Category: കവിതകൾ

മറിയ ഗർഭം ധരിക്കുമ്പോൾ !…… ജോർജ് കക്കാട്ട്

മറിയ ദൈവപുത്രനെ സ്വീകരിച്ചു,എന്നാൽ ആനന്ദം അവരുടെ പ്രതിഫലമായിരുന്നില്ല.അവൾ കാലുകൾ വിരിച്ചില്ലഅവൾ ഹൃദയം തുറന്നു!ദൈവം ദൈവപുത്രനായി സൃഷ്ടിക്കപ്പെട്ടുപരിശുദ്ധാത്മാവിന്റെ രൂപത്തിൽ.ഇടനാഴിയിൽ നിന്ന് – നക്ഷത്രമിട്ട പ്രതിമ ഇളക്കിമറിച്ചോ?അല്ലെങ്കിൽ അതൊരു സ്വപ്നം മാത്രമായിരുന്നുഅത് അവളുടെ പ്രതിമയിൽ നിന്നും അവളിൽ നിന്നും മാറിയപ്പോൾ?ഒരു വെളുത്ത കൂടാരത്തിന്റെ വാതിൽവെളുത്ത…

അഭിജാതരല്ലാത്ത ഞങ്ങൾ…… Mangalanandan TK

അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ മൊരു മിഥ്യ മാത്രമെ-ന്നറിയാതറിഞ്ഞ കിടാങ്ങൾ.കരയുന്ന കുഞ്ഞിനും…

മർമരങ്ങൾ …. Janardhanan Kelath

നീയെൻ പ്രജാപതിഎന്നാശ്വസിച്ചു ഞാ-നെന്നും കുരിശുമാ-യിങ്ങുവാണീടവെ,നട്ട തൈമാവൊന്നുവെട്ടിയിട്ടെൻ ശവ –ദാഹത്തിനായ് ചിതമുട്ടുന്നു സാമ്പ്രദം!മാന്തളിർ കാണാതെ,ഈണങ്ങൾ പാടാതെ,ദീനം ശപിച്ചൊരാമാങ്കുയിൽ പ്രാക്കിന്റെശാപമോക്ഷത്തിനാ –യെന്റെ പാപങ്ങളെമോചിപ്പതിന്നായൊരീചിതക്കാകുമോ?!താരും തരുവുമില്ലാവെയിൽ പാടുകൾ,ഊണും തണുവുമില്ലാമണൽക്കാട്ടിലെൻതാപശാന്തിക്കായൊരുകുഞ്ഞിളം തെന്നൽമന്ദം തഴുകി വന്നെ-ന്നെത്തലോടുമോ?!കാർമേഘമൂട്ടത്തിൽവെന്തുരുകുന്നൊരാവൃശ്ചിക പൂക്കളിൽഊറുന്ന തേൻകണംതേടും ഉറുമ്പിന്റെമോഹഭംഗങ്ങളെൻസമ്പ്രദായങ്ങളെസാർത്ഥീകരിക്കുമോ?!ജന്മാന്തരങ്ങൾ വാഴു-ന്നൊരീ തൈമാവ്വെട്ടിപ്പിളർന്ന താപംഭസ്മമാക്കിയോ –രസ്ഥി പൂണ്യാർജംനിമഞ്ജനം ചെയ്തെനി…

വേരുകൾ …. Dr.Swapna Presannan

പരസ്പരം കെട്ടിപ്പുണർന്ന്തമ്മിൽ ലയിച്ച് ആഴങ്ങളുടെആത്മാവ് തേടിയുള്ള യാത്ര.മനസ്സിൽ ഒളിപ്പിച്ചു വെച്ചതത്രയുംപരസ്പരം ഓതി കഴിഞ്ഞു പോയകാലങ്ങളുടെ ശേഷിപ്പുകൾക്ക് നീരുനൽകി പുനരുജ്ജീവിപ്പിച്ച് ഇന്നിൻ്റെഹരിതാഭയിലേക്കൊരെത്തിനോട്ടം.കാതങ്ങളോളം ദൂരേക്ക് ഓർമ്മകൾവേരുകളായി മെല്ലെ പടരുമ്പോൾ,വേരറ്റുപോയ ചെറിയ പച്ചപ്പുകൾതളിർക്കാനും പൂവിടാനുമായിസ്മൃതികളുടെ ചില്ലകൾ തോറുംഇന്നലകളുടെ ആത്മാവുകൾ കോർ-ത്തിട്ടിരിക്കാം അവയുടെ പൊട്ടിച്ചിരി-കൾ കല്പാന്തകാലത്തോളം അലയടിച്ചിടാംകാലം…

