Category: കവിതകൾ

ചിത്രപതംഗം

രചന : ഷബ്‌നഅബൂബക്കർ* ക്ഷണികമാം ജീവിത കാലമെന്നാകിലുംനയന മനോഹരീ ചിത്രപതംഗമേക്ഷാമമില്ലാതെ മധുകണം നുകരുവൻനിത്യവും നീയെത്ര പൂവിനെ ചുംബിച്ചു. ക്ഷമയോടെ ആരാമമൊന്നിൽനിന്നോന്നായിചന്തത്തിൽ പാറിപറക്കുന്ന നേരത്ത്ക്ഷീണമാവില്ലേ നിൻ നേർത്ത ചിറകിന്ചിന്തിച്ചു നോക്കുനീ ചിത്രശലഭമേ. ചന്തമേറുന്നൊരു ആടയണിഞ്ഞു നീചന്തത്തിൽ പൂവിലിരിക്കുന്ന കാഴ്ച്ചയിൽചന്ദ്രനോ നാണിച്ചൊളിക്കുന്നു മേഘത്തിൽചൊല്ലുന്നു താഴ്മയിൽ…

ഓൺലികളിലെ ഇക്വാലിറ്റി.

രചന : സബിത വിനോദ്*✍️ ഗേൾസ് & ബോയ്സ്’ ഓൺലികൾഅരുതുകളുടെഘോഷയാത്രകൾക്ക്നിയമത്തിൻ കൂച്ചുവിലങ്ങിട്ട് അടിച്ചമർത്തലുകൾക്ക്‘മതമദ’ത്തിന്റെ കാവൽപതിയെപ്പതിയെപുസ്തകത്തിലേക്ക്കടന്നിരിപ്പുറപ്പിക്കും‘കരുണാമയൻ’മ്മാർബുധനാഴ്ചദിവസംഒരു ബോർഡ്‘സൈലൻസ് ഡേ’അടക്കം വരാനാത്രേചിന്തകൾവാഗ് രൂപങ്ങളാവരുതല്ലോപെൺപടയെ ലോകമറി-യിക്കാതെ വളമിട്ടുവളർത്താംഊറ്റങ്കൊള്ളുമെന്നിട്ട്നാലുവയസ്സിലവളുടെതിരഞ്ഞെടുപ്പെന്നും പറഞ്ഞ്കാടുകൾ മുളക്കും മുന്നേചിന്തകളുടെ വന്ധ്യകരണംഒളിച്ചുനോട്ടമില്ലാതിരിക്കാൻഅറിവേകാത്തടെസ്റ്റൂബ് പാഠങ്ങൾ‘ഗേൾസ് & ബോയ്സ് ഓൺലിയെമൂടിവെച്ച്ജെൻഡർ ഇക്വാലിറ്റിഞാൻ വായിച്ചുപഠിച്ചു

അദ്ധ്വാനിക്കൂ, ആനന്ദിക്കൂ!

എൻ.കെ .അജിത്ത് ആനാരി ✍️ അരവയർ നിറയാൻ പാടുപെടുമ്പോൾപലവയർ നമ്മൾ നിറച്ചുകൊടുക്കുംഅവനിയിലീവിധമല്ലോയീശൻജീവിതമാലകൊരുപ്പൂ നിത്യം !അവധി നിനക്കില്ലദ്ധ്വാനത്തിൽമരണംവരെയതു ചെയ്തേപറ്റൂമടിയുടെ ബാഹുവിലമരുന്നോനാതടികൊണ്ടെന്തു പ്രയോജനമോർക്കൂദുരിതം മാടിവിളിക്കും നിന്നുടെപടിയിൽ പട്ടിണി വന്നുകിടക്കും‘മലരും കൈയൊരു ശീലമതാകുംഅഭിമാനക്ഷതമരികിൽരമിക്കുംഅത്യദ്ധ്വാനിയുയർത്തും കരിയെനിത്യദ്ധ്വാനി കിതയ്ക്കാറില്ലാലൊട്ടുലുടുക്കുകൾ ശീലിക്കുന്നോർകഷ്ടപ്പാടിനു വഴിവെട്ടുന്നോർ !കൈയും കണ്ണും കാതും തലയുംകർമ്മോത്സുകത വളർത്തീടുമ്പോൾകർമ്മങ്ങൾക്കതിവേഗതയേറുംകർമ്മപഥത്തിലൊരരചനുമാകാം!ധർമ്മം…

അടപതിയൻ*

രചന : ഹരിദാസ് കൊടകര* അടപതിയൻ ഒരു ഔഷധിപ്പച്ചശരീരാദി ദോഷങ്ങൾ നീക്കിഞവരയ്ക്കരികിലായ് നിന്നുപുഷ്ടിയ്ക്കുതകുന്ന സസ്യം സ്വപ്നരാസത്തിലെന്നുംചിതറാതെ വിടരുന്ന നോവ്പതിവിണങ്ങാതെ കാനനച്ചിട്ടയിൽഭൂരഥം ഭ്രമണനാദങ്ങളെകാമിച്ചു ദാഹിച്ചു കത്തുന്നകോമരപ്പാച്ചിൽ.ശമിയായുണരുന്നകസ്തൂരികാ ലതമാളങ്ങൾ കുമിയുന്നനെട്ടുചെവിയൻ പടമുയൽവനം. ഔഷധം താൻതാൻ മുനിപ്പുകൾവിങ്ങുന്ന തീമെയ്യുരുക്കവുംസ്വം എന്നു വിരകുന്ന വേരിൽ ആഭിചാരങ്ങളില്ലാത്തകരണ തന്ത്രജ്ഞതപുതുപുത്തനേടിൽവൃദ്ധി…

വന മഹോത്സവം*

രചന: സാബു കൃഷ്ണൻ* ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.കാടു പൂത്തു മണം പരത്തുന്നുകാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളുംമഞ്ഞല തൂകിയ പൂവഴകും.കുന്നിൻ മുകളിലൊരു നീർച്ചോല,വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.മാമല വിടവിലൂടെത്തി നോക്കുന്നുസൂര്യ കിരണ കിരീട ഭംഗി.മലമുടി…

വയറിനടിയിലെ കവിത.

