Category: കവിതകൾ

കാലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാലം ഒരുനാൾ മുന്നിൽവരുംകണക്കുപുസ്തകം തുറന്നുതരുംഓരോ താളും മലർത്തിത്തരുംതെറ്റുംശരിയും പറഞുതരും ഉത്തരമുണ്ടോ…..ചോദിക്കുംതെറ്റുംശരിയും പറയിക്കുംഅളവുംകുറവും തൂക്കിക്കുംകാലംതിരിച്ചു പൊയ്ക്കോളും അന്നു നിന്നെനീ തിരിച്ചറിയുംഅന്തംവിട്ടു വായ്പൊളിക്കുംഅധികം സമയംകഴിയാതെതെറ്റിനുശിക്ഷകൾ തേടിവരും അഹങ്കാരം നീ കയ്യൊഴിയുംഅധികാരം നീ വലിച്ചെറിയുംഅനീതിതിന്മകൾ ഓർമ്മവരുംഅവശനായി നീ വീണുപോകും…

എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്..

രചന : ജിഷ കെ ✍ എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്….ഇവിടമൊക്കെ തുരുമ്പ് കയ്ക്കുന്നഒറ്റപ്പെടലിന്റെ നീണ്ട അഴികൾതലങ്ങും വിലങ്ങും ആരൊക്കെയോചേർന്ന്ഒരു മേൽക്കൂര തീർത്തു വെച്ചിരിക്കുന്നു…ഞാനാണെങ്കിൽ നിന്നെ എന്റെആകാശമേയെന്ന് ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവല്ലോ….ഓരോ അണുവിലും നീസഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിറയലിൽഎന്റെയീ ആകാശംനീല ചിറകടികൾ പെയ്യുന്നമോഹിപ്പിക്കുന്ന ഒരു…

ശില്പം

രചന : ഗീത മുന്നൂർക്കോട് ഉളിത്തുമ്പിന്റെ ചടുലനടനംശില്പിയുടെ ഹൃദയതാളത്തിനൊപ്പംആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..മാന്ത്രികംഓരോ കൊത്തിലും മിഴിഞ്ഞുവന്നശിലയിലെ സ്ത്രീയുണ്മത്രസിച്ചുതുളുമ്പിയതുംലാവണ്യമുടുത്തതുംഅനുരാഗക്കുളിരിൽ വീണ്ടുമയാൾനേർവരകളിൽ ഗാംഭീര്യവുംവടിവു മുറ്റിയ ആകാരവുംവക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽസാന്ദ്രമായുയിർത്തുവന്നുഅവൾ !തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…പരുക്കൻ പൊടിവിഹ്വലതകൾ…ബാക്കിനിന്ന, ശില്പിയുടെമനോഗതങ്ങൾഓരോ അവയവത്തിനും അഴകിട്ടു.ശിലയിൽ പിറന്ന പെൺപോരിമയെകൺകളാൽ…

നിർഭയ

രചന : ബിനു. ആർ. ✍ നിർഭയ :,നമ്മുടെ മനസ്സിന്റെ നൊമ്പരമായ്നിറഞ്ഞു നിന്നവൾ,ഒരു രാത്രിയുടെ ഏകാന്തതയിൽതപ്തനിസ്വനമായ്,ഏറെ കാമാതുരരായവരുടെആഗ്രഹപൂർത്തിക്കിരയായവൾ,മരിക്കുന്നതിൻമുമ്പേ വേദനകൾപലതും നേരിടേണ്ടിവന്നവൾ,തൻ കാമനകളെ ജീവിതപകുതിയിൽകുഴിച്ചുമൂടേണ്ടി വന്നവൾ.നിർഭയാ :,നിന്നെക്കാത്തിരിക്കുന്നു,ഞങ്ങൾ സഹോദരർ, ഒറ്റതന്തയ്ക്കു പിറന്നവർഇരുണ്ട വിജനമാംവഴിക്കണ്ണുകളിൽ രക്ഷക്കായ്നീയെത്തുമെന്ന വിശ്വാസജഡിലധാർഷ്ട്യത്തിനിടയിൽ,നീതി നിയമങ്ങൾനോക്കുകുത്തികളായ് രമിക്കുമ്പോൾ,ഞങ്ങൾ കാണുന്നൂ, നിൻനിർഭയമാം ഇരുണ്ടകൺതടങ്ങളും,ജീവനുവേണ്ടിപോരാടും…

