Category: കവിതകൾ

മുറിവ് …. Shaju K Katameri

മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെനെടുവീർപ്പുകൾ കുടിച്ചിറക്കിയതലകുത്തി മറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെനെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ്വെളിച്ചം കൊത്തി വിഴുങ്ങുന്നു.നന്മകൾ വറ്റിവരളുന്നരാജ്യത്തിന്റെ ഭൂപടംവരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.കാൺപൂരിലേക്ക്‌ നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ടുപോകുന്നനെഞ്ചിടിപ്പുകൾ.എത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്തവിടവുകൾ നമ്മൾക്കിടയിൽപറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിച്ചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ വിങ്ങലുകളിൽചോരയിറ്റുന്ന ഓരോ പിടച്ചിലിലുംഅപരിഷ്‌കൃതത്വംദുർമന്ത്രവാദത്തിന്റെമുറിവുകൾ കൊത്തുന്നു.അടഞ്ഞ വാതിലുകൾക്കുള്ളിൽനിന്നും മാനഭംഗത്തിന്റെ വ്യഥപൂണ്ടകുഞ്ഞ്…

അമ്മ …… തോമസ് കാവാലം

വറ്റിവരണ്ടൊരു നദിപോലെൻമനംചുറ്റി കറങ്ങവേ ഞാൻ ‘ നിയമജ്ഞനായ് ‘ചുറ്റിലും നോക്കി നമ്രശിരസ്‌കനായ്വറ്റൊട്ടും ഉണ്ണാത്തോരുദരം കാണവേ.‘പറ്റില്ലിവിടെ കിടക്കുവാൻ ആർക്കുമേവഴി തേറ്റിവന്ന പക്ഷി കൊറ്റിയാണെങ്കിലും’എന്ന,ഹങ്കാരം മുറ്റിയ കരാള ഭാഷയിൽതെറ്റില്ലെന്നശു രോഷേണ ചൊല്ലിനാൻ.ഒട്ടിയ കവിളും പീളമൂടിയ നയനവുംഎരിയുന്ന നെഞ്ചിൽ പിടയുന്ന ഹൃദയവുംപൊരിയുന്ന വയറോളം തൂങ്ങും സ്തനങ്ങളുംപാണിയാൽ…

പുലരിത്തൂമഞ്ഞ് ….. Geetha Mandasmitha

പുലർകാല മഞ്ഞൊഴിഞ്ഞു,കുളിരൊഴിഞ്ഞു, നനവൊഴിഞ്ഞുപൊയ്‌പ്പോയ പുലരികൾതൻനിറമാർന്ന നിനവൊഴിഞ്ഞുമഞ്ഞുപെയ്യും രാവുകൾതൻനനവുപെയ്യും പുലരികളോനിനവുകളിൽ മാത്രമായി,കനവുകളിൽ മാത്രമായിപുലർകാല വന്ദനത്തിൻതുടികൊട്ടും പാട്ടൊഴിഞ്ഞുപൂങ്കുയിലിൻ പാട്ടു കേട്ടപുലർകാലം പോയ് മറഞ്ഞുപുലരിപ്പൂ മഞ്ഞിലാടുംപുന്നെല്ലിൻ കതിരുകളിൽപൂപ്പുഞ്ചിരി തൂകിനിൽക്കുംപുലർമഞ്ഞിൻ കുടമെവിടെ..!പുലർകാല മഞ്ഞു പെയ്യുംപുലരികളുടെ നനവെവിടെനന്മകൾതൻ കുളിരു തൂവുംപുലരിത്തൂമഞ്ഞെവിടെ..!

