ഭാരതാര്‍ച്ചന
രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയംസത്യം ധര്‍മ്മം…