എന്റെമുത്തശ്ശി

രചന : ബിന്ദു അരുവിപ്പുറം✍ കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയമുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.മാനസജാലകം മെല്ലെ തുറന്നൊരുതെന്നലായെന്നെ പുണർന്നിടുന്നു. ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടുവെറ്റിലപ്പാക്ക് മുറുക്കിത്തുപ്പിരാരീരം പാടിയുമെന്നെ തഴുകിയു-മാവോളം സ്നേഹമെനിയ്ക്കു തന്നു. കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽശാസിച്ചുകൊണ്ടെന്നരികിലെത്തും.കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെനെറുകയിലിഷ്ടത്തിലുമ്മവെക്കും. പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവുംകണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽവാരിയെടുത്തു മാറോടണയ്ക്കും.…

പാതിപക്ഷിയും താനും

രചന : ഹരിദാസ് കൊടകര✍ ജലമല്ലത്;മരുമരീചിക..അത്യുഷ്ണ-വാതാട്ടഹാസം. മൂട്ടിയ കണ്ണിലുംഇലയനക്കങ്ങൾനെറ്റിമേൽ സൂര്യൻഅണയുന്ന ഭീതം. പടർവള്ളി കേറിപൊറുതി വയ്യാതെതെങ്ങുകൾ കെട്ടു.ദൂരത്തിലാഴത്തിൽവാരനെല്ലിൻ കടഅറുതിയായ് നട്ടു. യാത്രാ പുസ്തകംപകുക്കുന്നറിവുകൾനിശ്ശൂന്യമായി.ഹരിത മാറാപ്പുമായ്പനിച്ചും പിണഞ്ഞുംഅവധൂതരെപ്പോൽകാറ്റിൻ കഴകളിൽസസ്യം വചിച്ചുംനേത്രം വിധിച്ചുംഉപഗുപ്ത തീരത്തെതൂവൽപ്പകലിനായ്ഖേദം തിരക്കി-നേരം വെളുത്തു. മുറിച്ചൂട്ടു മിന്നിച്ചഭീതവേഗങ്ങളിൽജലം, ദൂരം നനച്ചു. കാളമേഘങ്ങളായ്ആഴുന്നിതാറുകൾഗ്രാമവയലുകൾ-കൊയ്തു…

കിനാവിലെസുന്ദരി

രചന : എസ്കെകൊപ്രാപുര ✍ കാതിലൊരു ശലഭം മൂളികാമിനിയുടെ വരവറിയിച്ചുമിഴികളിൽ..വർണ്ണങ്ങളാൽ…ശലഭം… തോഴിതൻ ചിത്രം വരച്ചു…കൗതുക കണ്ണുകൾ തേടീ..യകലേശലഭം വരച്ചൊരാ സുന്ദരിയെ …ശലഭം വരച്ചൊരാ സുന്ദരിയെ…പൂമരച്ചില്ലയിൽ മുട്ടിയിരുമ്മിഅനുരാഗം പാടീ തേൻകുരുവികൾ…മലരിൻമധു മൊത്തിനനച്ചൊരാ ചുണ്ടിൻപ്രണയം കൈമാറുംഇണക്കുരുവികൾ…കാണും മിഴികൾ… ഇമ മുറിയാതെ..നിന്നെത്തേടും… മനമറിയാതെ…കിനാവിൽ പൂവിട്ട സുന്ദരീ…എൻ…

