Category: കവിതകൾ

സംഗീതം.

രചന : ഉണ്ണികൃഷ്ണൻ, ബാലരാമപുരം രാഗതാള പദാശ്രയം തുടു –വികാര ഭാഷാ സമന്വയം.ശ്രവണ സുന്ദര ശബ്ദമധുരിമ,മനസ്സിനെ രസിപ്പിച്ചിടും. സ്വരമതിങ്കലുതിർത്തിടും സുഖ-സരസമാശയം തെളിനീര് പോൽ,ദുഃഖ സംഘർഷഭരിതമാകുമവസ്ഥ,കുളിര്കോരും മനസ്സിനെ. അഴകെഴും നാദവിസ്മയത്താൽ,ഇരകളിണകൾ സവിധത്തിൽ,കരഗതം പൂകാനുതകിടും ഗീതി,പണ്ടേ, സകല ജീവഗണത്തിനും. തൗര്യത്രികങ്ങളെ കോർത്തിണക്കിയ,‘താളമാം’ താത മേളത്തിൽ,താത്ക്ഷണിക…

പ്രണയം

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട് എഴുതുവാൻ സുഖമുള്ള കാവ്യം പ്രണയംഎഴുതിയാൽ തീരാത്ത കാവ്യംഅകതാരിലായിരം മഴവില്ലു തീർക്കുന്നൊ-രലിവാർന്ന മഴയാണു പ്രണയം. ഓർമ്മതൻ ചില്ലയിലോടിക്കളിക്കുന്നൊ-രോമൽക്കിനാവാണു പ്രണയംമൗനങ്ങൾ വാചാലമാക്കുന്ന മാന്ത്രിക-വീണയാണെന്നുമേ പ്രണയം . ഏതോ നിമിഷത്തിലനുരാഗരേണുവായ്മാനസം പൂകുന്ന പ്രണയംഗന്ധർവ്വതംബുരു മീട്ടുംമനസ്സിന്റെസ്വരരാഗസുധയാണ് പ്രണയം . മൊഴിമാഞ്ഞു…

എല്ലാവർക്കും പ്രണയ ദിനാശംസകൾ.

രചന : പവിത്രൻ തീക്കുനി നിന്നെയോർത്ത് മയങ്ങിയരാത്രികളിൽ,പിറവിയെടുത്തസ്വപ്നങ്ങളെല്ലാംചാവേറുകളായിരുന്നു നിന്നെ കാത്തിരുന്നസായന്തനങ്ങളിൽപോക്കുവെയിലിൽ കുറിച്ച,വാക്കുകളെല്ലാംഗറില്ലകളായിരുന്നു നിനക്ക് വേണ്ടിവിശന്നനട്ടുച്ചകൾക്കെല്ലാംകറുപ്പായിരുന്നു ആലിംഗനങ്ങളിലേക്കിറങ്ങിയഇളംവെയിൽ പടവുകളിൽ,മദ്ധ്യാഹ്നത്തിൻ്റെ വേരുകൾഅറ്റുപോയിരുന്നു ഇരുട്ടിൻ്റെ മഞ്ഞ ഭിത്തിയിൽഞാത്തിയിട്ടഒരു വസന്തകാലം എൻ്റെതാവാം പുലർച്ചകളുടെചതുപ്പിൽഒരു മഴയുടെകത്തിക്കരിഞ്ഞ ജഡം പോലെഞാൻ!

പ്രച്ഛന്നവേഷം.

രചന : മംഗളൻ കുണ്ടറ നാലുവരിപ്പാത നടുവിലെച്ചെടികളിൽനാനാ നിറത്തിൽവിരിഞ്ഞുള്ള പൂക്കളുംനാളേറെയായികരിംപുകയേറ്റേറ്റ്നിറമേതെന്നറിയാത്തപൂക്കളായി. ഓരോ പുതുമയിലുള്ളവാഹനമേറിഓടുന്നു നാട്ടുകാർനഗരമാകെഒരു മതിൽക്കപ്പുറം ഭൂമികുലുക്കംപോൽഓടുന്നു തീവണ്ടിപുകപരത്തി. നഗര പ്രാന്തങ്ങളിൽപുകതുപ്പി നിൽപ്പുണ്ട്നല്ല നീളത്തിൽപുകക്കുഴൽകൾനാട്ടിൽ വരുമാനമാർഗ്ഗമതാകയാൽനന്മയേറും വ്യവസായങ്ങളവയെല്ലാം. വലതുകരത്തിൽമുറുകെപ്പിടിച്ചൊരുവടി മെല്ലെ മേലോട്ട്നീട്ടിയും താഴ്ത്തിയുംഇടതൂർന്നങ്ങാൾത്തിരക്കേറിയ പാതയിൽഇടതു വശം ചേർന്നുനീങ്ങുന്നൊരാൾ രൂപം. കാലുറയൊന്ന് പാതിചുരുട്ടിയുംകാലുറ…

എന്നുമെന്നിൽ.

രചന : രാജു കാഞ്ഞിരങ്ങാട് (മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ) ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേതിരക്കൈകൾ നീട്ടി കരേറി വന്നീടുമേ പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോഅപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു കവിതകളക്ഷര പൂക്കളായെൻ മുന്നിൽവിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽനിൻമുഖമന്തിനക്ഷത്രമായ്…

മൺമറഞ്ഞ മുഖങ്ങൾ

രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…

ഭാരതം ഇന്നൊരുഓവുചാലിലൂടെയൊഴുകുന്നു.

