Category: കവിതകൾ

അഭയാർത്ഥിയുടെ ഗീതം.

ജയശങ്കരൻ ഒ. ടി .* പിടിവിട്ടു താഴെ വീണുചിതറിയൊരാട്ടിൻ കുഞ്ഞായ്മുഹറത്തിൻ പുതുമാസക്കുളുർ നിലാവ്പറക്കാത്ത പട്ടങ്ങൾ തൻചരടുകൾ നീർത്തി പിന്നെമടക്കിയൊതുക്കി വെക്കുംചുരത്തിൻ കാറ്റ്പുറത്തിറങ്ങുവാൻ വയ്യപിശാചുക്കൾ വിളയാടുംബുസ്കാശിയിൽ മരണത്തിൻമണൽക്കൂനകൾഅകത്തിരിക്കുവാൻ വയ്യകനം വിങ്ങും ഖാണ്ഡഹാറിൽതകരുന്ന നഗരത്തിൻകുതിര ലായംഇനിയൊരിക്കലും കാണാൻകഴിയില്ല , തുലീപിന്റെവസന്തമേ നിന്നെ ഞാനിന്നൊരിക്കൽ മാത്രംഎനിക്കു…

തിരുവോണത്തപ്പാ ആർപ്പോ ഇർറോ !

ഓണപ്പാട്ട്. രചന :- ബിനു. ആർ. ഓണം വന്നല്ലോ പൊന്നോണം… തിരുവോണംഅത്തം പത്തും പാടുന്നുവല്ലോപൂവേ പൊലി പൊലി പൊലി പൂവേ..തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾആർപ്പോ ഇർറോ ഇർറോ…( ഓണം… )ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോതുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവുംവാമനൻ വന്നുപോകുന്നതിന്മുമ്പേമാവേലിമന്നനെ വരവേൽക്കാൻ…

ഓർമ്മയിലൊരോണം.

രഘുനാഥൻ കണ്ടോത്ത്* ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ! നീയുമോർക്കാതിരിക്കുമോ?നാല്പതോണങ്ങൾക്ക് മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണംഎങ്ങോ പിറന്നു വളർന്നോരിരുവർ നാംതമ്മിലറിയാതൊന്നായൊരുദിനംദൂരഭാഷിണിയില്ലന്നുനമ്മൾക്ക്ദൂരദർശിനി കണ്ടോരുമില്ലന്ന്തീർത്തുനാം ഭാവനാസാമ്രാജ്യമോമലേ!ക്രൗഞ്ചമിഥുനങ്ങളായാകാശവീഥിയിൽകണ്ടുനാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേ,മാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുമേനികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമാർന്നന്നു മണിയറയായിമനോജ്ഞമീഭുവനം,സ്നേഹതീരംഭർത്തൃഗൃഹംതന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടുപോയിനാംനിൻവീട്ടിലോണവിരുന്നുകൂടാൻതുമ്പയും,മുക്കുറ്റി,മുല്ലയും പൂച്ചൂടു-മാമ്പൽത്തടാകക്കരയിലൂടെപുല്ക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നുനില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു പൈമ്പുറ-ത്തൊറ്റക്കാലൂന്നിസ്സവാരിയായ് കൊറ്റികൾഗോക്കൾതൻ…

സ്വാതന്ത്ര്യം.

