കൃഷി …. വിഷ്ണു പ്രസാദ്
അവര്‍ ഒരേവരിയില്‍നടക്കുകയായിരുന്നു.അവരുടെ തോളുകളില്‍കൈക്കോട്ടോ കോടാലിയോനുകമോ ഉണ്ടായിരുന്നു.അവരുടെ കൈകളില്‍വിത്തോ വളമോ അരിവാളോഉണ്ടായിരുന്നു.അവര്‍ ഒരേവഴിയില്‍നടക്കുകയായിരുന്നു.അതൊരു വരിയായി രൂപപ്പെട്ട വിവരംഅവര്‍ അറിഞ്ഞിരുന്നില്ല.അവരെല്ലാം തല കുനിച്ചാണ്നടന്നിരുന്നത്.മുന്‍പേ നടന്നവരെല്ലാംഏതോ ഇരുട്ടിലേക്ക്മറിഞ്ഞുവീണുകൊണ്ടിരുന്നു.അവര്‍ക്കു പിന്നില്‍അവരുടെ കൃഷിഭൂമികള്‍പുളച്ചുകിടന്നു.അതിലെ വാഴയും ഇഞ്ചിയുംനെല്ലും പച്ചക്കറിയുംമരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്അവരെ ഒറ്റുകൊടുത്തു.ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.ശലഭങ്ങളോ പ്രാണികളോ…