വാസുവിൻ്റെ തയ്യൽകട …. Thaha Jamal

ഈ കടയിൽബ്ലൗസു തയ്ക്കാനെത്തുന്നസ്ത്രീകളിലധികവുംവിട്ടുജോലിക്ക് നില്ക്കുന്നപെണ്ണുങ്ങളാണ്.കൊച്ചമ്മയ്ക്ക് എൻ്റെ വലിപ്പമേ?ഉള്ളൂന്ന് പറഞ്ഞാൽ മതികൊച്ചമ്മയുടെ അളവുംവാസുവിൽ ഭദ്രം.വാസുവിനറിയാം പലരുടെയും അളവുകൾഒറ്റം നോട്ടം മതി,അളവുതെറ്റാത്ത ബ്ലൗസിൻ്റെ ഹുക്കിനറിയാംഅടുത്തില്ലെങ്കിലും അടുപ്പിക്കാൻഹുക്കു ഉടക്കാൻ അടുത്തടുപ്പിച്ച്രണ്ട് അകലങ്ങൾ പിടിപ്പിക്കുന്നതിനാൽഇറുക്കിയും, ലൂസിലും ബ്ലൗസുകൾ വിലസുംവണ്ണം കൂടിയാലും കുറഞ്ഞാലുംവാസു, അന്നും ഇന്നും അളക്കുന്നത് കൃത്യം.ഗ്രാമത്തിൽ…

കല്പാന്തകാലത്തോളം …… ഉണ്ണികൃഷ്ണൻ, ബാലരാമപുരം

കരയെപ്പുണരുന്ന കടലിന്റെ കിന്നാരം,കാതിൽ മന്ത്രിയ്ക്കുന്നതെന്തായിരിയ്ക്കാം.കാമുകീ കാമുകന്മാരായ് വിരാജിയ്ക്കാം,കല്പാന്തകാലത്തിലഴിയും വരെ .കാറ്റ് തലോടിയുണർത്തും തിരകളിൽ,കരിമണൽ തൂവുന്ന കരിമഷികൊണ്ട്,കാതരേ! നിന്റെ മിഴികളിലെഴുതുമ്പോൾ,കരയാതിരിയ്ക്കുമോ? കാമിനിയാകുവാൻ.കൂമ്പുന്ന കണ്ണുകൾ ത്രസിക്കുന്ന മാറിടം,കുതിർന്നു മയങ്ങും തീരമാം ചുണ്ടുകൾ,കുളിരേകി തിരകളാകുമെൻ ചുണ്ടുകളും,കേളിയാടീടും സുമുഹൂർത്തമായ്.കാർന്നുതിന്നുന്നിതാ തീരങ്ങളെ,കാളിമയാകുന്നു തിരമാലകൾ,കടലെടുക്കും മണൽത്തിട്ടകൾ മറയുന്നു,കാമകേളീരവം.. ഉച്ചത്തിലാകുന്നു.കരമെല്ലെ കൺ…

വൈധവ്യം. ….. പള്ളിയിൽ മണികണ്ഠൻ

രാഗങ്ങളൊക്കെയുമന്യമായി വീണയിൽ നൊമ്പരം മാത്രമായി തന്ത്രികൾ പൊട്ടിത്തകർന്നൊരാ വീണയിൽ നീറുന്ന ഓർമ്മകൾ മാത്രമായി. ചുടുനെടുവീർപ്പുകൾ കണ്ണീർക്കണങ്ങളായ് ഒരുമുറിക്കോണിൽ ഉതിർന്നുവീഴ്കേ രാഗം മരിച്ചൊരാ വീണക്ക് കൂട്ടിനായ് വേവുന്നവേളകൾ മാത്രമായി. പണ്ടിതേവീണക്ക് യൗവ്വനം നൽകിയ പൊൻവിരൽത്തുമ്പോർത്ത് വീണതേങ്ങി ഈണം നിലച്ചൊരാ പ്രാണന്റെ സ്പന്ദനം ആ…

