“വെറുതെ”
കവിത : മോഹൻദാസ് എവർഷൈൻ* നമ്മളൊന്നായൊഴുകുവാൻ മോഹിച്ചൊരുഇന്നലെകൾ ഇന്നെത്ര അകലെയാണ്ഇനി നാളെ നാമൊന്നായി മാറുമെന്നോവ്രണിതമാനസ്സങ്ങൾചേർന്നൊഴുകീടുമോ.ഞാനെന്ന വാക്കിലെന്നെയാരോതളച്ചിട്ട്നേടുവാനേറെയുണ്ടെന്ന് ചൊല്ലിടുമ്പോൾസർപ്പവും നാണിച്ചുപോം വിധം ചീറ്റുവാൻവിഷമൂറിടുന്നു മനസ്സിന്നുറവകളിലിപ്പോഴുംകുളിരുകൾ പൂത്തോരുതണലുകളന്യമായ്കാമങ്ങൾ പൂക്കുന്ന കാടായി മാറിടുന്നുമദമിളകിയ ചിന്തകളിൽ വേനലുരുകീടവേഅനുകമ്പയുതിർന്നൊരുമിഴികളുമടയന്നുകടലോളം സ്നേഹമുള്ളിലുണ്ടെന്നാകിലുംകടുകോളം പകരുവാൻ കഴിയാതെയല്ലോമൗനപാശത്താലാരോബന്ധിച്ചന്യരായ്നില്പൂ നാം ഒരു ചുവടകലത്തിലങ്കത്തിനയ്അമൃതായ്നുണഞ്ഞൊരുമാതൃവാത്സല്യംമനതാരിൽ നിന്നെങ്ങോകളഞ്ഞ്…