ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

ഇരുണ്ട ഭൂമി

രചന : ജോർജ് കക്കാട്ട്✍ ഇപ്പോഴും മന്ത്രിക്കുന്ന വേനൽപച്ചയും ശരത്കാലത്തിന്റെസുന്ദരമായ സ്വർണ്ണവുംനമ്മുടെ ഇരുണ്ട ഭൂമിയിൽ ഇവിടെനിന്ദ്യമായി കുലുങ്ങുന്ന ആകാശത്തിന്അറുതി വരുത്താൻ അസാധാരണമായയോജിപ്പിൽ ശ്രമിക്കുന്നു.ശക്തമായ ആഘാതത്തിൽശിഥിലമാകുന്ന മേഘങ്ങൾ,അവർ സ്വയം സഹതാപത്തിലേക്ക്ഉരുകുകയാണെന്ന പ്രതീതി നൽകുകയുംഎന്റെ കൺമുന്നിലെ എന്റെ വികാരങ്ങളിൽനിന്ന് വരാനിരിക്കുന്ന മൂടുപടംനീക്കം ചെയ്യുകയും ചെയ്യുന്നു.ചില…

നൂറിൻ നിറവിൽ അഭിവാദ്യങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ കാലമെത്ര നടന്നു തീർത്തുകാര്യങ്ങളെത്ര നടന്നു വേഗാൽകാലത്തിൻ വേഗത്തിനപ്പുറത്ത്കാണുവാൻകണ്ണ്കൂർപ്പിക്കേണ്ടനേർക്കാഴ്ച മുന്നിലൂള്ളപ്പോൾപോരാട്ടത്തിൻ്റെ യാസദ്ഫലങ്ങൾകേരളമാർജിച്ച ഉന്നതങ്ങൾചേർത്തു പിടിച്ചൊന്നു നോക്കൂകിൽകാണാമതിലൊക്കെ കൈയൊപ്പ്നിറമില്ലാത്തൊരാ ബാല്യത്തിൽകുടിച്ച തൊക്കെ യുംകൈപ്പു നിര്പതറിയില്ലൊട്ടും യാത്രയിങ്കൽജീവിതത്തെ തൊട്ടറിഞ്ഞല്ലോമണ്ണിൽ കനകം വിളയിക്കുന്നോർമണ്ണിനെക്കാൾ താണ ജീവിതത്തിൽമണ്ണിൻ മക്കളെ തൊട്ടറിഞ്ഞുഅടിമകൾ തോൽക്കും…

❤️നോവും നിനവുകൾ ♥️

രചന : പിറവം തോംസൺ ✍ ഏറെയിനിയും പറയുവാനുണ്ടെനിക്ക്!കേൾക്കുവാൻ സമയമില്ലയല്ലോ നിനക്ക്!പണ്ടു നമ്മൾ നട്ട ചമ്പകം പൂത്തതുംരണ്ടിണക്കുരുവികൾ പറന്നു വന്നതിൽകൊക്കുരുമ്മി കളി പറഞ്ഞിരുന്നതുംതൊട്ടടുത്തു നിന്ന മുല്ലവള്ളിയതിൽപടർന്നു കേറി വരിഞ്ഞു പുണർന്നതുംകണ്ടു നിന്നു ഹാ ഞാൻ വിങ്ങിക്കരഞ്ഞതുംപിന്നെ നിന്നെയോർത്തങ്ങനെയിരുന്നതുംപകൽ ക്കിനാക്കളാണിന്നെന്നിരിക്കിലുംമറക്കുകില്ലോമനേ മരിക്കുവോളംഞാനതൊരിക്കലും….കൈത പൂത്ത…

നിഴൽക്കൂവകൾ

രചന : ഹരിദാസ് കൊടകര✍ മഴക്കാലമാണ്..നിഴൽക്കൂവകൾ,കാണുന്നതെല്ലാം,ഖനനം നടത്തി;തോൽച്ചെപ്പിലാക്കി-തൻ-ഇഷ്ടം പുതച്ചു. സമഷ്ടിവാദം-കുഴിയെടുക്കുവോർചോദ്യങ്ങളെല്ലാം,കൊത്തിപ്പറുക്കി-പുൽക്കൂനയിട്ടു.ഈർപ്പം തുരത്തി;തടം തോരാനിരുന്നു. പ്രത്യയദർശനം..നിത്യവഴുതന;തെങ്ങറ്റമെത്തി.നീൾക്കൂടുകെട്ടി,ഭൂതലിപികളിൽ-എഴുത്തോല പാകി. കരിനിഴലായ്കൊത്തിയാളുന്നപക്ഷികൾകന്മതിൽച്ചാടികനലരികിലെത്തി.ബാക്കി പ്രാണൻ-വിശന്നു. മുറിച്ചൂട്ടിലെത്തീ-മന്ദാര മൂകത;മനം തൊട്ടുഴിഞ്ഞും,മൃതി ചാരി നിന്നു.കാലറ്റ വീടുകൾ-പ്രാകിക്കൊഴിച്ചും;നിലതെറ്റിയെന്ന്-കൈവിട്ട ലോകം. അധിനിവേശകർ..പരക്കുന്ന കാലം;നാല്പാമരങ്ങൾ,തണൽ ദേശമാക്കി.മണ്ണും മരങ്ങളുംജലനിശ്ചയത്താൽഹരിത വിംശതിപാകാനെടുത്തു. ഓർമ്മപ്പതിവുകൾമൺമേനിയാക്കി.നിഴൽക്കൂവ സർപ്പം,ഇഴയാനുറച്ചു.സൂക്ഷിച്ച്..കീഴെ കല്ലിളകിയിട്ടുണ്ട്.

