Category: കവിതകൾ

മാടം

രചന : ദുർഗ്ഗാ പ്രസാദ് ബുദ്ധ ✍ ഇരുട്ടിൽ ഇലവിൻ ചോട്ടിൽകയർപൊട്ടിച്ചു വന്നതാംപയ്യിനെപ്പോൽ നാലു കാലിൽവാവച്ചണ്ണൻ്റെ പീടിക ചുണ്ണാമ്പുവിരലാൽത്തൊട്ടപുള്ളികൾ മെയ്യിലൊക്കെയുംമുക്രയിട്ടു കുതിക്കാനായ്-കരിങ്കല്ലിൻ കുളമ്പുകൾ മെലിഞ്ഞ കൈകളാൽ വാവ –ച്ചണ്ണനൊന്നു തലോടിയാൽചുരന്നൂ ചായ, പൈക്കുട്ടിപോലെ നക്കുന്നു മഞ്ഞല പറ്റുകാർ പമ്മി നീങ്ങുമ്പോൾകുത്താനായ്ച്ചുരമാന്തിയുംകാക്കത്തമ്പ്രാട്ടിമാർക്കേറിഇരിക്കാൻ പുറമേകിയും…

പുലയി

രചന : എൻ.കെ.അജിത്ത് ആനാരി✍ അവളുവന്നു പുല്ലരിഞ്ഞുപുല്ലുതിന്നു കാളവീർത്തുകണവനെത്തി ഹലമെടുത്തുഉഴതുപാടമുശിരിലായി നിലമടിച്ചു വൃത്തിയാക്കികളകുഴച്ചു മണ്ണിലാഴ്ത്തിഅവർ വിതച്ച വിത്തുകൾക്ക്ഹരിതകാല രചനയായി നെല്ലതേത് കവടയേത്വരിയതേതതവളറിഞ്ഞുഅവളു ഞാറ്റുപാട്ടുപാടികളപറിച്ചു നെല്ലു കൊയ്തു! ഓലകീറിയവൾമെടഞ്ഞുപുല്ലുകൊണ്ടു വട്ടി നെയ്തുപുട്ടലിട്ടു ഞാറുനട്ടുമുട്ടിലട്ട ചോര മോന്തി! ചെത്തി, നെല്ല് കെട്ടുചാക്കു-കൊണ്ടെടുത്തു കറ്റയൊക്കെകറ്റമേൽച്ചവിട്ടി നെല്ല്തമ്പുരാന്…

അഹം ബ്രഹ്‌മാസ്‌മി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഞാനെന്ന ഭാവത്തെയുള്ളിലുറപ്പിച്ചു-ഗാനങ്ങളോരോന്നു പാടീടാംഗാനങ്ങളോരോന്നുംപാടീ,നിരന്തരം‘ഞാനെന്നഡംഭ’മകറ്റീടാംഞാനെന്ന ഡംഭമകറ്റിയനന്തമാംഞാനെന്ന ദൈവത്തെവാഴ്ത്തീടാംഞാനെന്ന ദൈവത്തെ വാഴ്ത്തി,സ്വയംനമു-ക്കാനന്ദചിത്തരായ് മാറീടാംഞാനില്ലയെങ്കിലാ’ദൈവ’മില്ലെന്നുള്ളൊ –രാ,നാൻമറപ്പൊരുളോർക്കാതെ,താനിരുൾ മൂടിത്തപിക്കുന്നതെന്തിനേ,താനേ മനസ്സിനെപ്പുണ്ണാക്കി!ഞാനാരെന്നുളെളാരാ,ജ്ഞാനമുദിക്കുകിൽ,ഞാനുമാ,ദൈവവുമൊന്നായി!ഞാനുമാ,ദൈവവുമൊന്നായാൽ പിന്നെ;ഞാനെന്ന വാക്കിനെന്തുളെളാരർഥം!ധ്യാനത്തിലാണ്ടിരുന്നൊന്നുനാം ചിന്തിപ്പു,ഞാനെന്നബോധം പിഴയ്ക്കാതെഞാനെന്നബോധത്തിൽ നിന്നിതല്ലോവിശ്വ-മാനങ്ങളുള്ളിലായുദ്ഗമിപ്പൂ!ഞാനെന്നബോധവും നഷ്ടമായീടിലോ,‘ഞാനില്ല’,ഞാനില്ലേതൊന്നുമില്ലേ….!

