പ്രസവവാർഡിൽ ഒരു
കാലൊച്ചയും കാത്ത്…
രചന : എൻ.കെ.അജിത്ത് ✍ പ്രാണനിൽ പ്രാണൻ കടഞ്ഞങ്ങെടുത്തതാംപ്രാണന്നുവേണ്ടിയീക്കാത്തുനില്പ്നാഴികയോരോയുഗംപോലെയാകുന്നതാതൻ്റെ താന്തമാം നോക്കിനില്പ്! കുടമൊന്നു പൊട്ടിപ്പിറക്കുന്ന കുഞ്ഞുടൽനവമായിശ്വാസംകഴിച്ചിടുമ്പോൾഉയരുന്നയാദ്യത്തെക്കുഞ്ഞിക്കരച്ചിലിൽതുടികൊട്ടിടുന്നുവാ പിതൃനെഞ്ചകം അകമേ തപംപോലെ നവമാസചര്യകൾമുറപോലെനോക്കിയോൾ ഉലയുമ്പൊഴുംഉരുകുന്നു തനുവാപ്പിതാവിൽ മുഴുക്കെയുംസുഖമായിരിക്കുവാൻ വാഞ്ഛയോടെ ഉടയോനുകനിവേറി നവമായസൃഷ്ടിയെഉശിരോടെ മണ്ണിന്നു നല്കിടുമ്പോൾഒരുമാത്ര മാതാവിനുള്ളിൽത്തുടിക്കുന്നുഅമൃതം ചുരത്തുന്ന പുണ്യസ്നേഹം അനുരാഗഗാത്രങ്ങളൊന്നിച്ചുചേർന്നുനിന്നുയിർകൊണ്ട നവ്യമാം ജീവബിന്ദു,വിടരുമാ…