തലമുറകൾ.
രചന :- ബിനു. ആർ. തറവാട്ടിൻമുറ്റത്തമ്പരചുബിയായ്തലയുയർത്തിനിന്നൊരരയാൽമരത്തിൻ,തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !ചിരിക്കാതേയുംകരയാതെയുംമാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,ബുദ്ധിജീവികളെയെന്ന പോൽകുറേയെറെക്കൊമ്പുകളെനന്മകവരങ്ങളെന്നു നിനച്ചുകമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !മാനത്തിരുന്നുചിരിച്ചൂ കതിരവൻ,ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,ഭുവനത്തിൽക്കൂടുതൽതണൽ വിരിച്ചീടുവാൻ !സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽപൊട്ടിയടർന്നേ…