പ്രണയത്തെക്കുറിച്ച് …. അൻസാരി ബഷീർ
പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ,പ്രപഞ്ചം പിറക്കുന്നതിന്നുമുമ്പേഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെഊതിത്തെളിയ്ക്കാൻ പിറന്നതാകാം കാലപ്രവാഹത്തിന്നോളപ്പരപ്പിൻെറശീലമായ് അന്നേ ലയിച്ചതാകാംജീവൻെറയോരോ നേർത്ത നാളത്തേയുംസേവിച്ച് പണ്ടേ ലയിച്ചതാകാം നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരുവേരറ്റ സങ്കൽപമായൊടുങ്ങുംപ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരുഞാണറ്റ വില്ലായ് നിലംപതിക്കും കാലം കലങ്ങിയും കലഹിച്ചുമുടയുന്നകാലം കടന്ന് വന്നാലുംഊറ്റ്…