കുഞ്ഞൻ പൂച്ച

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുഞ്ഞൻപൂച്ച കുട്ടിക്കുറുമ്പൻപൂച്ചകുഞ്ഞുനാളിലേയെന്റെ വീട്ടിൽവന്നുഅമ്മയെക്കാണാതെ തേടിയലഞ്ഞവൻഎന്റെമുന്നിൽ നിന്ന് നിലവിളിച്ചു കണ്ണിലെ ഭീതിയും വയറിലെ നീറ്റലുംകണ്ടപ്പോളെന്നുള്ളം പിടഞ്ഞുപോയിപതിയെപ്പതിയെ അവനടുത്തുവന്നുഎന്റെ ഭാഷയുംവേഷവുമിഷ്ടപ്പെട്ടു ചിരട്ടയിലിത്തിരിപ്പാലൊഴിച്ചതും നോക്കിപേടിയോടെയവൻ മിഴിച്ചുനിന്നുപൂച്ചതൻഭാഷ പഠിച്ചപോലെഞാൻആംഗ്യവുംശബ്ദവും പുറത്തെടുത്തു മെല്ലെമെല്ലെയവനടുത്തുവന്നു പിന്നെപാലുനുണഞ്ഞെന്നെയൊളിഞ്ഞു നോക്കിതൊട്ടടുതടവിഞാൻ പേടിമാറ്റി അന്ന്കുഞ്ഞനെന്നവനൊരു പേരുമിട്ടു ആരോമൽക്കുഞ്ഞിനെപ്പോലെയവനെ…

കത്തി തീരും മുൻപ് ചിത പറഞ്ഞത്.

രചന : കല ഭാസ്‌കർ ✍ 🤭🤭ഒന്നോർത്താൽഒരു ചിതയും ഒരു കാലത്തും അണയുന്നില്ല.!🥴🥴ആയിരക്കണക്കിനു വർഷം മുമ്പ് ,രാജാവായിട്ടും ശ്മശാന കാവൽക്കാരനായിരിക്കാൻ വിധിക്കപ്പെട്ടസത്യവാനായ ഒരു മനുഷ്യൻ കൊളുത്തിയചിതാഗ്നിയുടെ തുടർച്ചയായാണ്ഓരോ ചിതയും കൊളുത്തപ്പെടുന്നതെന്ന്കേട്ടിട്ടുണ്ട്.എങ്കിൽ മനുഷ്യരുള്ള കാലം വരെയുംചിതകൾ കത്തിക്കൊണ്ടിരിക്കും.അഗ്നിനാവുകളുടെ ആർത്തിനിങ്ങളുടെ കള്ളവും കന്മഷവുംഇല്ലാതാക്കുകയും നിങ്ങൾസത്യത്തിലേക്ക്…

എന്റെ കവിത

രചന : ചെറുകൂർ ഗോപി✍ ഹൃദയം തുറന്നൊരുകവിതപോലെഎഴുതുന്നു മനസ്സിലെസ്‌മൃതികളാലെ. എന്നെ ഉണർത്തുന്നപുലരിപോലെമെല്ലെ തലോടുന്നതെന്നൽ പോലെ. പാടും കിളികൾ തൻനാദം പോലെഒഴുകും പുഴയുടെഗീതം പോലെസംഗീതം പോലെ. മലരിൻ ചൊടിയിലെമധു പോലെനുകരുന്ന പ്രണയത്തിൻതുള്ളി പോലെ. മഴപെയ്ത മണ്ണിന്റെഗന്ധം പോലെപകരാത്ത ചുംബനരാവുപോലെ. വേർപെടും മാനസംനൂലു പോലെവേർപെട്ട…

യുദ്ധം

രചന : സുമോദ് പരുമല ✍ വിശന്ന് ചാവാറായ ഒരു മനുഷ്യക്കുഞ്ഞ്കൂരിരിട്ടിലൂടെ നീന്തിനീന്തിചിതറിത്തെറിച്ച അമ്മഹൃദയത്തിൻ്റെചോരത്തണുപ്പിലഭയം തെരയുമ്പോൾ ….ആക്രമണശേഷി എത്ര ക്രൂരമായാണ്സർഗ്ഗാത്മകതയായി വിലയിരുത്തപ്പെടുന്നത് …!നട്ടുനനച്ച് തൊട്ടുതലോടി മരങ്ങളാക്കിയവകടപറിച്ചെറിയുന്ന അവനവൻബോധങ്ങൾഞാൻ ജയിച്ചുവെന്നാർക്കുമ്പോൾ ,ഭൂമിയും ആകാശവും കാലടിച്ചോട്ടിലെഅമ്ലജലവുംമാഞ്ഞുപോയോരേ…നിങ്ങളുടെ നിശ്വാസങ്ങൾ പോലുംവെടിയുണ്ടകളായിത്തീരുമ്പോൾ ..കാലമെന്താണ് പറയേണ്ടത് ?നിസ്സഹായതയുടെപ്രിസങ്ങളിലൂടെസ്നേഹം കടത്തിവിടുമ്പോൾകാരുണ്യത്തിൻ്റെ…

സർജറി

രചന : ഡോ, ബി, ഉഷാകുമാരി ✍ ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയിന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്‌, ഞെട്ടിപ്പോയ് പക്ഷേ നീയുംഎൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !പാടുവാതിരിക്കുവാനാവില്ലയെനിക്ക്,…

പാഴ്ക്കിനാവിലെ ഉണ്മ.

രചന : ജയരാജ്‌ പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!