ആത്മശവദാഹം …. പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

സുകൃതക്ഷയങ്ങളിൽവഴിതെറ്റിവീണൊരാപകവിഷം മൂത്തകരിനാഗങ്ങളിഴയുന്നഅന്ധകാരത്തിന്റെഗർഭഗൃഹങ്ങളിൽതിരിപട്ടുപോയകെടാവിളക്കിന്റെനേർത്തവെളിച്ചവുംപേറിനോവുപൊള്ളിച്ചവെന്തകാലുമായ്ദുരിതകാലത്തിന്റെഗുഹാമുഖം തേടുന്നു ഞാൻ .തീ വെയിലുപോൽകത്തിനിന്നൊരിന്നലെകളെല്ലാംനഷ്ടസ്മരണകളുടെനാറുന്നപുകമൂടിനന്നേ കറുത്തുപോയപ്പോൾമർദ്ദമാപിനിയുടെഅതിരുകൾഭേദിച്ചചിതറിയ ചിന്തകൾവാമഭാഗംതളർത്തിമാത്രാനുമാത്രകളുടെസൂക്ഷ്മനേരങ്ങളിൽവിശപ്പും വിരേചനവുംവേർതിരിച്ചറിയാത്തനാറിപ്പുഴുത്തൊരുവൃദ്ധജന്മത്തിനെനോക്കിപകച്ചിരിക്കുന്നു ഞാൻ .പ്രണയഗണിതത്തിലെഹരണഗുണിതങ്ങൾപാടേപിഴച്ചിട്ട്പേ പിടിച്ചലറുന്നതലച്ചോറുമായ്തീക്കാവടിയാടുന്നഅർദ്ധരക്തബന്ധത്തെകൈവിടാൻമടിക്കുന്നകർമ്മബന്ധത്തിൻകാണാക്കുരുക്കുകളിൽഅഴലുമുറുകിമുറിഞ്ഞകഴലുമായ്ചോരയിറ്റിത്തളർന്നിരിക്കുന്നു ഞാൻ .മൂർദ്ധാവിലിറ്റിയജന്മദോഷത്തിൻപാപനീരുകൾപൊള്ളിനീറ്റുന്നനേരത്തുംകനൽമുള്ളുചിതറിയകൂർത്തവഴികളിൽവാക്കിന്റെ കുരിശേറ്റിമുടന്തിനീങ്ങുമ്പോഴുംകർമ്മപാശം ചുറ്റിയശാപതാപങ്ങളെഅഴിച്ചെറിയാൻ മടിച്ചു്സങ്കടംമോന്തി മരവിച്ചനാവിൽകരളുകടഞ്ഞൂറിയകണ്ണീരുതൂവിആത്മമോഹങ്ങളുടെശവദാഹം നടത്തുന്നു ഞാൻ . പ്രവീൺ സുപ്രഭ

മൗനം …. Remani Chandrasekharan

എൻ്റെ മൗനംഎൻ്റെ നഷ്ടങ്ങളാണ്.മനസ്സിനുള്ളിൽ കൂടുകൂട്ടിയമോഹപ്പക്ഷികൾ തേങ്ങുമ്പോൾ,നീയറിയാതെ പോയതുംഎൻ്റെ മൗനത്തിൻ്റെനേർക്കാഴ്ചയിലാണ്.മനസ്സിനുള്ളിൽ ആഴ്ന്നിറങ്ങിയചില സ്വപ്നങ്ങൾ…ആ സ്വപ്നങ്ങളെ ഞാൻകൂടുതൽ പ്രണയിച്ചതുംനീ അറിയാതെയായത്എൻ്റെ മൗനത്തിൽ കൂടിയാണ്….ഞാൻ ചേർത്തുവെച്ചഇഷ്ടങ്ങൾക്ക് വർണ്ണംനൽകിയതുംമയിൽപ്പീലിത്തുണ്ടുകൾമനസ്സിൽ സൂക്ഷിച്ചതുംനീയറിയാതെ പോയതുംഎൻ്റെ മൗനത്തിലൂടെയല്ലേനീ നൽകിയ ഓർമ്മകളുടെപെരുമഴക്കാലം എൻ്റെ ,പ്രതീക്ഷയുടെ പൂക്കാലമാണെന്ന്നീ അറിയാതിരുന്നതും, എൻ്റെമൗനത്തിലൂടെയായിരുന്നു…ഇന്നു ഞാൻ മഴ മേഘങ്ങളെ…

“വീണപൂക്കളല്ലവർ” …. Rajasekharan Gopalakrishnan

താഴെ വീണ പൂക്കളെമറക്കരുതേതാഴെ വീണ പൂക്കളെചവിട്ടരുതേതാഴെ വീണു പോയിട്ടുംപുഞ്ചിരിക്കുവോർധന്യ ജീവിതത്തിന്നി-തന്ത്യരംഗമേ! സ്ഥാനം മാനം നോക്കിയോസ്നേഹിപ്പതു നാം?ത്യാഗപൂർണ്ണരാണവർപൂക്കളാകിലും! ക്ഷണിക ജീവിതത്തിൽക്ഷമയോടേറെക്ഷേമ കർമ്മ വ്യാപൃതർലോക സേവകർ വശ്യസ്മിതം കൊണ്ടെത്രനൈരാശ്യം മാറ്റിപുഷ്പഗന്ധമേകിയെ –ത്ര, പുത്തനൂർജ്ജം പുഷ്പത്തേനൂട്ടി,യെത്രപൂമ്പൊടിയേകിഭക്ഷ്യധാന്യകേദാരംവിളയിച്ചവർ ! അർച്ചനയ്ക്കു ഭക്തർക്ക്അഗ്നിസാക്ഷികൾഅലങ്കാര വേദിയിൽരക്തസാക്ഷികൾ. പൂക്കളായ് പിറപ്പതുസദ് ഹൃദയങ്ങൾതീക്കനൽ…