അന്തകമാരിക്കന്ത്യം കുറിച്ചിടാം!!.. Raghunathan Kandoth
വിളറിയ കവിളുകൾ ജന്നൽ‐ക്കമ്പികളിലമർത്തിവിറങ്ങലിച്ച വിജനവീഥികളി‐ലുടക്കിനിന്നൂ കണ്ണുകൾ! ഷോപ്പിങ്ങ് നേരമ്പോക്കാക്കിക്രഡിറ്റ്കാർഡുരപ്പിച്ച്കറൻസികൾ വീശിയെറിഞ്ഞ്ട്രോളികൾ തള്ളിനീങ്ങിയസായാഹ്നമാളുകളിൽ ശ്മശാനമൂകത!കമിതാക്കൾ സയാമീസുകൾ പോൽ മേഞ്ഞകടലോരപാർക്കുകൾ ശൂന്യംചുഴലിചുഴറ്റിയെറിഞ്ഞ വാഴത്തോപ്പുപോൽചിതറിച്ചത്തുമലച്ചെത്ര ജീവിതങ്ങൾ! സാമ്രാജ്യത്ത്വ രാജനീതികളിലെന്നുംമാനവികത യാന്ത്രികമെന്നറിഞ്ഞു നാംകൂട്ടമരണങ്ങളെ ചാകരക്കാലമാക്കികൊള്ളവിപണികൾ കൊഴുക്കവേ,മൂലധനമുഖംമ്മൂടികളൂർന്നു വീണു.കരകൗശലപുഷ്പദളങ്ങളിലെന്നെങ്കിലുംകിനിഞ്ഞൂറുമോ മധുകണം,സുഗന്ധവും!പ്രാർത്ഥനകൾതൻ വ്യർഥതതയ്ക്ക്നിദർശനമീ ദുരിത ദശകമെന്നറിക! അതിജീവനമനുശാസിപ്പൂഅകലം പാലിച്ചിടാം കൂട്ടരേ!ഒരു…