എന്റെ പ്രണയം….. Unnikrishnan Balaramapuram

എന്റെ പ്രണയം എന്നോട് തന്നെ,എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,എനിയ്ക്കന്യമായീടുമെല്ലാം.ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,ആരോട് ? വിധേയത്വമുണ്ടാകും.അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.പ്രണയവും പ്രതിബദ്ധതയും വെറും,പ്രിയതരമാം അനുഭൂതിയല്ലേ?പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക. (ഉണ്ണികൃഷ്ണൻ, ബാലരാമപുരം)

പ്രണയം കൊത്തിയവൻ ….. Ashokan Puthur

ആയുർരേഖയിലുംജീവിതരേഖയിലുംപ്രണയംകൊത്തിയവന് കാവലാവുകമൃതിയേക്കാൾ ഭീതിദംനല്ലൊരുവിഷഹാരിയെങ്കിൽമാത്രം കൂട്ടിരിക്കുക.വരുത്തിക്കൊത്തിയജന്മപരമ്പരയത്രേ…………ഒരു സീൽക്കാരംമതിവഴിയും കാഴ്ചയും കരിച്ചുകളയാൻഇടംകണ്ണിൽസ്നേഹത്തിന്റെ നാവോറ്വലംകണ്ണിൽമരണത്തിന്റെ ചാവേറ്.ചോരകടഞ്ഞ തീതൈലംഅവന് ധാരമൃതിപൂത്ത നടവഴികൾഇളവേൽക്കാൻ.കഴുകുകളുടെ നടവരമ്പിൽപ്രണയവീട്………..അവൻദൈവംവരച്ച ചിത്രത്തിലെസ്ഥാനംതെറ്റിയ അവയവം.

പാതിരാവിൽ ഒരു നീന്തൽക്കുളത്തിൽ. ….. ദിജീഷ് രാജ് എസ്

കരിനീലജലത്തിലെഅമ്പിളിവട്ടത്തിളക്കത്തിലേക്ക്ഡൈവ് ചെയ്തവൾനീന്താൻ തുടങ്ങി.അവ്യാഖ്യേയമായ അവളുടെഅപ്പോഴുത്തെ മനോനിലയുടെഅമിതാവേശം ചിതറിത്തെറിപ്പിച്ചഎണ്ണമറ്റ ജലകണങ്ങൾനിലാ സ്പോട്ട് ലൈറ്റിൽതിളങ്ങിക്കൊണ്ടേയിരുന്നു.മനംതണുപ്പിച്ചമ്മയായ്ചെറുചൂടിൻ ജലസ്പർശം.കറുത്ത നീന്തൽവസ്ത്രങ്ങളണിഞ്ഞആ സുന്ദരീ ജലകന്യക,വരാനിരിക്കുന്ന മത്സരത്തിലെമുഖ്യ എതിരാളിയിപ്പോൾതനിക്കൊപ്പം നീന്തുന്നതായി സങ്കല്പിച്ച്,അവളെ തോല്പിച്ചുകൊണ്ട്‘ഫ്രീ സ്റ്റൈൽ’ ഇനമവസാനിപ്പിച്ചു.ഒട്ടും ദേഹവിശ്രാന്തിയാവശ്യപ്പെടാതവൾ‘ബാക്ക് സ്ട്രോക്ക് ‘ ആരംഭിച്ചു.നീലാകാശക്കുളത്തിലപ്പോൾതനിക്കഭിമുഖമായി, മലർന്നു പിന്നിലേക്ക്നീന്തുന്ന ചന്ദ്രനെക്കണ്ടവൾനീന്തൽക്കണ്ണടയൂരി കണ്ണിറുക്കി.കുട്ടിക്കാലത്തു നീന്തൽപഠിക്കുമ്പോൾകരുതലിന്റെ കണ്ണുചിമ്മാത്തഅച്ഛനെയോർത്തു…

പട്ടിയുണ്ട് സൂക്ഷിക്കുക! …. VG Mukundan

ആൾപൊക്കം മതിലുണ്ട്ഇരുമ്പിന്റെ ചക്രം വച്ച ഗേറ്റുംതൊപ്പിവച്ച പാറാവുണ്ട്അതിനടുത്തായിഇംഗ്ലീഷിലും മലയാളത്തിലുമായിഎഴുതി വച്ചിട്ടുണ്ട്‘പട്ടിയുണ്ട് സൂക്ഷിക്കുക’.അയ്യോ!പട്ടികൾക്ക് താമസിക്കാൻഇത്രയും വലിയ വീടോ..!! ചെളിയുണ്ട്തെറിക്കാതെ നോക്കണംമുള്ളുണ്ട്തറയ്ക്കാതെ സൂക്ഷിക്കണംകമ്പിയുണ്ട്കോറാതെ നോക്കി പോണംവിഴിയിൽ ചെക്കിങ് ഉണ്ട്ആ വഴിക്ക് പോകണ്ട..!! ഇത് എന്തുട്ട് കവിത ല്ലേസാധാരണ വാക്കുകള്ചേർത്ത്‌ കുട്ടികള് എഴുതിയ പോലെ;മറ്റതാണ് സൂപ്പർ…

