൊരുപരിഭവമതുപോൽഅടിയാളന്മാരടികൂടുംതെരുവിലങ്ങാദർശംഅഴിയെണ്ണും ചിലരതി നാവാത്തോരങ്ങെമപുരെ അരിവൈര്യമതില്ലാതൊന്നിച്ചത്താഴം, പൊട്ടിച്ചിരിഅരമനരഹസ്യരതിസുഖമോടധികാരംഅടുത്തുവരുംതെരഞ്ഞെടുപ്പുവരെയിതു പതിവ്അളന്നുതൂക്കംനോക്കി വഞ്ചിപ്പാനായിന്നുതുടക്കം അരനിമിഷമതിന്നാണറിയുകയധികാരംഅറിവോടതുനിറവേറ്റൂനിങ്ങൾപിൻമുറയ്ക്കായിഅടിമച്ചങ്ങലപൊട്ടിച്ചെറിയൂ സ്വതന്ത്രരാവൂഅധിനിവേശമതിനി വേണ്ടാത്തതിനായീ, നമ്മൾ! അടരാടുകവേണ്ടിനി തെരുവിൽ, വിരലിൽ വന്നുഅധികാരത്തിൻഖഡ്ഗങ്ങ,ളറിഞ്ഞതുവീശീടുകഅലറിവിളിച്ചോടട്ടെ,തിമിരപ്രമാണികളുംഅലയടിച്ചീടട്ടെ കുളിരു പകർന്നാ മാരുതി

പാവക്കുട്ടിയെ പ്രണയിച്ചവൻ

രചന : സജി കല്യാണി ✍ നിന്റെ വിരലുപിടിക്കുമ്പോൾഞാൻ കാറ്റിനോടൊപ്പം യാത്രതുടങ്ങുകയാണ്.മഴനനഞ്ഞയിലയിൽ പൊതിഞ്ഞ്തിരമാലയില്ലാത്ത കടലിലിറക്കുന്നു.ഏകമാണ് കടൽ.നാമിരുവരുംഉപ്പുജലത്തിലെ വിരുന്നുകാർ.നിന്റെ മടിയിലമർന്ന്ഞാൻ ആകാശം കാണുന്നു.വിരലുകൊണ്ട് നീ മഴവില്ലുവരച്ച്അതിലെ നിറമെന്റെ നെറ്റിയിൽ പുരട്ടുന്നു.മരുഭൂമിയിലെ പച്ചപ്പുപോലെഞാൻ നിന്റെ ചുണ്ടുകൾ കടമെടുക്കുന്നു.ഏകമാണ് ലോകം.അതിൽ നീയും ഞാനുമില്ല.ചിലപ്പോൾ ഞാനച്ഛൻ നീ…

ശിൽപി

രചന : ശിവൻ ✍ തണുത്ത് മരവിച്ച മനസ്സിനിരുകൈകൾഅവശേഷിച്ചപ്പോൾ ,തളം കെട്ടിയ രക്തം വിരൽ തുമ്പുകളിലേക്ക്പ്രവഹിച്ചപ്പോൾ ,പണ്ടെങ്ങോ വലിച്ചെറിഞ്ഞൊരായുധംകൈത്തണ്ടയിലേക്ക് തിരികെയെത്തിയപ്പോൾ ,കറുപ്പിൻ്റെ മധ്യസ്ഥതയിലൊരു കാവ്യംചീളകറ്റിയ കരിങ്കല്ലിൽ കൊത്തി വെച്ചു. അന്ധത നിറഞ്ഞൊഴുകിയ മനസ്സിൻ്റെഇരുൾവഴികൾ പൂർണ്ണമായി പതിപ്പിച്ചൊരാശിൽപ്പം വീണ്ടുമൊരുവരികൂടി കോറിയിട്ടു..കാവ്യഭംഗിയിൽ ശിൽപ്പമവിടെയൊരുരൂപമേറ്റ് വാങ്ങി.ശിൽപിയുടെ…

ചിരിയാണു ചിരി

രചന : റഫീഖ്. ചെറുവല്ലൂർ✍ ചിരിയതു പലതുണ്ടുലകിൽചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.ചിരിയതു പോയാലതു ഞാനും പറയും.പുഞ്ചിരിയൊന്നു തഞ്ചത്തിൽചെഞ്ചുണ്ടിലുണ്ടാകിൽമൊഞ്ചത്തിമാർക്കുലകിലേതുമഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.പുരുഷകേസരിമാർക്കുചിരിയുള്ളിലൊതുക്കിയുംകാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.സ്നേഹച്ചിരിയാണതു നൈർമല്യം,പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.ചിരി വരില്ലയിനി വന്നാലുമച്ഛൻകരുതിക്കൂട്ടിയും ചിരിക്കാതിരിക്കാംകാലത്തിനൊത്തൊരു കരുതലായിരിക്കാം.കൊലച്ചിരിയേക്കാളധികംചതിച്ചിരിയാണപകടം,പകയുള്ളിലൊതിക്കിയാൽചിരിയും കൊടുംവിഷമായി മാറാം.കാര്യം നേടാനൊരു ചിരി,നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.ചിരിയെക്കുറിച്ചു…

പാവിൽ പിഴച്ചോ ?