സുദർശൻ കാർത്തികപ്പറമ്പിൽ* സ്വാതന്ത്ര്യമെന്നപദത്തിനർത്ഥംമാതരേ,യെന്തെന്നു ചൊന്നിടാമോ?വല്ലാത്തദുഖഃത്തൊടായതുഞാൻചൊല്ലാമെന്നുണ്ണീ,നീകേട്ടുകൊൾകഇണ്ടലിറ്റില്ലാത്തൊരിന്ത്യയ്ക്കായി,പണ്ടൊരു കോണകത്താറുടുത്ത,വിണ്ഡലത്തോളമുയർന്നൊരുത്തൻ,കണ്ട,മനോജ്ഞമാംസ്വപ്നമല്ലോ,നമ്മെനാം തന്നെ നയിച്ചിടുന്ന;നന്മനിറഞ്ഞ സ്വതന്ത്രശബ്ദം!എന്നാലതിന്നീ,മനുഷ്യവർഗംനന്നായതിനെ വ്യഭിചരിപ്പൂ!എല്ലാത്തിനും മീതെയായിമർത്യൻ,കൊല്ലാക്കൊലകൾ നടത്തിടുന്നു!വല്ലാത്തൊരിന്ത്യയാണിന്നു മുന്നിൽ,പൊല്ലാപ്പുമാത്രമേ,കാണ്മതെങ്ങും!മാതരേ,മൂന്നുനിറത്തിൽ കാണുംചേതോഹരമാം കൊടിയതെന്തേ?അക്കൊടിഞാനൊട്ടുകാട്ടിത്തരാംഇക്കൈലുണ്ടൊന്നുനോക്കുവേഗംനിന്നെക്കൊണ്ടയ്യോഞാൻ തോറ്റുമോനേ,എന്നാലും ചൊല്ലാമതിൻമഹത്വംമാതൃത്വത്തിൻ മഹനീയഭാവംമോദേനനൽകുന്നീ,മൂവർണ്ണങ്ങൾ!നമ്മുടെദേശത്തിൻ ഭക്തിയോലുംധർമ്മപതാകയിതെന്റെതങ്കം!ശാന്തിയൊട്ടില്ല,സമാധാനവും,ഭ്രാന്തമാണിന്നുനാം കാണുമിന്ത്യ!ധീരതയോടുജ്വലിച്ചുനിന്ന,ഭാരത,മിന്നെത്രശുഷ്കമെന്നോ?ജാതിമതങ്ങൾക്കതീതമായ് നാംജ്യോതിതെളിച്ച സ്വതന്ത്രദേശം,ജാതിമത തീവ്രചിന്തകളാൽവ്യാധിപരത്തുകയല്ലി,നീളെ!സോദരത്വേന,നാം വാണൊരിന്ത്യ,ഖ്യാതിപൂണ്ടെങ്ങുമുയർന്നൊരിന്ത്യ,ലോകത്തെയൊന്നായിക്കണ്ടൊരിന്ത്യ,നാകത്തെവെന്നങ്ങുയർന്നൊരിന്ത്യ,താണടിഞ്ഞീടുന്നകാഴ്ചയല്ലോ,കാണുന്നു കണ്മുന്നിലെൻമകനേ!സത്യവും ധർമ്മവും നീതിയുമി-ന്നത്തമോഗർത്തത്തിലാണ്ടിടുന്നു!ഗാന്ധിതൻ തത്വങ്ങളൊക്കെമണ്ണിൽ,മാന്തിക്കുഴിച്ചഹോമൂടിടുന്നു!ചേണുറ്റതൊന്നുമില്ലില്ലമുന്നിൽനാണിച്ചു കണ്ണുപൊത്തുന്നുമാളോർ!വേദത്തിൻ വിത്തുമുളച്ചൊരിന്ത്യ,മാതേ,യെന്തിത്രയധപ്പതിപ്പൂ!എല്ലാം മകനേവിധിയായിടാം,അല്ലാതെയെന്തു…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* പൊൻദീപമേന്തി നീയ്യെത്തീടുമ്പോൾപൊന്നുഷസൂര്യനുദിച്ച പോലെ !ചെന്താമരപ്പൂ വിടർന്ന പോലെചെങ്കതിരോനിങ്ങു വന്ന പോലെചന്ദ്രനുദിച്ചു വിളങ്ങുമ്പോലെചന്ദനക്കാതൽ കടഞ്ഞ പോലെപൊൻമണിദീപം ജ്വലിയ്ക്കുമ്പോലെപൊന്നൊരു ദേവിയായ് തീർന്നപോലെചെമ്പകപ്പൂന്തെന്നൽ വീശുമ്പോലെചാരു സംഗീതമൊഴുകുമ്പോലെമഴവിൽ മാനത്തു കണ്ടപോലെമരതക ശില്പം കാണുമ്പോലെമിന്നൽപ്പിണർ മുന്നിൽ നിന്ന പോലെമിന്നിത്തിളങ്ങും കവിത പോലെ.പൊൻ…

വന്നല്ലോ,പൊന്നോണം.

