കേശാലങ്കാരതൊഴിലാളി
രചന : മനോജ് കാലടി✍ മൂർച്ചയുള്ളായുധം കൈയ്യിൽ കരുതിമുടിമുറിക്കാനായ് കത്തുനില്പുണ്ടയാൾപുഞ്ചിരിയോടെ കുമ്പിട്ടിരുന്നു ഞാൻഅനുസരണയുള്ളൊരുകുഞ്ഞിനെപോലെ. ആയുധമെന്റെ കഴുത്തിൽ വെക്കുമ്പോഴുംഅയാളിലൊരിയിക്കലും ഭയമില്ലെനിയ്ക്ക്തിളങ്ങുന്ന വായ്ത്തല സ്നേഹം പുരട്ടിയകേശാലങ്കാരതോഴിലാളിയാണയാൾ. ചായങ്ങൾ തേച്ചെന്റെമുടികൾ മിനുക്കിയുംസ്നേഹഭാവത്തോടെ തലയിൽ തഴുകിയുംകേശഭാരങ്ങളഴകോടെ വെട്ടിയുംക്ഷമയെന്നസത്യത്തിൻപ്രതിരൂപമാണയാൾ. തലതാഴ്ത്തിനിൽക്കാൻ മടിക്കുന്നലോകമേഅരചനും തലതാഴ്ത്തുമിവരുടെ മുന്നിലായ്‌ഇവരുപകരുന്നാത്മവിശ്വാസത്തിൽആയുധത്തിന്റെ മൂർച്ച മറന്നു നാം.…