ഔഷധം
രചന : സജി കല്യാണി ✍️ ചിലപ്പോഴൊക്കെ സങ്കടങ്ങളിങ്ങനെ ഒഴുകിക്കുത്തിവന്ന് നമ്മളെയും കൊണ്ട് ഒലിച്ചുപോകും.ഒഴുക്ക് താഴേക്കായതുകൊണ്ടും വീഴ്ച്ചവലിയ ഗർത്തങ്ങളിലേക്കാണ് പോകുന്നതെന്നുംതോന്നുമ്പോൾ ഓർമ്മകളിലേക്ക് പിടിച്ചുകയറും.എന്തൊരാകാശമായിരുന്നു പണ്ട്.!എന്തൊരു നിലാവായിരുന്നു,എത്ര തെളിച്ചമായിരുന്നു രാത്രികൾക്ക്.!ജീവിതത്തിന്റെ വിശാലതയെക്കുറിച്ച്പലതരം ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തകളില്ലാത്തബാല്യകാലമധുരസ്മരണകൾ.ഉണ്ടും കണ്ടും ചാടിയും മറിഞ്ഞുംതിരിച്ചെത്തുമ്പോഴേക്കും നഷ്ടങ്ങളുംലാഭങ്ങളുമില്ലാത്ത പുതിയ കാലം.തികച്ചും…