Category: കവിതകൾ

തുടർക്കിനാവ്…. Kalakrishnan Poonjar

സൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽവിടരുന്ന പൂക്കളിൽനിന്നുതിരും കിരണംവീഴ്കെമിഴിപ്പൂക്കളിൽവിടർന്നോരു പൂമനംവിടർന്നോരു പെൺമനംനീണ്ടുള്ള നിഴലുകൾകുറുകവെ, വാടുന്നുപൂമനവും പെൺപൂവുംനിഴൽ പിന്നെ വളരവെനിവർന്നു മറയുന്നുനിഴൽവന്നു മൂടുന്നുകൊഴിയുന്നു പൂവിതൾ,വിടരും പുതുപൂക്കൾതുടരും കിനാവുകൾസൂര്യാംശു തരംഗകംതഴുകെ പൂന്തോട്ടത്തിൽ! കലാകൃഷ്ണൻപൂഞ്ഞാർ

കാലികവാരം …. അനൂസ് സൗഹൃദവേദി

ആശയദാരിദ്ര്യം കാരണംതൻ്റെ മസ്തിഷ്കത്തിൽപൂച്ച പെറ്റോയെന്ന്സംശയിച്ചോണ്ടിരിക്കുമ്പോഴാണ്,നീണ്ട ഇരുപത്തെട്ടുവർഷത്തിന് ശേഷംസിസ്റ്റർ അഭയക്ക് നീതി ലഭിച്ചെന്നവാർത്ത മത്തായിച്ചനിലെകവിയെ ഉണർത്തിയത് ,സഭയെ മാറ്റി നിർത്തികർത്താവിനെ മാത്രംകുറ്റക്കാരനാക്കിതൻ്റെയൻപത്തിയഞ്ചാമത്തെകവിതയെഴുതി കവറേലിട്ട്മത്തായിച്ചൻഎടുപിടീന്ന് കവലയിലെത്തികവറിന് മുകളിൽപ്രബുദ്ധ വിപ്ലവമാസികയുടെവിലാസമെഴുതി ,മാതാവിൻ്റെ കുരിശുപള്ളിയോട്ചേർന്നുള്ള തപാൽ പെട്ടിയേലിട്ടേച്ച്ചില്ലുകൂട്ടിനകത്ത് ഉണ്ണി –യീശോയേം ഒക്കത്തിരുത്തികാല് പെരുത്ത് നിക്കണകന്യാമറിയത്തോട്,“ഒരു മനസാക്ഷിയുമില്ലാതെഅങ്ങോര് പ്രാർത്ഥിച്ചു…

പോരാളികൾ പിറക്കുന്നത്. ….. പള്ളിയിൽ മണികണ്ഠൻ

മുഷിഞ്ഞ കുപ്പായങ്ങളെനോക്കിനീ പരിഹസിക്കാൻ തുടങ്ങിയാൽ,വിലാപങ്ങൾക്കുനേരെചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….വെളുത്ത കുപ്പായങ്ങൾക്കുള്ളിലെകറുത്ത നീതിയെ വധിക്കാൻഅശാന്തിയുടെ തിരുജടയിൽനിന്ന്നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!ന്യായാന്യായങ്ങളിലെകതിരും പതിരും തിരയാതെദക്ഷനീതിയുടെ കൈക്കരുത്തുമായിശൈവഹൃദയങ്ങളിലേക്ക്കത്തിയാഴ്ത്താൻ തുടങ്ങിയാൽ,വരംതന്ന മേനിയിലേക്ക്വിരൽചൂണ്ടുന്ന നിന്റെകുലംമുടിക്കാൻ‘പ്രബോധന’ത്തിന്റെമുനയൊടിയാത്ത വാളുമായിഞാൻ രണാങ്കണത്തിലേക്കിറങ്ങും.വാക്ക് വാളാക്കുന്നവന്റെആക്രമണങ്ങളേറ്റ്അധികാരക്കസേരകളിലെഅസുരദേഹങ്ങളിൽനിന്ന്രുധിരമൂറാൻതുടങ്ങിയാൽ….നീതി കിട്ടാത്ത ഞാൻകൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെനാളെ തകർക്കാനിറങ്ങുമ്പോൾ..ഇളക്കംവരാതെ നിന്റെഅധികാരവും കീശയും കാക്കാൻനീയെനിക്കു നക്സൽ എന്നൊരുപേര്…

സ്പൈനൽ കോഡ് …. Sudev Vasudevan

ഓർക്കുന്നൂ ഞാൻജലരവമഴുംഡാമിനോരത്തെസെറ്റിൽ ;നേരമ്പോക്കാനുഴറി, തനിയേപ്പോയിരിക്കുന്നനേരംവില്ലൻവന്നൂ,സുഖദനിഴലിൽതീപുകക്കാനിരുന്നൂമൂളുന്നുണ്ടേവിരഹമെരിയുംഹിന്ദി ഗാനംപതുക്കേ“താനെന്താടോ….തനിയെയിവിടെകണ്ടെതേയില്ല,മുമ്പായ്നാടേതാവും സിനിമയിതിലേവേഷമാണോ നിനക്കും”“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ“ഹ ഹ്ഹാ ! കൊള്ളാംമുകറിലെഴുതീട്ടുണ്ടടോകള്ളമെല്ലാംകോഴിക്കോട്ടെ മൊഴിയിലറിയാംനിൻ്റെരാജ്യത്തിനീണം’പോയേക്കാം വാസമയമിനിയുംട്രോളുവാനുണ്ടുബാക്കി…സ്പൈനൽക്കോഡിൽ *ഷവറുചൊരിയുംതൂവെളിച്ചത്തിലന്നേകണ്ടേ ഞാനായുടലു വടിവിൽ,രംഗഭാഷ്യം ചമപ്പൂഇപ്പോൾ കാണ്മൂതിരകളുതിരാ –നേക്ഷനേകുന്നനിൽപ്പിൽചെമ്പൻചേട്ടൻ കുതറിയിടയിൽബോംബുപെട്ടുന്നരംഗം…ആറോയേഴോ ദിനമതിനിടേഎത്രയോ കേട്ടിരുന്നുഎന്താണുള്ളിൽ ? എരിയുമറിവിൻസർഗ്ഗരാഷ്ട്രീയവേഷംആരാഞ്ഞൂ ഞാൻമറുപടിയതി-ല്ലുത്തരം വ്യക്തമല്ലാഎന്താണാവോപരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !കണ്ടേയിന്നാമകളുമൊരുമിച്ചച്ഛനേവീണ്ടുമിട്ടൂ *എങ്ങോ…

വന്നവഴി….. തോമസ് കാവാലം

വന്നവഴി നീ മറന്നുപോയോ, സഖേ !കുന്നും കുഴിയുമതു നിറഞ്ഞിരുന്നുഅന്നം തരും മണ്ണ് മറന്നിന്നു നീധാടിയിൽ സൗധശില്പം പൂകിയോ ?വന്നവഴി നീ മറന്നുപോയോ, സഖേ !മണ്ണൊരുക്കി നീ വിത്തെറിഞ്ഞിരുന്നുകണ്ണുകാണുവാൻ പാടില്ലാത്തവണ്ണംതിണ്ണം കണ്ണീർകൊണ്ടു നനച്ചിരുന്നു .ഓലമേഞ്ഞ കുടിലിൽക്കിടന്നു നീതാരാജാലം കണ്ടു മേലേ ചെമ്മേമേലുമറയ്ക്കുവാൻ ഉടുതുണിക്കു…

രാജാധിരാജന്‍ … Pirappancode Suresh

അഞ്ചപ്പസങ്കല്‍പ്പമായിരമാക്കിനീഅയ്യായിരങ്ങളെ ഊട്ടിയോനേവെറുമൊരു കാലിത്തൊഴുത്തിൽപിറന്നവൻകുരിശിൽ പിടഞ്ഞവനെന്റെയീശൻവൈരിയെപോലും പുണർന്നു സ്നേഹിക്കുവാൻആഹ്വാനമിട്ടവനാരാദ്ധ്യനായകൻമാനവജാതിയ്ക്കൊരണയാ വിളക്കായകാരുണ്യവാരിധേ പ്രഭചൊരിഞ്ഞീടണേശ്രുതിപാടി വാഴ്ത്തിടാം ഭക്തിയോടെലോകെെ നാഥനാം രാജാധിരാജനെപാപിതന്‍ഗേഹമതു പാതാളമാണെന്നുവേദംതിരുത്തിനീ വരദാനമെന്നപോല്‍പാപം കഴുകുവാന്‍ ഞാനുണ്ട് കൂടെയെ-ന്നുള്ളോരു മന്ത്രമതു മാനവര്‍ക്കേകി നീകരുണതന്നാഴിയായ് അമ്മയായച്ഛനായ്അര്‍ത്ഥങ്ങളുള്ളൊരാ കെെനീട്ടി നിന്നവന്‍നന്മകള്‍ നാടിന്റെ നാരായവേരെന്ന്നമ്മെ പഠിപ്പിച്ച രാജനാം യേശുവേനിന്‍പാദപങ്കജം പൂകുന്നൊരെന്റെയീഉള്ളത്തിനുടമയായ് വാഴേണമെന്നുമേ……

“ക്രിസ്മസ്”” ആശംസകൾ …. Pattom Sreedevi Nair

ജെറുസലേമിലെ ദിവ്യരാത്രിമാലാഖമാരുടെസ്നേഹരാത്രി….കന്യാമറിയത്തിന് പുണ്യരാത്രി…ദൈവപുത്രൻ ഭൂജാതനായി.കാലിത്തൊഴുത്തിലെകനക സമാനനേ.. ..കാലത്തിൻ കരങ്ങളിൽകമനീയ രൂപമേ..സ്നേഹത്തിന് ജീവനേമാനവരാക്ഷകാ….പാപവിമോ ചകാ….ദൈവപുത്രാ ….ആകാശമാകെ പ്രഭചൊരിഞ്ഞു…ദിവ്യ നക്ഷത്രജാലം തെളിഞ്ഞുസ്വർഗ്ഗവും ഭൂമിയുംആഹ്ലാദംപങ്കിട്ട സുന്ദര സ്വപ്ന പ്രകൃതി പാടി..മെറികിസ്മസ്.മെറിക്രിസ്മസ്മെറി ക്രിസ്മസ്..മെറി കിസ്മസ്..,.. (പട്ടം ശ്രീദേവി നായർ)

പിടച്ചിൽ….. ഷാജു. കെ. കടമേരി

ഓരോ നിമിഷവുംനിറം മങ്ങിയആകാശക്കാഴ്ചകളിലേക്ക്‌മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരിവലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഹൃദയം മുറിച്ചു കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരു മിടിപ്പ്അവരുടെ സ്വപ്നങ്ങളിലേക്ക്‌ഇരമ്പി പുണരും.ഇരുള് തീത്തിറയാടി കലമ്പിവീഴുന്നസങ്കടനിമിഷങ്ങളിൽഅടക്കിപ്പിടിച്ച തേങ്ങലുകൾഇന്നിന്റെ നെറുകയിൽഇരുമ്പാണികളായ് കുത്തിയിറങ്ങും.ഒറ്റയ്ക്ക് നിറഞ്ഞു കത്തുംതെരുവ് വിളക്കിൻ ചോട്ടിലെമഴ…

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !…. Mathew Varghese

പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ!പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാനൊരു വാതിലി-ല്ലാത്തതാണെനിക്ക്, സ്വന്തമായ്ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് ‘വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് !ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും !മനസ്സിൽ ദുരന്തങ്ങളനന്തം,കനപ്പെട്ടു, കിടക്കുമ്പോൾ കുരിശ്ശെടുത്തൊരു-വേള, കാൽവരി പുൽകും അവൻ*അതിനായിടം, കൊടുത്തവിടുത്തെഅനുഗ്രഹക്കരങ്ങൾ…

നഷ്ടബാല്യം …… ഗീത മന്ദസ്മിത

കൊച്ചു കണ്ണൻ ചിരട്ടകൊണ്ടുമണ്ണപ്പമുണ്ടാക്കി വെച്ചതുംപച്ചിലകളരിഞ്ഞു ചേർത്തൊരുകൊച്ചു കൂട്ടാനൊഴിച്ചതുംകൊച്ചനുജനോടൊപ്പമായന്ന്കൊച്ചു പന്തു കളിച്ചതുംകൊച്ചു ചൂരലൊന്നേന്തിവന്നെന്റെടീച്ചറെപ്പോൽ നടിച്ചതുംഉച്ചവെയിലത്തു നാട്ടുമാവിന്റെകൊമ്പിലേറിക്കളിച്ചതുംഅച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻഊഴമിട്ടങ്ങു നിന്നതുംതോട്ടു വെള്ളത്തിലൂളിയിട്ടങ്ങുകേമരായ് പൊങ്ങി വന്നതുംതോർത്തെടുത്തൊരാ നേർത്ത മീനിനെചേർത്തു കുപ്പിയിലിട്ടതുംഓർത്തെടുക്കുവാനേറെയുണ്ടൊരാബാല്യകാലത്തിനോർമകൾഭാരമേതുമേ തോളിലേറ്റാത്തഭാഗ്യകാലത്തിനോർമ്മകൾനഷ്ടമായൊരെൻ ബാല്യകാലത്തെഇഷ്ടമായിരുന്നെന്നുംകഷ്ടമായത് നഷ്ടമായതെ-ന്നോർത്തിരിപ്പു ഞാനിന്നും ഗീത മന്ദസ്മിത 📝