ദുർവ്വിനിയോഗംചെയ്യപ്പെടുന്ന അധികാരക്കസേരകൾ

രചന : രഘുനാഥൻ കണ്ടോത്ത്✍ ധാർമ്മികത ജീവശ്വാസമാക്കിയ മഹാരഥർകർമ്മനിരതരായിരുന്ന സിംഹാസനങ്ങളിൽദുർമ്മാർഗ്ഗികളിരുന്നട്ടഹസിച്ചധികാരത്തിൻമർമ്മങ്ങൾ കവർന്നന്നുണ്ടായ് ദുരന്തങ്ങളും സ്ഥാപിതസ്വാർത്ഥതാല്പര്യങ്ങൾതൻചീഞ്ഞളിഞ്ഞ വികൃതമുഖങ്ങളിൽസ്തുതിപാടി മിനുക്കിക്കെട്ടിയാടുന്നുസർവ്വത്ര കളിയാട്ടത്തെയ്യക്കോലങ്ങൾ! സാക്ഷരതതീണ്ടാതെയുണ്ട് സമൂഹങ്ങൾലക്ഷങ്ങളായ്പ്പെരുകിയ വോട്ടുബാങ്കുകൾലക്ഷ്യബോധരഹിതജനക്കൂട്ടം മാത്രമവർരക്ഷകരായ്ക്കണ്ടെത്തും സജാതീയരെ! കുബേരൻ നരാധമനെന്നുകരുതിയോർകുചേലനേകിപോൽ കിരീടധാരണംഅധമരിലധമനായധ:പതിച്ചുപോലവനുംഅധികാരം കാർക്കോടകനാക്കിയവനേയും കൊള്ളയടിക്കണമേവർക്കുമീനാടിനെകൊള്ളിവെച്ചും,കൊന്നും കവരണം ധനംകൊന്ന് ധനസമാഹരണമെന്ന ജാടയിൽകവരണം ചുളുവിൽ സിംഹഭാഗവും!…

തെരുവ്

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍️ കത്തുന്നപകലിലെഉരുകുന്നവെയിലിൽവെന്തകാൽപ്പുണ്ണുമായ്‌ചക്കിലെ കാളപോൽതെരുവുതീരങ്ങളിൽദുരിതജീവിതംകാച്ചിക്കുറുക്കുന്നു ചിലർതൊപ്പിയിട്ടവർ .,താടിവെച്ചവർ .,തൊടുകുറിയിട്ടവർ .,ചരടുകെട്ടിയോർ .,കെട്ടിപ്പിടിക്കുന്നുമുത്തംകൊടുക്കുന്നുകുശലം പറയുന്നുപൊട്ടിച്ചിരിക്കുന്നുതെരുവു കൂടെച്ചിരിക്കുന്നു .,ചങ്കിലെ നൊമ്പരം പൊട്ടിച്ചിതറുന്നു .,ഞാനും നീയുമെന്നില്ലാതെനമ്മളൊന്നെന്നതുതെരുവിന്റെ ഒറ്റവാക്കാകുന്നു…രാവിലൊരു കൂമന്റെകൂവലുയരുന്നു .,കുറുനരികൾകൂടുവിട്ടിറങ്ങുന്നു .,കുത്തിത്തിരിക്കുന്നു .,വെട്ടിപ്പിളർക്കുന്നു .,മതചിത്തരോഗികൾചതിയുടെ അരണികടയുന്നു .,പകയുടെ കനലുചിതറുന്നു .,മതവിഷം കത്തിപ്പടരുന്നു…

