കാലം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാലം ഒരുനാൾ മുന്നിൽവരുംകണക്കുപുസ്തകം തുറന്നുതരുംഓരോ താളും മലർത്തിത്തരുംതെറ്റുംശരിയും പറഞുതരും ഉത്തരമുണ്ടോ…..ചോദിക്കുംതെറ്റുംശരിയും പറയിക്കുംഅളവുംകുറവും തൂക്കിക്കുംകാലംതിരിച്ചു പൊയ്ക്കോളും അന്നു നിന്നെനീ തിരിച്ചറിയുംഅന്തംവിട്ടു വായ്പൊളിക്കുംഅധികം സമയംകഴിയാതെതെറ്റിനുശിക്ഷകൾ തേടിവരും അഹങ്കാരം നീ കയ്യൊഴിയുംഅധികാരം നീ വലിച്ചെറിയുംഅനീതിതിന്മകൾ ഓർമ്മവരുംഅവശനായി നീ വീണുപോകും…