സഹ്യന്റെ നോവ്..
രചന : ബിനോജ് കാട്ടാമ്പള്ളി ✍ ആത്മാവ് നൊന്തു കേഴുന്നു സഹ്യൻ,ആത്മരോഷത്താൽ എരിയുന്നു സഹ്യൻ.ആനന്ദധാരയിൽ നിത്യം പുലർന്നൊരാ,ആയിരം ജന്മാന്തരങ്ങൾ തിരയുന്നു സഹ്യൻ. ഗിരിശൃഖശിഖരത്തിൽ നിന്നുയിർകൊണ്ടൊരാചടുലഗതിതാളങ്ങൾ ഇനിയില്ലതോർക്കുന്നു.ഹരിതാഭമായൊരാ കാനനഭംഗികൾഎവിടെമറഞ്ഞുപോയ് കാലാന്തരങ്ങളിൽഎവിടെന്റെ കുന്നുകൾ…തരുശാഖികൾ തണലിട്ട താഴ്‌വരച്ചെരിവുകൾ.നിറമാരി കുളിരണിയിച്ചൊരാ മേടുകൾകതിരവൻ പൊൻകിരണമണിയിച്ച മുടികൾ… ഹോമാഗ്നിപോൽ എരിയുമാത്മാവിൽ…