സുദർശൻ കാർത്തികപ്പറമ്പിൽ* വന്നല്ലോ,വന്നല്ലോ,മിന്നിമറഞ്ഞൊരാ-പൊന്നോണം പിന്നെയും മുന്നിൽ!കിന്നരിമീട്ടിക്കിനാക്കളൊരായിരംകിന്നരിച്ചെത്തുന്നിതെന്നിൽ!ചിങ്ങക്കുളിരലതൂകും നിലാവത്തു,തങ്ങളിൽ പാട്ടുകൾപാടി,തിങ്ങിനകൗതുകത്തോടെ കൈകൾകൊട്ടി-യങ്ങനെയാട്ടങ്ങളാടി,മുത്തശ്ശിയോടൊപ്പം കൂടിയമ്മുറ്റത്തൊ-രത്തക്കളവുമെഴുതി,മുത്തോലും മുല്ലപ്പൂമാല്യവുമായ്മണി-മുത്താകുംകണ്ണന്നുചൂടി,നാട്ടുമാങ്കൊമ്പത്തുകെട്ടിയോരൂഞ്ഞാലിൽകൂട്ടത്തോടങ്ങിരുന്നാടി,ആവണിമുറ്റത്തായോടിയണഞ്ഞിടും,മാവേലിമന്നനെത്തേടി,പാലടപ്പായസ സദ്യയുമുണ്ടൊട്ടു,ചേലിൽ കുസൃതികൾ കാട്ടി,കോടിയുടുത്തു,കവിതയുരുക്കഴി-ച്ചാടലേതേതുമകറ്റി,പത്തോണമുണ്ടു,മദിച്ചുംരസിച്ചും ഹാ!തത്തിക്കളിച്ചങ്ങുനീങ്ങി,ചിങ്ങമാസത്തിൻ പുലരികൾപിന്നെയു-മങ്ങനെയെത്തുന്നുനീളേ!കേരളനാടിൻ മഹത്വങ്ങളാലോല-മാരൊരുമാത്ര പാടാത്തൂ!കേരളമെന്നപേർ കേൾക്കിൽ നാമാദ്യമാ-യോരുന്നതൊന്നേ,പൊന്നോണം!

അമ്മമനസ്സ്.

ദീപക് രാമൻ. അത്തം പിറന്നോണമെത്തിടുമ്പോൾമക്കളീഅമ്മയെ ഓർത്തീടുമോ?ഒപ്പം ഇരുന്നോണസദ്യയുണ്ണാൻഇക്കുറിയെങ്കിലും വന്നീടുമോ…? ഒറ്റക്കിരിക്കുന്ന നേരം, എന്റെമക്കളെ കാണാൻ മനംകൊതിക്കും.നോവിൻ സുഖമുള്ളൊരോർമ്മയായ്ഓമൽ കിടാങ്ങൾ അരികിലെത്തും പാലൊളി പുഞ്ചിരിതൂകി ,അവ-രോർമ്മയിൽ ഊഞ്ഞാലുകെട്ടിയാടും.കാലേതൊടിയിലെ പൂ പറിക്കും,അങ്കണം നീളേകളമൊരുക്കും കുരവയിട്ടോണ-തുമ്പി തുള്ളുംപുത്തനുടുത്തോണസദ്യയുണ്ണും.അമ്മ കൊടുക്കും ഉരുളയുണ്ണാൻഉൽസാഹമോടവർ മൽസരിക്കും ഒക്കെയും ഇന്നിൻ്റെ തോന്നലാണ്,പോയ…

പെട്ടിമുടി.

