നന്ദി കാട്ടാൻ നരൻ നായയല്ല..!
രചന : സുമബാലാമണി. ✍️ അടുപ്പത്തു കഞ്ഞി അലസമായ്തിളയ്ക്കവേ,വെട്ടിപ്പറിച്ച ചക്കതറയിലും മുറത്തിലുമങ്ങ്ചിതറിപ്പരന്നു കിടക്കവേ,ചുറ്റിനും മക്കളോടിക്കളിക്കവേ,ചങ്ങലപ്പൂട്ടിൽ ശ്വാനൻചിണുങ്ങിക്കരയവെമീൻതല തിന്നപൂച്ചമുഖം മിനുക്കവേ,വൈധവ്യത്തിൻ വിഷാദച്ചുഴിയവൾപതിയെക്കയറവെ,വീടൊഴിപ്പിക്കാനന്നേരമെ-ത്തിയുടമസ്ഥനും കൂട്ടാളികളും.തൊഴുകയ്യോടെ നിന്നു വെറുതെയാചിച്ചൊരാഴ്‌ചകൂടിയെന്നവൾകണിശം പറഞ്ഞയാളിന്നി-റങ്ങണമിപ്പോയിനിയൊ-രവധിയില്ലെന്നുകഞ്ഞിക്കലമുൾപ്പെട്ടതെല്ലാംവാരിയെറിഞ്ഞവർപേക്കുത്തു നടത്തി.നിരാലംബയായവൾകുഞ്ഞിക്കൈകൾ മാത്രംപിടിച്ചിറങ്ങി,കണ്ണീരൊപ്പി ലക്ഷ്യമില്ലാതെപശ്ചാത്തലസംഗീതമായ്ശ്വാനന്റെ മൂളിക്കരച്ചിലുംഅഭയം നൽകാതയൽപക്കവുംസോപ്പുകുമിളപ്പോൾബന്ധുജനങ്ങളുംപൊള്ളും പാതകൾ താണ്ടിഒടുവിലൊരു ദേശാടനപ്പക്ഷിയെപ്പോൾചേക്കേറിയെങ്ങോ.നന്ദി കാട്ടാൻ നരൻനായയല്ലെന്നറികിലുംആരെങ്കിലും തേടിവരുമെന്നവൾവെറുതെ…