പരാജിതരുടെ ശവദാഹം …. Letha Anil
കമ്മലൂരി മാറ്റിവെച്ചു ,സ്വർണമാലയുമൂരിയെടുത്തിട്ട് ,മുഖം മിനുക്കി , പൊട്ടുകുത്തി ,ഒരുക്കിക്കിടത്തല്ലേ ..എന്നെപാവയാക്കല്ലേ…..കോടി തേടിയ ആശയെല്ലാംബാക്കിവെച്ച ഉടലിൻ മേലെ ,മുണ്ടിൻ കോന്തല നീക്കിയിട്ട് കേമരാവല്ലേ… നിങ്ങൾകോടിയിട്ടു കോടിയിട്ടുകോമാളിയാക്കരുതേ….തട്ടകത്തിരുന്ന് ‘വിധി’യെന്നൊറ്റവാക്കിൽതീർപ്പു നൽകി ,വിശന്ന മനസിനെ അവഗണിച്ചോർവായ്ക്കരിയിടേണ്ടയിനിഒട്ടും സഹതപിക്കേണ്ട….അന്തരംഗത്തിൽ ചെണ്ടമേളം മുറുകിക്കൊട്ടിയ നേരത്തെല്ലാംധൃതി നടിച്ചകന്നോരെന്തിനുസമയം കളയുന്നു…നോക്കുകുത്തികളേപ്പോലിങ്ങനെമൗനം…