സുനു വിജയൻ* പെട്ടിമുടി ദുരന്തത്തിൽ മരിച്ച നിസ്സഹായരുടെ ആത്മാവുകൾക്കായി സമർപ്പിക്കിന്നു പൊട്ടിയൊഴുകി മലവെള്ളപ്പാച്ചിലാ പെട്ടിമുടിയിലാ രാത്രിനേരംപൊട്ടിത്തകർന്നുറക്കത്തിൽ ജീവന്റെയാ സ്വപ്ന സൗധങ്ങൾ അരക്ഷണത്തിൽആർത്തലക്കാൻ മനം വെമ്പി അതിൻമുൻപു ആരാച്ചാരായി മരണമെത്തികണ്ണൊന്നു ചിമ്മിതുറക്കുന്നതിൻ മുൻപ്‌ കണ്ണീർക്കടൽ ജീവൻ കൊണ്ടുപോയി.അമ്മയും, അച്ഛനും, ഭാര്യയും, ഭർത്തവും, കുഞ്ഞുങ്ങളും…

പിതൃതർപ്പണം ചെയ്യുമ്പോൾ!

രഘുനാഥൻ‍ കണ്ടോത്ത്* സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം!പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!!അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി ശൈശവംഅഴകെഴുമകളങ്കസ്മിതം കണ്ട്മിഴികളിൽ പുളകാശ്രു ചൂടിയോൻരജനികൾ പലതു…

നരനായി മാറാം.

കവിത :-സുദർശൻ കാർത്തികപ്പറമ്പിൽ* മരണം മുട്ടിവിളിച്ചാലതിനെ-ത്തരണം ചെയ്യാനാർക്കാവും?ആവില്ലെന്നതറിഞ്ഞിട്ടും നാംപോവുന്നപഥപഥംതേടി!നറുമണമുതിരും പൂവുകൾപോലെ;നിറഹൃദയത്തോടീമണ്ണിൽ,തിറമൊടു പാടിനടക്കേണ്ടോരഥ-വീറുകൾ കാട്ടിമദിക്കുമ്പോൾ,ജീവിതമെന്നതിനെന്തർത്ഥം പുന-രാവോ,തെല്ലുനിനച്ചീടിൽ?വ്യാധികൾ പൂണ്ടഴൽമൂടീ,വാഴ് വി-ന്നാധിമുഴുത്തുഴലുമ്പോഴും,നാഴികതോറും മർത്യമനസ്സുകൾപാഴിരുളല്ലോപാകുന്നു!അകളങ്കിതഹൃദയങ്ങളിൽ നിന്നേ,സുകൃതത്തെളിമഴപെയ്തീടൂ!അമൃതാ,യഴകായാരിലുമതുപൂ-ങ്കനവുകൾ ചൊരിവൂ,ചിരകാലം!വേദം ചൊല്ലിനടന്നീടും ചിലർവേദനകണ്ടാൽ കാണാതെ;ഏതും തന്മയമോടവർകപട-സ്നേഹത്താലേ,നേടീടും!നവമാധ്യമ വായാടികളിൽ,കവി-കോവിദരിൽ,സന്യാസികളിൽ,ളോഹയണിഞ്ഞ വികാരികളിൽ,മത-കാഹളമോതും മുക്രികളിൽ,ജാതിപ്പേക്കൂത്തുകളിഹകാട്ടി,ഖ്യാതികൾ പൂണ്ടുനടപ്പോരിൽ,രാഷ്ട്രീയക്കോമാളികളിൽ,മുതു-സാംസ്കാരിക വൈതാളികരിൽഒക്കെയുമുണ്ടാ,മിത്തരമാളുക-ളോർക്കുക നന്നായെപ്പോഴും.കേവലമൊരുചെറു പുഞ്ചിരിപോലുംതൂകാൻ മടികാട്ടീടുന്നോർ,ഭാവിയിലെങ്ങനെയീലോകത്തിൻജീവിതരഥ്യ തെളിപ്പൂഹാ?കണ്ണുകളില്ലാതേതും കാണ്മൂ;കണ്ണിനുകണ്ണാമൊരു…