ഗാന്ധിജി

രചന : തോമസ് കാവാലം.✍ മതമൈത്രിയ്ക്കായ് ജീവിതം ഹോമിച്ചുമാനവസേവയെ മന്നിൽ കണ്ടോൻസമത്വസുന്ദര ഭാരതം ദർശിച്ചുസൃഷ്ടിയെസൃഷ്ടാവിൽ ചേർത്താമന്നൻ. വഴികളെത്രയും ചെന്നു ചെല്ലുന്നിടംഊഴിയിൽ മാനവ നന്മയാക്കിആഴിയിൽ പെട്ടുലഞ്ഞീടുന്ന യാനത്തെപൊഴിയായ് ചേർത്തു പിടിച്ചമഹാൻ. നന്മതിന്മകളെ കണ്ടറിഞ്ഞീടുവാൻനല്ലമനസ്സാക്ഷി രൂപം കൊള്ളാൻദൈവപുരുഷനായ് വല്ലഭമോടവൻദാനമായ് തന്നു ജനാധിപത്യം. മതങ്ങൾ ഭാഷകൾ…

ചുടലപറമ്പിലെആത്മാവ് .

രചന : കെ ബി. മനോജ് കുമരംകരി.✍ ആഗ്രഹം പൂർത്തിയാക്കാത്തൊരാത്മാവിനെചുടലപ്പറമ്പിലിന്നലെഞാൻ കണ്ടു.ആരെയോതിരയുന്നതുറിച്ചകണ്ണിലെജ്വാലയും അട്ടഹാസവുംപിന്നെമൗനമാം ചിരിയുംപാൽ നിലാവെളിച്ചത്തിൽപാറിപ്പറക്കുന്നചെമ്പൻമുടിയുംപാതിരാകാറ്റിലാടികളിക്കുന്നപൂത്തപാലമരച്ചോട്ടിലായിആരെയോ -കാത്തിരിക്കുന്നതാരു നീചുടലപറമ്പിലെകനലഗ്നിക്കുവലംവെയ്ക്കുന്നതാരു നീ..എൻ്റെമിത്രമോ.. എൻ്റെ ആത്മ ശത്രുവോ..അജ്ഞാത ബന്ധുവോ – ആരു നീസന്ധ്യക്കുമുൻപേകുങ്കുമം ചാർത്തിസന്ധ്യതൻകവിളിൽതലോടിഒരിറ്റുകണ്ണുനീർമഴയായി പൊഴിക്കവേആരെ തിരയുന്നുഎൻ്റെ ആത്മമിത്രമേ..നീ അറിയാതെ നിൻ്റെനൊമ്പരം എന്നേ പുണരുന്നു.കയ്യ്കാലുകൾരണ്ടുമില്ല…

അവൾ…. ‘അമ്മ‘

രചന : നവാസ് ഹനീഫ്✍ അരയാലിൻ ചുവട്ടിലെചില്ലകൾതൻ മറവിൽആരാരുമറിയാതെ നോക്കിനിന്നുആറ്റുനോറ്റൊപെറ്റമ്മതൻനെഞ്ചിലഗ്നി നാളമായി മകളെനിന്നെയൊരുനോക്കു കാണുവാൻ….കാണാമറയത്തു കാത്തു നിൽപ്പൂവാവിട്ടു കരയുവാനാകാതെതീച്ചൂളയിലെരിഞ്ഞടങ്ങിയെങ്കിലെന്നുസ്വയം ശപിച്ചോരമ്മ ശിലപോലെ നിൽപ്പൂ..ഈറൻ മുടിയിൽ മുല്ലപ്പൂ ചൂടിയവൾതിങ്കൾക്കുടം പോലാണിഞ്ഞൊരുങ്ങിതോഴിമാരുമൊത്തു മംഗല്യഭാഗ്യത്തിനായികൊതിച്ചവൾ നേർന്നു…ദേവികടാക്ഷവും അനുഗ്രഹവുംനേടുവാൻ…അമ്പലം വലംവെച്ചു നടന്നകലുന്നുഅകലെനിന്നൊരു നോക്കുകാണുവാനെൻ മനംതുടിച്ചുഅണിഞ്ഞൊരുങ്ങിയിറങ്ങുംതന്നോമനമകളെ….ആരുമറിയാതെ കാണുവാനെൻഹൃദയം കൊതിച്ചുനെറുകയിൽ…