ഓലക്കുടിലിലെത്തും…!
രചന : എസ്.എൻ.പുരം സുനിൽ ✍️ ഓലപ്പഴുതിലൂടൂളിയിട്ടെത്തുന്നനീല നിലാവിൻ നുറുങ്ങുവെട്ടംവട്ടം തെളിച്ചൊരാ പ്രേയസീമാർവ്വിടേപറ്റിപതിയുമാ യാമമിങ്കൽ ചെല്ലക്കരത്താലുഴിഞ്ഞുലഞ്ഞീടുന്നമുല്ലപ്പൂഗന്ധമിയലുന്ന തെന്നലിൻകള്ളത്തരങ്ങളറിയുകയാകിലോകാമിനി നിദ്രയിൽ പുഞ്ചിരിപ്പൂ…?! കോകില സൗഭഗ രാഗതീരങ്ങളായിമാകന്ദശാഖികളുല്ലസിക്കുംപാതിരാപ്പൊന്നിൽ തിളങ്ങുന്ന മഞ്ഞുപോൽസ്വേദമുറയുമാ മാറിടത്തിൽ പരതുന്ന കണ്ണിലെ പാരവശ്യങ്ങളെവിരുതോടെയേറ്റും വരികളെന്നുംപ്രണയം പനിച്ചു തുടിച്ചു തുളുമ്പിടുംപരിണാമശായിയായി പ്രോത്ജ്വലിക്കാൻ കറയറ്റ…