Category: കവിതകൾ

നഖവും നഖംവെട്ടിയും

രചന : നോർബിൻ നോബി ✍ നഖങ്ങൾക്കൊരു സൗന്ദര്യമുണ്ട്നാഗുണം എന്നും പേരുണ്ട്.നഖങ്ങൾക്കൊരു ചങ്ങാതിയുണ്ട്അതിന്റെ പേരോ? നഖംവെട്ടി. നഖങ്ങൾക്കൊരു,സന്ദേഹം വന്നുദിനവും വളരുമെൻ, അഴകിനെ.മുറിച്ച് മാറ്റും കാരണത്തെ?എന്നോടൊന്ന് ചൊല്ലിടുമോ. ജീവിതം ഒരു ചെറുപുറപ്പാട്,ഈശ്വരനിലേക്കൊരു തീർത്ഥയാത്ര.ഈ പിറവിയോ,ഭഗവാന്റെ കാരുണ്യം.മരണമോ, അവനിലേക്കെത്തുന്ന സായൂജ്യം. ജീവിതമാകും നാടകത്തിൽ.വേഷങ്ങൾ പലവിധം…

മറവി

രചന : ഷബ്‌നഅബൂബക്കർ✍ മസ്തിഷ്കത്തിനു അകാല നര ബാധിച്ചിരിക്കുന്നുഓർമ്മത്താളുകളിൽ ചിതലരിച്ചിരിക്കുന്നുഒന്നിനും പൂർണ്ണ സ്വത്വമില്ലാതായിരിക്കുന്നുഓർമ്മകൾക്കു മേൽ മറവി മാറാലകെട്ടിയിരിക്കുന്നു. ഭൂമിയിലേക്ക് നോക്കി നോക്കി ആകാശവുംഅടുക്കളത്തിരക്കിൽ ഉമ്മറകോലായിയുംഒതുക്കമേറിയപ്പോൾ ഒരുങ്ങിയാത്രകളുംനടന്നു നടന്നു പറക്കാനും മറന്നിരിക്കുന്നു. പൊന്നുകിട്ടിയപ്പോൾ വെള്ളികൊലുസ്സുംകുപ്പയിലിറങ്ങിയപ്പോൾ കുപ്പിവളകളുംകരിപിടിച്ച പാത്രങ്ങൾക്കിടയിൽ കണ്മഷിയുംപുട്ടിനുതിർത്തവേ പൊട്ടും മറന്നിരിക്കുന്നു. വെയിലിൽ…

പ്രണയാരംഭം

രചന : അനില്‍ പി ശിവശക്തി ✍ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

എൻ്റെ പ്രണയമേ,

രചന : സന്തോഷ് പെല്ലിശ്ശേരി (പ്രണയദിനത്തിന് )✍️ എൻ്റെ പ്രണയമേ , എൻ ജീവശ്വാസമേ ,എൻ്റെയീ ഹൃദയത്തിൻ പരിമളമേ…നിൻ മിഴികളെത്രയോ നിഗൂഡമെന്നോമലേ…നിൻ മിഴികൾക്കെന്തിത്രയൂഷ്മളത…?ഞാനുരുകിപ്പോകുന്ന അഗ്നിയുണ്ടാ കണ്ണിൽ,ഞാൻ മുങ്ങിത്താഴുന്ന ആഴവുമുണ്ടവിടെ…ആർദ്രമീയാഴങ്ങളിൽ നിന്നീ തീനാളങ്ങൾ…ആശ്ചര്യം , തൊടുക്കുവതെങ്ങിനെ നീ…?നിൻ മിഴികളെന്നിലെ ശിൽപ്പിക്കു ചോദന ,നിനക്കായി…

പാലപൂക്കും രാവുകൾ

രചന : എൻ. അജിത് വട്ടപ്പാറ ✍ പൂനിലാരാവിൽ പൂമണം വീശിയെത്തീകുളിർകാറ്റിൽ സാമീപ്യം തഴുകി തലോടി,ഏകാന്തതതൻ നിമിഷത്തിൻ വേളയിൽപാലപ്പൂവിൻ ഗന്ധം ഒഴുകി എത്തുന്നു. പ്രകൃതിതൻ ആശയംനിറമേകും സായാഹ്നംലഹരിതൻ മാസ്മര ഗന്ധമുണർത്തുന്നു ,വെണ്ണിലാവിൻ ലയതാളലയങ്ങളാൽതിരകളാൽ നിറയും സുഖലയ രാവായ് . തൂവെള്ള ചൂടിയ…

മരണത്തോട് മല്ലിട്ട് കേരളം

രചന : ഷബ്‌നഅബൂബക്കർ ✍ ദൈവത്തിൻ നാടിനെ മടിയേതുമില്ലാതെഭ്രാന്താലയമെന്നുറക്കെ പറയുവാൻവിവേകമേറെ നിറഞ്ഞൊരു സ്വാമികൾനവോത്ഥാനത്തിന്റെ തീരത്തുദിച്ചു. കാട് പൂക്കുന്ന കേരള ദേശത്തിൽകാടത്വം വളരുന്ന മനസ്സുകൾ കണ്ട്കാറ്റിൽ പറക്കുന്ന സംസ്കൃതി നോക്കികാലത്തിനും മുന്നേ നടന്നു മഹാനവർ. കാലമോ കാറ്റിന്റെ വേഗത്തിലോടിതീവണ്ടിയും മാറി മെട്രോയുമായിപത്രത്തിൽ നിറയുന്ന…

