Category: കവിതകൾ

റോട്ട് വീലർ.

രചന : ഗോപാലകൃഷ്ണൻ മാവറ* നവധാര കവിത പുരസ്ക്കാരത്തിന് ഗോപാലകൃഷ്ണൻ മാവറയുടെ ‘റോട്ട് വീലർ ‘ എന്ന കവിത അർഹമായിരിയ്ക്കുന്നുവെന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കട്ടെ . ഫെബ്രുവരിയിൽ നടക്കുന്ന കവിസമ്മേളനത്തിൽവെച്ച് പുരസ്ക്കാരം സമ്മാനിയ്ക്കും. പ്രിയ സൗഹ്യദത്തിനു ഈ വായനയുടെ ആശംസകൾ .…

ഉർവ്വരെ സ്വസ്തി.

രചന : എൻജി മോഹനൻ കാഞ്ചിയാർ* എനിക്കു മറക്കാൻ കഴിയുന്നില്ലമ്മേനിന്നുറവ വറ്റാത്ത ഈ കണ്ണുകളിൽ ‘നിറയുന്ന കദനകഥ പറയാതിരിക്കുവാൻഎനിക്കു കഴിയുന്നില്ലമ്മേ – നിൻ മാറിലെചുടുരക്തമൂറ്റിക്കുടിക്കും തേരട്ടകളെപിഴുതെറിഞ്ഞീടുവാൻ ശക്തി നീ തന്നൊരീമകനായ് ജനിച്ച ഞാനെങ്കിൽ പെറ്റിട്ട ഞങ്ങളെ പോറ്റുവാൻ നിൻമടിത്തട്ടിൽ വിശാലമാം ഗേഹങ്ങളെങ്കിലുംതട്ടിപ്പറിച്ചും…

നിലാവും രാത്രിയും

രചന : കരീം അരിയന്നൂർ* രാത്രിയെ തേടുകയായിരുന്നുമരണത്തെ കുറിച്ച്മരണം വരുന്നരാത്രികളെ കുറിച്ച്ചോദിച്ചു കൊണ്ടെയിരുന്നുരാത്രികൾ ഒരിക്കൽ പോലുംമരണത്തെക്കുറിച്ച്സംസാരിച്ചിരുന്നില്ലകാമുകി/കാമുകന്മാരൊടൊപ്പം സ്നേഹത്തോടെ നടക്കുന്നത് രാത്രിമനസ്സിൽ കണക്കു കൂട്ടിതനിക്ക് കിട്ടാതെ പോയജീവിതം കിട്ടുന്നുണ്ടല്ലോരാത്രിയോടപ്പമുള്ളളനിമിഷങ്ങൾഅവസാനിപ്പിക്കാൻതയ്യാറായി നിൽക്കുകയായിരുന്നുനിലാവ്പുതിയ ജീവിതത്തിനുവേണ്ടിസ്വപ്നം കാണുകയായിരുന്നുകേൾക്കുകയായിരുന്നുഅപ്പോഴൊക്കെ പരാതിപ്രണയിതാക്കൾ തന്നെ ഒഴിവാക്കിഇരുട്ടിന്റെ കയങ്ങളിലേക്ക്നടന്നു പോയതിനെ കുറിച്ചായിരുന്നുതാൻ അറിയാത്ത…

ഓർമ്മകളുടെ ചാറ്റൽമഴ.

രചന : ഗീത.എം.എസ്…✍️ ഒരുവർഷമിന്നങ്ങു വിടപറയുമീ നേരംഒരു വർഷമെന്നിലും പെയ്തിടുന്നുഓർമ്മകളാകുന്ന ചാറ്റൽ മഴകളുംഓർക്കാതെ പെയ്യുന്ന പേമാരിയുംഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾകോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നുഓക്കാനമേകുന്ന ചിലയോർമ്മകൾരണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾകണ്ടു രണ്ടായിരം പൊയ്മുഖങ്ങൾരണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോകണ്ടില്ലയീയിരുപത്തിയൊന്നിൽമൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെമൂടികൾ പലതുമഴിഞ്ഞു വീണുകണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതുംകണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞുതണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർകണ്ടില്ല കേട്ടില്ല യാതൊന്നുമേനാട്യങ്ങൾ കാണുവാൻ…

