സൂര്യപുത്രികൾ …. സജി കല്യാണി
കാലിൽപുരണ്ട ചെളിഭൂമിയുടെ വിയർപ്പാണ്.കർഷകന്റെ ജീവനിൽ കോരിയിടുന്ന ഉപ്പ്തലയിൽ ചൂടുന്ന മഴകരളലിയിക്കുന്ന തണുപ്പാണ്വിശക്കുന്നവന്റെ നാവിലൂറേണ്ട രുചികണ്ണിലൂറുന്ന ചൂട്വെയിലുപൊള്ളിയ നനവാണ്വലിച്ചെടുക്കേണ്ട ശ്വാസമുതിരും ചില്ല.മണ്ണിൽ പുതഞ്ഞിറങ്ങുമ്പോൾമഴയും വെയിലുംഅവന്റെ കാമുകി.ഇരുകരങ്ങളിലെ പ്രണയദീപംഇടനെഞ്ചിലെ തുടിപ്പുപോലെഇരുവരുടെ പ്രണയത്താൽമാനംനോക്കിച്ചിരിച്ച്മണ്ണിളക്കുമ്പോൾഭൂമിയോടൊട്ടുന്ന ദ്വൈതംഉടയുന്ന ശിലകളിലുംമുറിയുന്ന വേരുകളിലുംഇലപിഴിഞ്ഞൊഴിച്ച്മുറിവുതുന്നുമ്പോൾചിരിച്ചുമറിയുന്ന മൗനം കൊണ്ട്അവന്റെ കാൽവെള്ളയിൽജഡവേരുകൾ ഇക്കിളിയിടും.ആകാശത്തിലേക്ക്വലിച്ചുകെട്ടിയ ഭൂമിയുടെ നൂൽമുറിഞ്ഞുപോവാതിരിക്കാൻമണ്ണിൽ…