രചന : കൃഷ്ണൻ കൃഷ്ണൻ* ജീവിതമെന്ന കവിതയുടെ അനിവാര്യതയിൽപ്രണയം കാമമായ് പൂത്ത്കുടുംബമായ് വിരിയുമ്പോൾഒളിച്ചുവച്ച സ്ത്രീപുരുഷ രതീ സംഗമസ്ഥാനങ്ങൾപരസ്പരം കൊതിയോടെചെറിയ വേദനയോടെതമ്മിൽ ഒന്നു ചേരും.ആ നിർവൃതി ആവേശത്തോടെ ഒരേ ഹൃദയ താളത്തോടെമനസും ശരീരവുംവിയർപ്പും ഗന്ധങ്ങളും.നിശ്വാസങ്ങളും കിതപ്പും.പരസ്പരം അലിഞ്ഞ്ആലസ്യത്തിൽതളർന്ന് കിടക്കും..അവളുടെ പിൻകഴുത്തിലെ വിയർപ്പു നുണഞ്ഞ്…

രാധാമാധവം.

സുദർശൻ കാർത്തികപ്പറമ്പിൽ* കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;വിണ്ണോളമേകുന്നു സ്നേഹംകാമമല്ല,പ്രേമ ഭാവനയോലുന്നൊ-രോമൽ സ്മരണതൻ പിന്നിൽമുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –രുൺമയാണായതിൻ പിന്നിൽ!ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –യുൾപ്രഭ തൂകി നിന്നുള്ളിൽ,നൃത്തമാടി,യന്നനന്തമായങ്ങനെ;അദ്വൈതമൂർത്തിയാം കൃഷ്ണൻ!ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-മാർക്കേ,മറന്നിടാനാവൂ!കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-മുണ്ടാകയില്ലൊട്ടു ദു:ഖം!അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –മത്രമാത്രം നാമറിവൂകണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –വർണ്ണൻ,ഗോപീജന പ്രേമലോലൻഎല്ലാ…

രോഷവൃഷ്ടി.

കവിത : സതി സുധാകരൻ പൊന്നുരുന്നി.* കാശിത്തുമ്പകൾ മിഴികൾ തുറന്നുചിങ്ങപ്പുലരിയെ വരവേൽക്കാനായ്ഓരോ ദിനവും ആഘോഷത്താൽപൊന്നിൻ ചിങ്ങം പൂവിളിയോടെകന്നിക്കൊയ്ത്തതു തീരും മുമ്പേതുലാവർഷ പെരുമ്പറ മുഴങ്ങി !കരിമേഘങ്ങൾ ആർത്തു ചിരിച്ചുതുള്ളിയ്ക്കൊരു കുടം നീളെ ചരിഞ്ഞുഭൂമിയിലേയ്ക്കവൾ പെയ്തു തിമിർത്തു .തോടും , കുളമതു കാട്ടാറൊന്നായ് !നെൽ…

മകനേ

ദിൻഷ എസ്* മകനേ നിന്റെ കണ്ണിലാണെന്റെകണ്ണെന്ന് നീ അറിയുകകഴുകരാണെങ്ങുംചെറുക്കുവാൻ നിൽക്ക വേണ്ടകാലം കനിയാത്ത അറിവായ് വളരുകകാലവർഷത്തെ പുഴപോൽഒഴുകി പരക്കുകഎരിയുന്ന ചിന്തയിൽ മുറുകുന്നവേദനകൾ മറക്കുകരാത്രിയുടെ തിരികെടുന്നേരംപകലായ് പുനർജനിക്കുകഓരോ കിനാവിലുംനീ നിന്നോർമ്മ പുതുക്കുകനിനക്ക് നീ മാത്രമെന്നോർക്കുകവഴി പിഴച്ചൊഴുകുന്ന വിപ്ലവമില്ലാ ചിന്തകളെങ്ങുമെന്നോർക്കുകകറകളഞ്ഞ ചിന്തകൾവിലയില്ലാ കാലമെന്നറിയുക.വളർത്തുക വളർത്തുകനിന്നുണർവിനെ…

“ഒരു പരാജിതൻ്റെ ആത്മഗതം “

ജോയി ജോൺ പണ്ടേ ഞാൻ പരാജിതനൊര് പര്യായമാണ് ,ഏത് സദ്യയ്ക്കിരുന്നാലും നടുവ് പൊട്ടിയഇല കിട്ടുന്നവൻ,ചൂഴ്ന്നിറങ്ങുന്ന പുളിശേരീം സാമ്പാറുംഉജാല വെളുപ്പിച്ച വേഷ്ടിയിൽ,മഞ്ഞ ഏഷ്യാഭൂഖണ്ഡം വരയ്ക്കുമ്പോൾ,നിസ്സഹായനായ് ഇരുന്നു കൊടുക്കുന്നവൻഎൻ്റെ പപ്പടം മാത്രം പറപറന്ന് അങ്ങേ –പ്പന്തിയിരിക്കുന്നവൻ്റെ എച്ചി,ലിലയിൽകുത്തി നിൽക്കുംഞാൻ തിന്നുന്ന പഴത്തിൽ മാത്രമുള്ളവെള്ളപ്പുഴുക്കൾ എന്നെ…