മൊട്ടായിരിക്കെ (വൃ: ഊനകാകളി)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഞാനന്നുമൊട്ടായിരിക്കെ,നീവന്നഹോനാണമില്ലാതെത്രമുത്തി!എന്നിരുന്നാലുമെൻ മാറോടണച്ചുഞാൻനിന്നെപ്പുണർന്നാർദ്രമായി!ഇപ്രപഞ്ചത്തിൻ വിലാസങ്ങളോരുന്ന-തത്രയെളുപ്പമല്ലേലും,ഒട്ടൊന്നറിയുവാ,നാകേണമീനമു-ക്കുറ്റ സൗഭ്രാത്രമാർന്നെന്നുംമൊട്ടായുണർന്നതിൻ മുന്നെയാ,വല്ലിയിൽതന്നെ ഞാനുണ്ടായിരുന്നു!ആയതിൻമുന്നെ ഞാ,നാത്മഭാവംപൂണ്ടു ,മായയിലാണ്ടങ്ങിരുന്നു!ഞാനുമീനീയു,മൊന്നെന്നറിയുന്നുഞാ-നീനൽ പ്രഭാതത്തിലാവോ!ഞാനില്ലയെങ്കിൽ നീയില്ല,നീയില്ലെങ്കിൽ;ഞാനില്ലയെന്നതേ സത്യം!ഞാനില്ലയെങ്കിലാ,ദൈവങ്ങളത്രയും,താനേ നിശൂന്യമാകില്ലേ!വേണ്ട,പരിഭവമൊട്ടുമേ,നമ്മളി-ലുണ്ടാകണം തത്വബോധംജീവന്റെയോരോ മിടിപ്പു,മറിയുവാ-നാവണമീനമുക്കെന്നുംആവില്ലയെങ്കിലീ,വാഴ് വിൻ സമസ്യകൾ-ക്കേവമെന്തർത്ഥം നിനച്ചാൽ!

ഇടനെഞ്ചിലെ പൊന്നാര്യൻ പാടങ്ങൾ.

രചന : അശോകൻ പുത്തൂർ* പൊന്നാര്യൻ പാടത്ത് പണ്ട്കൊയ്ത്തിനു പോയകാലംമൂവാണ്ടൻമാങ്ങ പകുത്തുതന്നവനെകുന്നിമണികൊണ്ട് മാലകൊരുത്തിട്ട്മാരനായ് വന്നെന്റെ കൈക്കുപിടിച്ചവനെനേരംപൊലർച്ചക്ക് തെക്കൊട്ട തേവുമ്പംഈണത്തിൽ പാടീട്ടെൻ കരള് കവർന്നവനെകറ്റമെതിക്കുമ്പം കറ്റമറവിൽ വെച്ചെൻചെമ്പഴുക്കാചുണ്ട് കട്ടുകുടിച്ചവനെപൂക്കൈതമറപറ്റി പൂമണമേറ്റിട്ട്പുന്നാരം ചൊല്ലാനായ് ചുണ്ടുതരിക്കുന്നുമോഹങ്ങളെത്രകാലംഎന്നും മോഹമായ് നിന്നിടേണംഊണുംഉറക്കമില്ലാപൊന്നേനീമാത്രം നെഞ്ചകത്ത്.ആശകളങ്ങനെ നിത്യംകുന്നാരം കൂടുമ്പോൾഓർമ്മകളായിരം തുമ്പികളെപ്പോൽപാറിപറന്നീടുന്നുപുല്ലാഞ്ഞിപ്പാതയോരം പണ്ട്പൂക്കൈതപൂക്കുംകാലംകുഞ്ഞിപ്പുരകെട്ടി…

ഗുരുവായൂർ ബസ്സ്

രചന :- ഹരികുങ്കുമത്ത്. കൃഷ്ണൻ്റെ കോവിലിൽ പോകുന്ന ബസ്സിൽചുക്കിച്ചുളിഞ്ഞുള്ള ദേഹമായ് ഞാനും!ഉഷ്ണം വഴിഞ്ഞുള്ള തിക്കിനിൽപ്പാണേകമ്പിക്കു കൈകോർത്തൊരഭ്യാസി പോലെ!കിട്ടാമിരിപ്പിടമെന്നെൻ പ്രതീക്ഷപൊട്ടിത്തകർക്കാതിരിക്കണേ കൃഷ്ണാ!ബെല്ലെത്ര കേൾക്കുന്നു ബസ്സെത്ര നിന്നു!ഇല്ലില്ല തള്ളിച്ചയിൽ കോട്ടമൽപ്പം!എല്ലാർക്കുമീ ബസ്സുതന്നെയോ നോട്ടം?വല്ലാത്ത നിൽപ്പെൻ ഗുരുവായൂരപ്പാ!നിർമ്മാല്യ രൂപത്തിൽ കാണുന്ന നേരംഇമ്മാതിരിത്തള്ളലില്ലല്ലോ പൊന്നേ!ദൈവം തുണച്ചെന്ന പോലൊരാൾ;…

