ഒരു മിണ്ടലിലേക്കുള്ള പ്രയാണം.
രചന : സുവർണ്ണ നിഷാന്ത് ✍️ വേനൽ മുടിയഴിച്ചിട്ടൊരുപകൽകൂടെ കൊഴിയുന്നതിനിടെഒരു മിണ്ടലിലേക്കുള്ള പ്രയാണംതുടരുന്ന മൗനത്തിന്റെചക്രവാളകവാടത്തിൽ കിതച്ചു-നിൽക്കുന്ന സൂര്യനെന്ന വാക്ക്.അത്രയേറെ ഇരുട്ടിനെവാരിവലിച്ചുടുത്തതിനാലാവണംഎന്നുമുറങ്ങാതെ കൂട്ടിരുന്നരാത്രിയോടു മാത്രം പറഞ്ഞിരുന്നില്ലനമ്മുടെ മിണ്ടായ്മകളാൽ,ഒരിക്കലും എത്തിച്ചേരാത്തൊരുതീവണ്ടി കാത്തിരിക്കുന്നറയിൽവേ സ്റ്റേഷനോഎഴുതാത്തൊരു കത്തിനെവിഴുങ്ങാൻവാ പൊളിച്ചിരിക്കുന്നതപാൽപ്പെട്ടിയോ ആയിപ്പോയേക്കാംഅടുത്തപകലുമെന്ന രഹസ്യം.മഴയെപ്പറ്റി പറഞ്ഞു പറഞ്ഞ്നുണകളിൽക്കുളിച്ചൊരു മേഘത്തെഒളിച്ചു താമസിപ്പിച്ചിരുന്നുകുറച്ചു…