ഭൂമിക്കൊരു കായകല്പം!
രചന : രഘുനാഥൻ കണ്ടോത്ത് ✍️ വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി…