നന്ദികെട്ടവരോട് ……. വീരാൻകുട്ടി
അവയവങ്ങൾ അഭിമാനികളാണ്,നന്ദിയുള്ളവരും.എല്ലാവരാലുംഉപേക്ഷിക്കപ്പെട്ടയാളെഅവ പരിചരിക്കുന്നതുകാണുമ്പോൾഅങ്ങനെ തോന്നുന്നു.തലയ്ക്കുനേരെ വരുന്നഓരോ അടിയും താങ്ങാൻകൈകൾ പേടികൂടാതെമുന്നോട്ട് വരുന്നു.മുട്ടൻ തെറി വിളിച്ചശേഷംപേടിയില്ലാതുറങ്ങുന്ന നാവിനെകോട്ടയായി നിന്ന് കാക്കാൻപല്ലുകൾക്കറിയാം.സൂര്യന്‍റെ അമ്പുകൾക്കു നേരെവലിഞ്ഞടയുന്നതില്‍നിന്ന്കൺപോളകളെആർക്ക് തടയാനാകും?മുറിവിലൂതുന്നതിന്‍റെ തളർച്ചയെചുണ്ടുകൾപുഞ്ചിരി കൊണ്ട് മറയ്ക്കുന്നു.വഴുക്കുന്ന വലതുകാലിന്ഇടതുകാൽ താങ്ങാവുന്നകാലത്തോളം,പുറത്തെ ചൊറിപ്പാടിലേക്ക്നീണ്ടെത്താൻ വിരലുകൾധൃതിപ്പെടുന്ന നിമിഷംവരേക്കും,എല്ലാം മറന്നുള്ള ഉറക്കിനൊപ്പംതലയിണയായിപാവം കൈത്തണ്ടയുമുറങ്ങുന്നകാഴ്ച അവസാനിക്കാത്തകാലത്തോളം ,ആർക്കു…