വേരുകൾ …. Dr.Swapna Presannan
പരസ്പരം കെട്ടിപ്പുണർന്ന്തമ്മിൽ ലയിച്ച് ആഴങ്ങളുടെആത്മാവ് തേടിയുള്ള യാത്ര.മനസ്സിൽ ഒളിപ്പിച്ചു വെച്ചതത്രയുംപരസ്പരം ഓതി കഴിഞ്ഞു പോയകാലങ്ങളുടെ ശേഷിപ്പുകൾക്ക് നീരുനൽകി പുനരുജ്ജീവിപ്പിച്ച് ഇന്നിൻ്റെഹരിതാഭയിലേക്കൊരെത്തിനോട്ടം.കാതങ്ങളോളം ദൂരേക്ക് ഓർമ്മകൾവേരുകളായി മെല്ലെ പടരുമ്പോൾ,വേരറ്റുപോയ ചെറിയ പച്ചപ്പുകൾതളിർക്കാനും പൂവിടാനുമായിസ്മൃതികളുടെ ചില്ലകൾ തോറുംഇന്നലകളുടെ ആത്മാവുകൾ കോർ-ത്തിട്ടിരിക്കാം അവയുടെ പൊട്ടിച്ചിരി-കൾ കല്പാന്തകാലത്തോളം അലയടിച്ചിടാംകാലം…