രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു കവിയിതാ!ഉറക്കെപ്പാടുന്നുഇരുമിഴികളുംവിടർത്തിപ്പാടുന്നു!കരളിലുള്ളൊരാ,സകലദുഃഖവുംകരഞ്ഞു,കണ്ണുനീർ പൊഴിച്ചുപാടുന്നു! ചിരിച്ചുകൊണ്ടഹോ,കഴുത്തറുക്കുന്ന,നരാധമൻമാരെ,ശപിച്ചുപാടുന്നു!അരാജകത്വത്തെ പരക്കെയൂട്ടുന്ന,പരിഷകളെക്കണ്ടരിശം പാടുന്നു! കവിതതൻമുഖം വികൃതമാക്കുന്ന,കവികളെക്കണ്ടു,കയർത്തുപാടുന്നു!കപടവേഷങ്ങ,ളണിഞ്ഞുകൊണ്ടെത്തും,കൊടുംചതിയരോ,ടിടഞ്ഞു പാടുന്നു! ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്ന,കിരാതവർഗ്ഗത്തെ,പഴിച്ചുപാടുന്നുഇളയിലെങ്ങെങ്ങു,മിരുളലമൂടി;ഞെളിയുവോരെയൊ,ട്ടെതിർത്തുപാടുന്നു പ്രകൃതിയെത്തകർത്തെറിഞ്ഞിടും മർത്യ-വികൃതികൾകണ്ടു തപിച്ചുപാടുന്നു!സമസ്തജീവനും സുഖംഭവിക്കുവാൻ,സമാദരത്വത്തോടുണർന്നു പാടുന്നു! പ്രപഞ്ചസീമകൾ കടന്നു ഹാനട-ന്നുപശാന്തിക്കായിത്തെളിഞ്ഞു പാടുന്നു!പ്രണയലോലനാ,യൊരുനവലോകം,കണികണ്ടീടുവാൻ,കനിഞ്ഞുപാടുന്നു! ഒരു കവിയിതായിരുന്നുപാടുന്നു!പരമസത്യങ്ങൾ,തുറന്നു പാടുന്നു!നരകയാതനയനുഭവിച്ചിടും,പരന്റെ ദു:ഖങ്ങളറിഞ്ഞുപാടുന്നു!