ജയിൽ 💥
രചന : കമാൽ കണ്ണിമറ്റം✍️ ഇരുട്ടായിരുന്നു,വെളിച്ചത്തിനെപ്പൊഴും!പകലിലെ വെളിമ്പുറങ്ങളിലു-മകത്തളം നിറയ്ക്കുന്നരാവെളിച്ചത്തിനും,തമോ നിറത്തിൻ്റെ ഇരുൾജയിൽത്തട്ടിലും!എൻ്റെ സ്വാതന്ത്ര്യവഴികളിലുയർന്നതാമീകാരിരുമ്പഴികളിലുറയുന്നതുമന്ധകാരത്തിൻ്റെ ഇരുൾ വെളിച്ചം മാത്രം!രാത്രിയുറക്കിൽ,കണ്ണിലേക്കൊഴിക്കുന്നജയിൽവെളിച്ചത്തിനു –മെന്തൊരിരുട്ടായിരുന്നു!എന്നിട്ടുമുണ്ടായിസ്വസ്തസ്സുഖമാം സുഷുപ്തി!അസ്വസ്തത നെരിപ്പോടുകൂട്ടിപ്പുകയ്ക്കുന്നമാനസത്തടങ്ങളെപ്പുൽകി –പ്പുണർന്നങ്ങനെ…..!ചലന സ്വാതന്ത്ര്യത്തിൻ്റെ കാലിണപ്പൂട്ടിൽ,കർമ്മ ശൂന്യത തളംകെട്ടി നില്കുന്നു,സമയ ധാരാളിത്ത വിരസ നിർമേഷത നെടുവീർപ്പിലലിയുന്നു !ഹാ! ജയിൽ! നീയെന്നെസമയസമ്പന്നതയുടെകൊടുമുടിപ്പുറമാക്കിയീ നിഷ്കർമ്മ…