എല്ലാവരാലും മറന്നുപോയ ഒരുവൾ ….. ശ്രീകൃഷ്ണ
എല്ലാവരാലും മറന്നു പോയഒരുവൾതന്റെ ചുവരുകൾക്കുള്ളിൽദിക്ക് തിരയുന്നുണ്ട്,,,പുകഞ്ഞ വിറകു കൊള്ളി പോലെചാരം മൂടിപകച്ചു പോകുന്നുണ്ട്,,,ചിലപ്പോഴവൾഅരിക്കലത്തിലെറേഷനരി പോലെവെന്തു കുഴഞ്ഞു,,,ചിലനേരംതിളച്ചു തൂവിയപാൽപാത്രം കണക്കെഅശ്രദ്ധയുടെ കരിനിഴൽഎന്നു പഴികേട്ടുഅപ്പോഴൊക്കെയുംകുക്കറിന്റെ ചൂളം വിളിപോലെഅവൾ കിതച്ചു തളർന്നു,,,ചിലനേരം കിടക്കയിലെപഴകിയ വിരിപ്പ് പോലെചുളിഞ്ഞു പോയവൾഒരു കുഞ്ഞു ചുംബനത്താൽതളിർക്കുകയുംതണുത്തൊരാലിംഗനത്താൽപൂക്കുകയും ചെയ്തു,,,കലണ്ടറിലെചോരകൊണ്ടെഴുതിയദിനങ്ങളെതളരാതെ നേർത്തചിരികൊണ്ടവൾമായ്ചുകളഞ്ഞു,,,തിരസ്കരണത്തിന്റെപടവുകളിൽഒറ്റപ്പെടുമ്പോഴുംഅവൾമുറ്റത്തെ കണ്ണാന്തളി പോലെസ്വപ്നങ്ങളിൽചിറകുവിരിച്ചു…📷ശ്രീകൃഷ്ണ…