അദൃശ്യസംഹാരം …. റഫീഖ്. ചെറവല്ലൂർ
മൃതുവിൻ നിഴൽ നിറഞ്ഞ കാറ്റിൽ,അതിരു താണ്ടുകയാണു നിശബ്ദ്ധനായ് !തൊണ്ടക്കുഴി വരണ്ടൊട്ടിപ്രാണശ്വാസത്തിനായ് പിടയുന്നു കുടിലുകൾ.മണിമാളികകളിലും തഥാ,ഞരങ്ങുന്നുണ്ടു കുരലുകൾ !ഔഷധമരച്ചു തീരാതെ ലോകംപകച്ചു നിൽക്കയാണിപ്പൊഴും.പണച്ചാക്കു മൂട്ടിയിട്ട മുറികളിൽപ്രാണവായു തിരയുന്നുവോ വൃഥാ!സ്വർണ്ണമുരുക്കിപ്പലഹാരമാക്കുവാൻഉലയിലിനിയേതു കനലു നിറക്കണം?അന്നമൂട്ടിയ വിളനിലങ്ങളിൽവിറങ്ങലിച്ചു നിൽക്കയാണംബരചുംബികൾ!ഭീതിയുടെ വിലങ്ങണിഞ്ഞു സ്വയം,ചുമരുകൾക്കുള്ളിൽ ഗൃഹവും കാരാഗൃഹം.പുഴ നിറഞ്ഞൊഴുകിയൊരോർമ്മയിൽനനവു തേടുകയാണിന്നു…