പോർമുഖം
രചന : സുരേഷ് പൊൻകുന്നം✍ അവളിതാ പോർമുഖം തുറക്കുന്നുഅവളിതാ ഞാൺ വലിക്കുന്നുചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ കൂടെ…പോർക്കളമാണിത്മാറ് കീറി മരിച്ച കന്യമാർനാണമൊക്കെ മറന്ന്കീറിയ അംഗവസ്ത്രമുപേക്ഷിച്ച്നന്നയായ് നിന്ന്ശത്രുവിൻ കുന്തം തടുത്തവർ,ചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ…