വിഷാദാർദ്രം. …. Madhavi Bhaskaran
ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽകാർമേഘമാലകൾ തീർക്കെഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾഒന്നൊഴിയാതെ മറഞ്ഞോ? കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്രമാനസം നീറിപ്പുകഞ്ഞോ?തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾവൻതിരമാല കവർന്നോ? മാണിക്യവീണയിൽസപ്തസ്വരങ്ങളുംമീട്ടവേ രാഗം നിലച്ചോ?ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽനൊമ്പരമെല്ലാമലിഞ്ഞോ?