ക്രിസ്മസ് രാവ് .

രചന : ജോർജ് കക്കാട്ട് ©✍️ എനിക്ക് ക്രിസ്മസ് ദിനങ്ങളുണ്ട്എന്തുകൊണ്ടെന്ന് എനിക്കും അറിയാം –ഒരു ക്രിസ്മസ് ട്രീ ഞാൻ തന്നെ വെട്ടിഎല്ലാം വികലാംഗവും വളഞ്ഞതുമാണ്. ഞാൻ ഹാളിൽ ഒരു ദ്വാരം തുരന്നുഎന്നിട്ട് അത് അവിടെ വെച്ചുഅവനു ചുറ്റും പലരെയും ആക്കിബർഗണ്ടി വീഞ്ഞിന്റെ…

കാലമൊരശ്വമായ്

രചന : ജ്യോതി പ്രഭാകരൻ✍️ ആദ്യമായകത്തേക്കെടുത്തശ്വാസത്തിലുംഉപ്പാംശമുണ്ടായിരുന്നിരിക്കാം പിന്നെയെപ്പോഴൂമെടുക്കുന്നശ്വാസവും ജീവന്ഉപ്പായി മാറിയിരിക്കാം അരുണാംശുവന്നകതാരിലാ-യേറി ഊർജ്ജമാം വിത്തൂ വിതച്ചിരിക്കാം പിന്നെയെപ്പോഴൊ നിനവിന്റെഒട്ടകം സൂചിക്കുഴകൾകടന്നിരിക്കാം അനുവാദമില്ലാതെഓടിയകലുന്ന കാലമാംഅശ്വം കിതപ്പറിഞ്ഞീലാ പറയാതെ വന്നങ്ങു പെറ്റുകൂട്ടീടുന്ന വിഘടന വാദികളാംപകയുള്ള കോശങ്ങൾ അരുതായ്മ കാട്ടുന്ന നോവിൻകടന്നലുകളകമേ വ്രണങ്ങളിൽ കുത്തീയകന്നൂ പിന്നെയെപ്പോഴും…

അമ്മക്കനവുകൾ

രചന : അശോകൻ.സി.ജി.* രണഭേരിമുഴക്കങ്ങൾ അസ്തമിച്ചു..,സമരപന്തൽ കാലിയായി..വിജയാഹ്ലാദത്തെരുവുകൾ ശൂന്യമായി.. ,നഷ്ടപ്പെട്ടവർക്കത്തിരിച്ചുകിട്ടിയതിന്റെയാഹ്ലാദംനേടിക്കൊടുത്തതിന്റെആവേശയുന്മാദത്തിൽ മാധ്യമപ്പടകളും ..,പ്രതിപക്ഷങ്ങളും കൂടെ നിന്നവരും..(ഇന്ധനവില വർദ്ധന …മതസ്പർദ്ധകൾ, ബാലപീഡനങ്ങൾ, വിലക്കയറ്റം ,സ്ത്രീധന മരണവാർത്തകളൊക്കെ തമസ്കരിക്കപ്പെട്ട ദിനങ്ങൾ ….)ശൂന്യമായ ബാലതൊട്ടിലിൽമിഴികളൂന്നി..,ബേബിബോട്ടിലിൽപാൽ നിറച്ച്,പതിവു കളിചിരി കാഴ്ചളോർമ്മയിൽചികഞ്ഞുകൊണ്ട്..,ഹൃദയനോവുകളൊതുക്കി ഒരമ്മ കാത്തിരുപ്പുണ്ട്…എകാന്ത ജീവിതത്തോണിയിലേറിവർഷങ്ങളേറെ തുഴഞ്ഞു നീന്തിയവൾ…