ശൂന്യമായ കല്ലറ
രചന : ഷാഫി റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ ശാന്തിഗീതം…