എന്റെ പ്രണയം….. Unnikrishnan Balaramapuram
എന്റെ പ്രണയം എന്നോട് തന്നെ,എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,എനിയ്ക്കന്യമായീടുമെല്ലാം.ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,ആരോട് ? വിധേയത്വമുണ്ടാകും.അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.പ്രണയവും പ്രതിബദ്ധതയും വെറും,പ്രിയതരമാം അനുഭൂതിയല്ലേ?പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക. (ഉണ്ണികൃഷ്ണൻ, ബാലരാമപുരം)