തണുപ്പ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ലേബർ ക്യാമ്പിൽപരുക്കൻ ശബ്ദങ്ങൾക്കിടയിൽനിലത്ത്മുഖം ചേർത്ത് കിടന്നപ്പോൾതോടിന്റെതണുപ്പെന്നെ തൊട്ടു.വീടിന് പുറത്തിറങ്ങുമ്പോഴൊക്കെതോട് കാലിൽ കെട്ടിപ്പിടിക്കുംകാലിത്ര മൃദുവായത്തോടിന്റെ പരിചരണം തന്നെ.വേനലിൽവരയൻ മീശയാകുമെങ്കിലുംവർഷത്തിൽനിറവയറുമായ് നിൽക്കുംവളരെ ശ്രദ്ധിച്ചാൽവെള്ളത്തിന്റെ മൂളിപ്പാട്ട് കേൾക്കാംറെയിൽ പാളങ്ങൾ പോലെയാണ്തെങ്ങിൻ തടത്തിലേക്ക്വെട്ടിയ ചാലുകൾ.ഒറ്റയാവശ്യത്തിന് മാത്രമുള്ള നിർമ്മിതി.കടലാസുതോണിയിറക്കാനുംഓർമ്മകൾക്കൊപ്പമൊഴുകാനുംപറ്റിയൊരിടം.അനധികൃതമായിട്രാക്ക് മുറിച്ചു കടക്കുന്നതിന്തുല്യമാകുമോകളിവഞ്ചിയിറക്കുന്നത്?എന്റെ മുന്നിലൊരാൾവെപ്പുപല്ല്നാവുകൊണ്ടിളക്കിക്കളിക്കുന്നുവാക്കുകൾ…