Category: കവിതകൾ

ദീപാവലി …. Sunu Vijayan

ദീപങ്ങളേറെ തെളിക്കാം നമുക്കിഷ്ടദേവതകൾക്കു വഴിപാടു നൽകിടാംപ്രാർത്ഥനാ നിരതരായ് തീരാം വരുംകാലംആശ്വാസമേറേ ലഭിക്കുവാനാശിക്കാം..വറുതിയില്ലാതെയിരിക്കുവാൻ നമ്മൾക്കുതൊഴുകൈത്തിരി നാളമോടെ പ്രാർത്ഥിച്ചിടാം.വരണ്ടുപോകുന്ന കുളങ്ങളെ, പുഴകളെകെടാതെസൂക്ഷിക്കാം വരും കാലമെങ്കിലും.മനസ്സിൽ കൊളുത്തിടാം നന്മതൻ ദീപങ്ങൾ,വയലുകൾക്കായി പണിയാം നമുക്കിനി.കാടുകൾ വെട്ടിമുറിച്ചു പുകപ്പുരയാകെപണിയുന്നതിനിയെങ്കിലും നിർത്താം.കാവുകൾകാക്കാം അവക്കായി നന്മതൻജ്വാലകളൊന്നിച്ചു മനസ്സിൽ തെളിച്ചിടാം.പ്രേതങ്ങൾ കുന്നുകൂടുന്ന ശവപ്പറമ്പാകെതെളിച്ചു…

കുഴിമാടങ്ങളിൽ തിരുമുറിവുകൾ പൂക്കുമ്പോൾ … Ashokan Puthur

സങ്കടകാലത്ത്നട്ടതാണ് നിന്നെതണലാകുമെന്നും.കനിയാകുമെന്നും കരുതി………..കാറിത്തുപ്പിപടിയിറങ്ങുമ്പോൾപറിച്ചെടുത്തേയ്ക്കണംഎൻറെ കരൾക്കൂമ്പിൽ വിരിഞ്ഞആ ചുവന്ന പൂവ്…,…..നിന്റെ വെറുപ്പിന്റെതെമ്മാടിക്കുഴിയിൽഎന്നെ അടക്കുമ്പോൾശവക്കൂനയ്ക്ക് മുകളിൽഒരു കുടന്ന തുളസിക്കതിരുകൾവിതറി ഇടുകനിന്റെ സന്തോഷത്തിന്റെഓർമ്മപ്പെരുനാളിന്നീ എത്തുമെങ്കിൽദൂരെനിന്നേകാണാംഒരു നീലത്തുളസിത്താഴ്വരകുഴിമാടത്തിന്മുന്നിലെത്തുമ്പോൾനിന്റെ പ്രിയതമനോട്പറയണംപാപികളുടെ കുഴിമാടങ്ങൾഇത്രമേൽ പുഷ്പിക്കുമെങ്കിൽഒരു വിശുദ്ധന്റെ ബലിത്തറഎത്ര തിരുമുറിവുകളുടെനിറവസന്തം ആയിരിക്കുമെന്ന്.

ഇഴ പിഞ്ചിയ ജീവിതങ്ങൾ ….. ബീഗം കവിതകൾ

ജനലഴികളിൽ പിടിച്ച വാർദ്ധക്യംജാലകപഴുതിലൂടന്തി കാൺമൂനിലാവണയും നിശീഥിനിയിൽനിറഞ്ഞൊഴുകിനീർക്കണങ്ങൾസ്മൃതി തൻ താരാട്ടുപാട്ടിൽശ്രുതിയറ്റയീണങ്ങൾസ്വർഗ്ഗമായിരുന്നു സദനംസൗരഭ്യം വീശി നാലിതൾ പൂക്കൾസദാ മൂളുന്നു വസന്തകോകിലങ്ങൾകണ്ണേറു തട്ടികരിഞ്ഞുണങ്ങികണ്ണടച്ചു തുറക്കുന്നുകനക്കുന്നു കാർമുകിൽകാക്കകൾ കരഞ്ഞുബലിച്ചോറിനായ്വിധവ തൻ കുപ്പായംവിധിച്ച നാളിൽ തന്നെവിധി നൽകി വിരഹംവിതുമ്പിയീ മാനസംമക്കളായ് നാലുപേർമാളികാ വാസമായ്മാറിയീ ചിന്തകൾമാറ്റിയീയമ്മയെപേക്കോലമെന്നോപാഴ്ജന്മമെന്നോപേരക്കിടാങ്ങൾപിന്നിലെത്തി പുലമ്പിഅടുത്തൂൺ നാളിൽഅലിവോടെയെത്തിഅലങ്കാരമായിഅടുത്ത നാളിലോആക്രോശമായ്അലങ്കോലമായ്അധികപറ്റായിപകുത്തു…

