പൊന്ന്യത്തങ്കം
രചന : ദിജീഷ് കെ.എസ് പുരം തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…