മദ്യംവിഷമാണന്ന്
രചന : ജോയ് പാലക്കമൂല .✍ മദ്യംവിഷമാണന്ന് പറഞ്ഞുപദേശിച്ച വചനത്തോട് കലഹിച്ച്രണ്ടെണ്ണമടിച്ചയുൻമാദത്തിൽചാരിയിരിക്കുമ്പോഴാണ്സന്ധ്യയുടെ അരണ്ട വെളിച്ചിത്തിൽഒറ്റക്ക് നിൽക്കുന്ന നീണ്ടമരത്തിൻ്റെനിഴൽ മിഴിതുളച്ചെത്തുന്നത് വിഷാദത്തിൻ്റെ തേൻ നുകർന്ന്വിലാപത്തിൻ്റെ കണ്ണീർ പൊഴിച്ച്വിരഹത്തിൻ്റെ നോവ് ചാലിച്ച്വിടപറയാൻ നിൽക്കുകയാണവളും ഏകാന്തയെ പ്രണയിച്ചഏതോ വിചിത്ര കന്യയെപ്പോലെഏണ്ണിയാലൊടുങ്ങാത്ത തിരകളെ കാത്തഏതോ താപസ കന്യയെപ്പോലെ…