രചന : രഘുനാഥൻ കണ്ടോത്ത്* കോവിഡുകാലക്കവിത. സ്വയംഭൂവായ്സർവ്വവ്യാപിയായ്വായുരൂപനായ് വന്നസൂക്ഷ്മാണുസംഭവൻതൂണിലും തുരുമ്പിലുംഅധിനിവേശ‐ദന്തമുനകളാഴ്ത്തവേ,നിരങ്കുശംനിഗൂഢഗുഹാമുഖങ്ങളിൽസമാധിസ്ഥരായ് ദൈവങ്ങൾ!!(നിസ്സംഗ,നിർമ്മമബ്രഹ്മങ്ങ‐ളവരല്ലാതെന്തുചെയ്യും?)കൊറോണപട്ടടയിൽക്കിടത്തിയജഡങ്ങളിൽ നിന്നുംകുടിയൊഴിക്കപ്പെട്ട ദേഹികൾഅകലംപാലിച്ച്വിറങ്ങലിച്ചു നിന്നൂ!കണ്ണീരിൽക്കുതിർന്നചുംബനപ്പക്ഷികളെഅംബരേ പറത്തിവിട്ട്അന്ത്യചുംബനമേകികൈവീശി വിടചൊല്ലി,മക്കളും(കൈതവമറിയാ‐ശൈശവത്തിലെ,പൈതലിൻ ശീലമതുകൈവിടാനൊക്കുമോ?)ഭക്തർ തീണ്ടാപ്പാടകലെ!ഏകപുരോഹിതഭജന‐കുർബാന നിസ്ക്കാരങ്ങൾ!(സ്വയം പുരോഹിതരാവുക,എന്തി‐നായൊരിടനിലക്കാരൻ സൃഷ്ടിക്കും സൃഷ്ടാവിനിടയിലായ്)മാറാരോഗികളെന്ന്മസ്തിഷ്ക്കപ്രക്ഷാളനം നടത്തിരാസവളം മരുന്നെന്നൂട്ടി‐ക്കൊഴുത്ത ധനാർത്തിക്കറുതിയായ്!തീൻമേശകളിലൊടുങ്ങുവാൻതീറ്റയ്ക്കായലറുന്നുഉച്ഛിഷ്ടമുണ്ട് കൊഴു‐ത്തൊരുങ്ങേണ്ട പന്നികൾ(നിഷ്ക്രിയമല്ലോഎച്ചിൽ ബഹിർഗ്ഗമിനികളാംഭോജനശാലകൾ)സഞ്ചാരദുർവ്യയമില്ലക്രഡിറ്റ് കാർഡുകളുരഞ്ഞ്വിയർത്തടുക്കിയ കറൻസികൾതേഞ്ഞുമാഞ്ഞില്ല!മഹാമാരിതൻ കുരുതിക്കളങ്ങളിൽപൊരുതുമായിരങ്ങൾതൻനിശ്ചയദാർഢ്യം കേൾപ്പൂ,,സഹജരക്ഷയ്ക്ക്…