പുരസ്‌കാരമാഹാത്മ്യം(ഓട്ടൻതുള്ളൽ)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നാട്ടിൽ പാട്ടാണെങ്കിലുമരുളാം,കേട്ടൊരുകാര്യം പതിരില്ലാതെകിട്ടുമവാർഡുകൾ,കാശുകൊടുത്താൽകൊട്ടും കുരവയുമായിവിടാർക്കും! ബ്രാന്റുകൾ പലതരമുണ്ടെന്നാലും,ഓന്റെ പണത്തിനു തക്കതുവാങ്ങാംതുഞ്ചത്താചാര്യൻ മുതലങ്ങനെ;പഞ്ഞമതില്ല പുരസ്കാരങ്ങൾ! കവിത ചമയ്ക്കാനറിയില്ലേലുംകവിപട്ടം ഹാ കിട്ടുകിലേവം;പണമുണ്ടൊട്ടുകൊടുത്തീടുകിലോ,മണമുണ്ടാമതു തന്നെമഹത്വം! ‘മലയാറ്റൂരിൻ’ പേരിലുമുണ്ടേ,മലപോലുള്ള പുരസ്കാരങ്ങൾ!ചെറുകഥവേണ്ട,പെരുങ്കഥവേണ്ടാ,നിറവൊടുകിട്ടുമവാർഡുകൾ പലതും! ‘സുഗതകുമാരി’,പുരസ്കാരങ്ങൾ,സുഗമം,സുലഭം ഗദ്യക്കാർക്കും!കീർത്തിലഭിപ്പാനിതിലും മീതേ,തീർത്തും മറ്റെന്തുളെളാരുപായം! ‘ജി’യുടെ പേരിൽ,…

യേശുനാഥൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…

ഓ ജീസസ്

രചന : ശ്രീകുമാർ എം പി ✍ ഓ ജീസസ്,ഗാഗുൽത്താമലയിലേയ്ക്ക്ലോകത്തിന്റെ പാപവുമേന്തിനടന്നു നീങ്ങിയ സ്നേഹസ്വരൂപാഞങ്ങളങ്ങയെ നമിയ്ക്കുന്നു. ജീസസ്നിർമ്മലസ്നേഹമെഅവിടുത്തെതിരുഹൃദയത്തിൽ നിന്നും,അവരേല്പിച്ചമുറിവുകളിലൂടൊഴുകിയരക്തച്ചാലുകൾസ്നേഹത്തിന്റെയുംത്യാഗത്തിന്റെയുംശോണകാന്തി ലോകത്തിന് കാട്ടിക്കൊടുത്തു ! ജീസസ്മൂന്നാംദിനംഅങ്ങ് ഉയിർത്തെഴുന്നേറ്റപ്പോൾഅവർ ആഴത്തിലേയ്ക്ക്താഴുകയായിരുന്നു. എങ്കിലും അവർക്ക് മോചനമുണ്ടാകാം.കാരണംഅവിടുന്ന് അവർക്കായിപ്രാർത്ഥിച്ചിരുന്നു. ജീസസ്അവർ അങ്ങയെപീഡിപ്പിച്ച് കുരിശിലേറ്റിയപ്പോൾഅവർ വികലമായആൾക്കൂട്ടമായിഅധ:പതിയ്ക്കുകയായിരുന്നു.ആൾക്കൂട്ടങ്ങൾ ചിലപ്പോൾസാമൂഹ്യ വിരുദ്ധരായി…

മേടപ്പുലരിയിൽ

രചന : രമണി ചന്ദ്രശേഖരൻ, പുല്ലാട്✍ ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടും പാട്ടുകൾ കേട്ടതുപോലെമറുപാട്ടു…

വിഷുപ്പക്ഷി പാടുന്നു

രചന : ശ്രീകുമാർ എം പി ✍ മേടം പടി കടന്നെത്തീടുന്നുവീണ്ടുംവിഷുവൊന്നുമുന്നിലെത്തിവിഷുപ്പക്ഷിയീണത്തിൽ പാടിവന്നു“വിത്തും കൈക്കോട്ടു”മെടുത്തീടുവാൻ(2) കണ്ണനെ കണ്ടോണ്ടുണർന്നുവല്ലൊകൈനീട്ടം കൈകൾ പകർന്നുവല്ലൊകമ്പിത്തിരികളും കമ്പങ്ങളുംകൗതുകമോടെ കൊളുത്തിയെങ്ങും (2) പൊടിമഴ തീർത്ഥം തളിച്ചു വന്നുപൊൻവെയിൽ തോരണം തൂക്കിനിന്നുകൊന്നകൾ പൂത്താലിയേന്തിനിന്നുകോൾമയിർക്കൊള്ളുന്നുവെന്റെനാട് (2) വീണ്ടും വിഷുപ്പക്ഷി പാടിടുന്നു”വിത്തും കൈക്കോട്ടു”മെടുക്കവേഗംപാടില്ല…