രചന : ജെസ്റ്റിൻ ജെബിൻ ഭാരതപിതാവേനീപുനർജ്ജനിക്കനിദ്രയുടെപരമോന്നത പീഠം വെടിയുകനിൻ്റെ ഭാരതമിന്നിതാഒരുഓവുചാലിലൂടെയൊഴുകുന്നു ഭാരത പിതാവേനീ വരികധർമ്മ കാഹളം മുഴക്കുകമണ്ണിൽകലികാലത്തിൻകോശധാരദുർഭരണത്തിൻബീജ ദ്രവ്യംധരയിൽ പെരുകുന്നുഅധർമ്മത്തിൻഗർഭപിണ്ഡങ്ങൾ സാഹോദര്യംനാഗ മിഴികളിൽദേശസ്നേഹംക്ഷുദ്ര ജന്തുക്കളിൽ കണ്ണുകളിൽസ്ത്രീ പീഢകർകാതുകളിൽകർഷക മർദ്ദിതർ ഭാരതപിതാവേനീ വരികനിൻ്റെനഗ്നപാദങ്ങൾക്കായിദാഹിക്കുന്നു ഞങ്ങൾ ബംഗാളി കവിയേനീയും വരികനിൻ്റെതൂലികയാൽ നെയ്യുകഒരുസുഗന്ധലേപന കാവ്യംദേശ രാഗത്താൽഅലംകൃതമാക്കിഞങ്ങളത്…

അമ്മ.

രചന :- ബിനു. ആർ. മുലപ്പാലിൻ മണം ഇന്നുമെൻ രക്തത്തിൽലയിച്ചുചേർന്നിരിക്കുന്നതറിയുന്നൂ ഞാനിന്നും,അയൂസിന്റെ പകുതിയെത്തുന്നനേരത്തും… ! ചിന്തിക്കാതെ ഞാനാദ്യം പറഞ്ഞവാക്കുംഅമ്മയെന്ന മധുവൂറും പദം,എൻ ചിന്തകളിൽ വന്നുനിന്നുകിന്നാരംപറയുന്നുണ്ടിപ്പോഴും…! കാലയവനികയിൽ വന്നു തിരശീലമാറ്റിസദസ്യരുടെഎണ്ണമെടുക്കാൻ തുനിയുന്നൂ,മഹാമാരികളാൽ കാലപുരുഷനുംഅനന്തവിഹായസ്സിലെ അപ്രമാദിത്തവും… ! ഞാനും കാത്തിരിക്കുന്നൂവീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ,ചൊല്ലുള്ളോരുപിള്ളയാകുവാൻ,വീണ്ടും അമ്മയുടെ പിച്ചപിച്ചയെന്ന…

ഉദ്യോഗാർത്ഥികൾ.

രചന : മനോജ്‌ കാലടി ഇരവിനെ പകലാക്കി നാളേയ്ക്ക് വേണ്ടിഅക്ഷരമേറെ പഠിച്ചോരവർ.കുനിയാൻ കഴിയാത്ത നട്ടെല്ല് കൊണ്ട്കുനിയാൻ ശ്രമിച്ചിന്ന് കൂനരായി.എഴുതിത്തളർന്ന പരീക്ഷകളൊക്കയുംപ്രഹസനമാണെന്നറിഞ്ഞിടുമ്പോൾകോമാളിവേഷമണിഞ്ഞുള്ള നാളുകൾഅവരെ നോക്കി ചിരിച്ചിടുന്നു.വിദ്യകൊണ്ടൊന്നും പ്രബുദ്ധരായ് മാറുവാൻകഴിയില്ല മാറും വ്യവസ്ഥതിയിൽ.കടലിരമ്പീടുന്നു കാതിലിപ്പോളെങ്ങുംഇടനെഞ്ചിലെരിയുന്നു അഗ്നിഗോളം.മണ്ണിനെ പൊന്നാക്കും കർഷകർക്കൊപ്പംഅഭ്യസ്ഥവിദ്യരും തോറ്റിടുന്നു.കർണ്ണാഭരണങ്ങൾ ദാനമായ് വാങ്ങികർണ്ണനെ പണ്ട്…

പിരിയും മുമ്പ്.

രചന : സുമോദ് പരുമല പിരിയുന്നതിൻ മുമ്പ്ഒന്നുകൂടിവിളിയ്ക്കേണ്ടതായിരുന്നു. മാറ്റിമാറ്റിവയ്ക്കപ്പെട്ടവിളികളിൽ നിന്ന്എത്രവേഗത്തിലാണൊരാൾഇറങ്ങിനടക്കുന്നത് ..! പിരിയുന്നതിന് മുമ്പ്ഒന്നുകൂടിതൊട്ടറിയേണ്ടതായിരുന്നു .നാവുകൾഹൃദയം തൊടുമ്പോഴാണല്ലോകടലോളം പോന്നസ്നേഹത്തുള്ളികൾഇടയ്ക്കിടയ്ക്ക്കണ്ണുകളിൽനിറയുന്നത് …! പിരിയും മുമ്പ്ഒന്നുകൂടിചിരിയ്ക്കേണ്ടതായിരുന്നു .ചിരികളിലൂടെയാണല്ലോ ..എരിഞ്ഞുവെണ്ണീറായകരൾപ്പാടങ്ങളിൽമഴത്താളങ്ങൾവസന്തങ്ങളെമാടിവിളിയ്ക്കുന്നത് ..! പിരിയുന്നതിന്,തൊട്ടുമുമ്പ്ഒന്നുകൂടികാണേണ്ടതായിരുന്നു ..കൺവെട്ടങ്ങളാണല്ലോകാണാമറയത്തെത്തുംവരെ…സ്നേഹത്തെഒളിവിടങ്ങളിലേയ്ക്ക്എപ്പോഴുമെപ്പോഴുംനാടുകടത്തുന്നത് .