”ഗാന്ധിജയന്തി”
ശിവരാജൻ കോവിലഴികം* ഓർത്തെടുക്കുവാൻ മാത്രമായിന്ത്യയിൽവന്നുപോകുന്നു ഗാന്ധിജയന്തികൾഓർമ്മയില്ലിന്നു ഭാരതപുത്രനെ,നമ്മൾകേട്ടുകേട്ടു മറന്നുപോയെപ്പൊഴോ !ഇത്രമേലാഴത്തിലിന്ത്യതന്നാത്മാവുതൊട്ടൊന്നറിഞ്ഞവരാരാരുമുണ്ടോ ?ഇന്ത്യനെന്നോതുവാനിത്രമേലർഹനാ-യില്ലില്ലയാരുമേ ചൊല്ലാം നിസ്സംശയം .ഒരു വട്ടക്കണ്ണട,യതിന്നുള്ളിൽ സൗമ്യതഒറ്റമുണ്ടും വടിയും ഗാന്ധിതൻ വേഷം !എൻജീവിതംതന്നെ എന്റെ സന്ദേശമതുചൊല്ലുവാൻ ഗാന്ധിയല്ലാതാരു പാരിതിൽ ?വിപ്ലവത്തിൻ പുതുമാർഗ്ഗ,മഹിംസയെ-ന്നാ വിശ്വയോഗി പഠിപ്പിച്ചു നമ്മളെഗ്രാമങ്ങളിൽനിന്നുതന്നെ തുടങ്ങണംനാടിൻവികസനം കേട്ടില്ലതാരുമേഒരു പുഷ്പചക്രത്തിന്നുള്ളിൽക്കുരുക്കിട്ടു…