പ്രതിഭാസം

രചന : ബി.സുരേഷ് ✍ സൂര്യൻ്റെ തീഷ്ണതയേറുന്നുചാവുകടലിൽ തിരയിളക്കംആകാശ മദ്ധ്യത്തിൽകഴുകൻ വട്ടമിട്ടു പറക്കുന്നു അന്യൻ്റെ അസ്ഥികൾആദർശം അറുത്തെടുക്കുന്നുനിണച്ചാലുകൾ തളം കെട്ടി ഉറയുന്നുമർത്യ ശിരസുകൾ മതിലിൽകോലം തീർത്തു ചിരിക്കുന്നുതെരുവുകൾ ഭ്രാന്തൻകേളിക്കുവിളനിലങ്ങളാക്കി രസിക്കുന്നുവായുവിൽ വടിവാളുയരുന്നുവാക്കുകൾ മുറിഞ്ഞുകബന്ധം വീഴുന്നുഅടർക്കളം വിട്ടോടിഅംഗഭംഗത്തിൻ ഇരകൾവിധവകൾ ഇരുട്ടും വെളിച്ചവുംഭയന്നു വിലപിക്കുന്നു…

അധസ്ഥിതൻ

രചന : അനൂസ് സൗഹൃദവേദി✍️ ഒരിക്കലൊരു ചിറകൊടിഞ്ഞപക്ഷിയുടെ ആകാശവുംകിടപ്പിലായിപ്പോയമനുഷ്യൻ്റെ യാത്രകളുംസ്വപ്നത്തിൽ കണ്ടുമുട്ടി അതേ സമയം , ബലിക്കല്ലിൽതൻ്റെയൂഴം കാത്തു കിടന്നഒരാട്ടിൻകുട്ടിയുടെജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്അതുവഴി വന്നു , പക്ഷിയുടെ ആകാശംഅഴകിൻ്റെ പ്രതിരൂപമായുംകിടപ്പിലായിരുന്നമനുഷ്യൻ്റെ യാത്രകൾമുതുകിൽ പല്ലക്കുകളുള്ളഐരാവതങ്ങളായും നിലകൊണ്ടു . പൊട്ടിയൊലിച്ച്ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി ,വേച്ചുവിറച്ചു നടന്നു…

വീഴാതിരിക്കുവാൻ

രചന : സുരേഷ് രാജ്. ✍ വീഴാതിരിക്കുവാൻവയ്യെൻ്റെ തോഴരെനോവിൻ്റെ ഭാരമതേറെയല്ലെ…!കാണുന്ന പുഞ്ചിരിക്കുള്ളെ-തിളങ്ങുന്ന കാഴ്ചകൾതന്നതൊ നോവുമാത്രം..!എന്തെന്തു സ്വപ്നങ്ങൾഉണ്ടെന്നിരുന്നാലുംമങ്ങിയ ജീവിതംഎന്തു നൽകാൻ..!വല്ലാത്ത പൊല്ലാപ്പുംകൂടെപ്പിറപ്പായാൽഇല്ലാത്ത വയ്യാവേലിയുംവന്നുചേരും..!പിറവിയിൽ നല്ലൊരുഉദരമില്ലന്നതോദുരിതങ്ങൾ കൂട്ടരായികൂടെ നിൽക്കും..!വറുതികൾ വറ്റാത്തകാലത്തിലങ്ങനെകനലുകൾ താണ്ടിനീങ്ങിടുമ്പോൾ..!വെറുതെ തെറിക്കുന്നവാക്ശരങ്ങളോമുറിവുകൾ കൊണ്ട്വ്രണമേറിയെന്നാൾ,അകലുവനല്ലാതെരക്തബന്ധങ്ങൾ പോലുംനിഴലുകൾ പാകിതണലേകിടുമോ..!ഞാനെന്ന ഭാവത്തിലേറിമയങ്ങുന്ന ചിലമാനുഷ്യ കൂട്ടരുംവഞ്ചനയേന്തിടവെ,ശാപത്തിലങ്ങനെവീണുക്കിടക്കുന്നചില നേരുകൾ പോലുംപിടഞ്ഞു…

മായാത്ത വർണ്ണങ്ങൾ

രചന :- റെജികുമാർ ചോറ്റാനിക്കര ✍ ഉണ്ടെന്റെ ബാല്യത്തിലൊത്തിരിച്ചേലിലായ്വർണ്ണങ്ങൾ തൻ താളമേളനങ്ങൾ..അന്നെന്റെ ഹൃത്തിലോ തുള്ളിത്തുടിച്ചതുംമഴവില്ലിനഴകാർന്ന തൂവെളിച്ചം..കണ്ടതാം പൂക്കളിൽ പൊൻവസന്തത്തിന്റെഓമൽക്കിനാക്കളം തീർത്തിരുന്നൂ..ഇടവഴിയിലായ്ചേർന്നുയിരിൻ തിളക്കമായ്ചെറുകൂരകൾ സ്നേഹമുണ്ടിരുന്നൂ..വാഴ്‌വിലോ സത്യപ്രമാണങ്ങളെന്നുമേ-ശ്വാസനിശ്വാസങ്ങളായിരുന്നൂ..കണ്ടൂ:മറക്കുവാനാകാതെയുള്ളിലായ്കൂടുകൂട്ടും കർമ്മബന്ധങ്ങളും..ഉണ്ടതിൽപണ്ടു,ഞാ:നെന്നേമറന്നുള്ളസ്നേഹബന്ധങ്ങൾ തൻ പൊന്നൊളിയും..ഹൃത്തിലായ്കാത്തൊരാ സൗഹൃദങ്ങൾ നിത്യ –മൊരു മയിൽപ്പീലിതൻ ചന്തമോടേ..ഓടിക്കിതച്ചെന്നുമോർമ്മയിൽ വന്നെത്തുമായിരം തങ്കക്കിനാക്കളല്ലോ..സുഖമുള്ള നോവായതുള്ളിൽ പടർന്നിടു…