രചന : ഹരിദാസ് കൊടകര✍ എന്റേയും ചെടിയുടേയും ഉള്ളിൽ-വർഷവും വെയിലുമെത്തുന്നുഞാനൊന്നും ചെയ്യുന്നുമില്ല.ഇതിനോടകം..അധീശം വിശപ്പിൽക്രമവിദ്യാലയം പൂട്ടിതെങ്ങുകൾ തോളോളമായി.ഉപാധികൾ തിരിച്ചുനല്കി-ധൈഷണം അഴുകാനിരന്നു.വഴുവഴുപ്പാശയം-പൊക്കിപ്പറഞ്ഞും-കാലം..ഓട്ടനാണയം കുടഞ്ഞിടുന്നു.അടുത്ത കുത്തിന് ശീട്ടിടുന്നു.കഴിഞ്ഞതെല്ലാം-പുറകിൽപ്പെടുന്നു.ആയാസഭീതരായ്കടലാസുപുഞ്ചിരിതിരിഞ്ഞു നില്ക്കുന്നു.പരിണിതി..പാലവും കടന്നടുത്തു ചെല്ലുന്നുശക്തിധ്രുവങ്ങൾകടലോടടുക്കുന്നുഅനഭിമതന്-കറുത്ത ധാന്യം.ബുദ്ധിശാലകൾഒളിഞ്ഞു നോക്കവേഭൂമി ജലനയത്താൽ ഭദ്രം.(അന്യത് കഥയാമ കിം..)മറ്റൊന്നിനെ ഞങ്ങൾഎന്തിനി പറയണം..

ഒത്തിരിനേരം കളഞ്ഞു പോയ്‌

രചന : പത്മിനി അരിങ്ങോട്ടിൽ✍ ഒത്തിരിനേരം കളഞ്ഞു പോയ്‌ഞാനീയൂലകംവിട്ടെങ്ങൊയകന്നു പോയതെന്തന്നറിയില്ലയെൻ ഭാവനയെന്നെതട്ടിയെറിഞ്ഞതുപോലെ തോന്നിഓരോ നിമിഷവൂമോർമകൾവേറിട്ടും,,, കാഴ്ചകൾ മങ്ങിയുംകിട്ടാത്ത വാക്കുകൾ തേടി ഞാനാലഞ്ഞു പോയ്‌ഉള്ളം കലങ്ങിയെൻ ഹൃദയതാളം പിഴച്ചുഎൻ ദിനരാത്രമങ്ങനെതള്ളി നീക്കികാറ്റുമൊഴുക്കുമറിയാതെയോളപ്പരപ്പിലാടിയൂലയുംവഞ്ചി കണക്കെഞാൻആകെയൂലഞ്ഞ മനസുമായിന്നന്തിനേരത്ത്മാനവുംനോക്കി വെറുതെയിരി ക്കവേതേടിവന്നെൻഭൂതകാലത്തിനോർമകൾ തെല്ലുമായ്ച്ചു കളയുവാൻപാതിയും തീർന്നൊരിജീവിതപാതയിൽ നേടുവാൻബാക്കികിടക്കും…

🩸 കണികണ്ടുണരാം കണ്ണൻ്റെ കുസൃതികൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ കണികാണാൻ കണ്ണൻ്റെ കരിനീലവിഗ്രഹംകമനീയമായിട്ടലങ്കരിച്ച്കരതാരിലെത്തുന്ന പുഷ്പ ഫലങ്ങളുംകരുതലോടങ്ങു നിരത്തി വച്ച്കണ്ണൻ്റെ ലീലാമൃതങ്ങളെയോർത്തങ്ങുകൺതുറക്കുന്നീ വിഷു ദിനത്തിൽകണി വച്ചതില്ലയെൻ ഹൃദയത്തിൽ വാഴുന്നകമനീയരൂപനാം ശ്രീകൃഷ്ണനെകഥയൊന്നുമോർക്കാതെ കരളിൽക്കരുതുന്നകവിതയായെന്നും കുറിച്ചിട്ടു ഞാൻകണ്ണനെക്കാണുവാൻ കണി വേണമോ മന:കണ്ണിലാ രൂപം പതിഞ്ഞു പോയീകസവുള്ള മഞ്ഞപ്പുടവയണിഞ്ഞുമാകാനനമാലയണിഞ്ഞു…

കറുത്ത പൊന്നുതേടിയ പഴയ കൊള്ളക്കാലം. കടൽക്കൊള്ളക്കാരന്റെ കവിതകൾ.☠️

രചന : ദിജീഷ് കെ.എസ് പുരം.✍ തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല. കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു…