പൂവ്. ….. Hari Kumar
കുഞ്ഞിളം കാറ്റിൻതലോടലിൽ പൂവിൻകവിൾപ്പൂ ചുവന്നുപോയല്ലോ! വണ്ടൊന്നു മൂളിയെ-ത്തുമ്പൊഴേയ്ക്കായതിൽതേൻകുടം തുള്ളിത്തുളുമ്പി! തങ്കനൂൽ പാവുന്നസൂര്യന്റെ നേർക്കതിൻഗന്ധം നിവേദിക്കയായി! പയ്യെ കിളിപ്പാട്ടുകേൾക്കെമദോന്മത്തയായിട്ടുനൃത്തംചവിട്ടി! ചന്ദ്രികാലോലമാംയാമം വിളിക്കവേതന്നെ സമർപ്പിക്കയായി! കണ്ടൂ പ്രഭാതത്തി –ലാവർണ്ണ പൂർണ്ണിമകാറ്റിൻകരത്തിൽ സുഗന്ധം…..( എന്നാൽ മിഴിക്കോൺവഴിഞ്ഞെന്നമട്ടിലാണത്രേ പ്രഭാതം ചിരിച്ചൂi). ഹരികുങ്കുമത്ത്.