ഒരു പ്രാർത്ഥന …. എൻ.കെ അജിത്ത്

നീയിതു കാണണം നീയിതു കേൾക്കണംനേരിന്റെ പാതയിലെന്നേ നടത്തണംനോവിന്റെ വേളകൾ നീളാതെ കാക്കണംനീ തന്നെ സർവ്വവും തമ്പുരാനേ…..പൂർവ്വാംബരത്തിലുദിക്കും ദിവാകരൻപൂർണ്ണമാം ശോഭയിലാഗമിക്കേനേരായ ചിന്തകളെന്നിൽ നിറയ്ക്കണേനീളേ, ദിനത്തിൽ നീ കൂട്ടിരിക്കൂരാഗമാകേണമെൻ ഭാവം നിരന്തരമേറാതെകാക്കണം, നീ വെറുപ്പെന്നിലായ്കൂടാതിരിക്കണം വന്യതയേറ്റുന്നക്രൂര ഭാവങ്ങളെൻ മാനസേയെൻ വിഭോനന്മചെയ്യാനെനിക്കേക നീ കൈക്കരുത്തെ-ന്നുമെൻ കൈകളിൽ…

മൂന്നാം നാൾ …. Manikandan Manikandan

ഉയിർപ്പിന്റെ മൊഴി, അന്നവിടെ ജീവന്റെ സുഗന്ധംഇലകൊഴിഞ്ഞ വൃക്ഷം പോലെ തണലൊഴിഞ്ഞ മരം പോലെനക്ഷത്ര മുല്ലകൾ പൂത്ത ആകാശച്ചോട്ടിൽ പതിവുകാക്ക കാവൽക്കാർക്ക് തുണയായി..ആകാശത്തിൽ മേഘങ്ങൾക്കിത്രസൗന്ദര്യമോ? പകലോന്റെ യാത്രക്കൊടുവിൽപൊതിഞ്ഞ ദേഹത്തിനമൃതേത്തേ- കിയെന്നോ?ഇരുളിലുണർന്ന ശരീരന്പുതുവെൺമ തൻ പൂമ്പട്ടു ഛായയോ?അന്നവിടെ ജീവന്റെ സുഗന്ധം പടർന്നിരുന്നുയാത്രകളുടെയെല്ലാ യാത്രകൾക്കുമായുള്ള യാത്രപുതുപാതതൻ…

രാവിൻ്റെ ഭംഗി … Dr.Swapna Presannan

നിൻ്റെ കാർകൂന്തൽക്കെട്ടുപോൽവിടരും ഇരുട്ടിനെന്തൊരു കറുപ്പാണ്പെണ്ണേ!നെറ്റിത്തടത്തിലെ ചന്ദനക്കുറിപോൽതിളങ്ങും ശശിലേഖക്കെത്ര ഭംഗി!ഒരു തരി വെട്ടമായുണരും നിലാവിന്എന്തൊരു ചേലാണ് പെണ്ണേ!കൊച്ചരിമുല്ലപോൽ മന്ദസ്മിതംതൂകും താരകക്കുഞ്ഞുങ്ങൾക്കെത്രഭംഗി!രാവിൻ്റെ ചിറകേറി പാറിപ്പറക്കുന്നമിന്നാമിനുങ്ങിനും എത്ര ഭംഗി!പരിമളംതൂകി വിടരാൻ വിതുമ്പുന്നനിശാഗന്ധിക്കും എത്ര ഭംഗി!ഇറ്റിറ്റു വീഴുന്ന നീഹാര മുത്തുകൾതുള്ളിക്കളിക്കുന്ന പുഷ്പദലങ്ങൾക്കുംഎത്ര ഭംഗി!പരിഭവം പറയുന്ന മന്ദസമീരനുമതുതഴുകിത്തലോടുന്ന മാമരങ്ങൾക്കുമെത്ര…