എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും
രചന : നടരാജൻ ബോണക്കാട്✍ ചിലരുടെയെല്ലാം സ്വപ്നംഇങ്ങനെയാണ്:എവിടെതിരിഞ്ഞങ്ങു നോക്കിയാലുംഅവിടെല്ലാം പൂത്ത മനുഷ്യർ മാത്രം.വീശിയടിക്കുന്ന കാറ്റിന്അവനവൻ മണംവെയിലിൽ നിന്നുമുതിരുന്നു,ശൃംഗാരച്ചിരികൾ,പുഴയിലൊഴുകുന്നു മണൽ(അടിയിലെവിടെയോകുരുങ്ങിക്കിടക്കുന്നു,ജലത്തിൻ്റെ മുടികൾ)വരൂ വരൂ എന്ന് അലറിവിളിക്കുന്നുവീഞ്ഞിൻ പാരാവാരം.പശ്ചിമഘട്ടമാകെസവിശേഷവ്യവസായമേഖല,അവിടെ പണിയെടുക്കുന്നു,പുള്ളിയും വരയും കൊമ്പുംവാലുമൊക്കെയുള്ള മനുഷ്യർ.നോക്കുന്നിടത്തെല്ലാംമാളുകളും ഫുഡ്കോർട്ടുകളും.(അങ്ങു ദൂരെ ദൂരെതൊഴിലാളിഗ്രാമങ്ങൾ,അങ്ങോട്ടു പോകുന്നു,സൈക്കിൾറിക്ഷകൾ)ഒരു ഫുഡ്കോർട്ടിലെ സ്പെഷ്യൽ,കാണാതായവർക്കു വേണ്ടിയുള്ളകണ്ണീർ…