വൃഥാവ്യഥ …. Bindhu Vijayan

മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..നീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനമ്മൾനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോ നീ…ചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..ഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ…… ബിന്ദു വിജയൻ, കടവല്ലൂർ.

മൃദുവായ ജലകണം …. Shyla Kumari

മനസ്സൊന്നു കരയുമ്പോൾമനതാര് പിടയുമ്പോൾഉണരുന്ന നോവാണ് കവിതചിരിയുള്ളിൽ വിടരുമ്പോൾകനവുള്ളിൽ നിറയുമ്പോൾവിടരുന്ന ചിരിയാണ് കവിതപ്രണയമൊന്നണയുമ്പോൾഅകലെയായ് മറയുമ്പോൾഉതിരുന്ന മൊഴിയാണ് കവിതവെറുതെയിരിക്കുമ്പോൾഅരികെ വന്നലയാഴിപോലെന്നിൽനിറയുന്ന കനവാണ് കവിതതൂലികത്തുമ്പിലേക്കാ-ഞ്ഞൊന്നു വീശുന്നകുളിരുള്ള കാറ്റാണ് കവിതസംഗീത സാന്ദ്രമായ്ചുണ്ടിലേക്കിറ്റുന്നമൃദുവായ ജലകണം കവിതകുണുങ്ങിക്കുണുങ്ങിയെൻചാരത്തണയുന്നനനവുള്ളൊരോർമ്മയീക്കവിത. ഷൈലകുമാരി

സ്ത്രീസമത്വരാമായണം….. Janardhanan Kelath

അരുതെന്ന് തുടങ്ങുംരാമായണത്തിലെശിഥില ബന്ധങ്ങളുംഒളിയമ്പുകളുംഅഗ്നിപ്രവേശങ്ങളും,മഹാഭാരതത്തിൽവസ്ത്രാക്ഷേപങ്ങളായുംഅരക്കില്ലങ്ങളായുംകുരുക്ഷേത്രങ്ങളായുംചക്രവ്യൂഹങ്ങൾ ചമച്ച്ഇന്നും അവിരാമംനമ്മെ പിൻതുടരുന്നു…..മാനിഷാദ ചൊല്ലി !കർക്കിടകക്കുളിരിൽവിറക്കുന്നവിരലുകൾവത്മീകം പിളർന്ന്രാമനെ തേടുമ്പോൾ,അഹന്തയുടെ ദശമുഖങ്ങളുംഅവിഹിതാസക്തിയിൽമൂക്കറ്റ ശൂർപ്പണഘകളുംമാത്സര്യമൂട്ടുന്ന മന്ഥരകളുംകനിവറ്റ കൈകേയികളുംഎനിക്കു ചുറ്റും നിന്ന്ഭീഭത്സം കണ്ണുരുട്ടുന്നു!സീതയെ ബന്ദിയാക്കിയുംസ്പർശിക്കാത്ത രാവണൻഉത്തമനെന്നിന്നനേകവുംചൊല്ലിത്തിരിയുമ്പോൾ;സ്പർശനമല്ലാത്മദർശനം –കാണാതഹങ്കരിക്കുന്നവൻഅർഹതയില്ലാത്തതൊന്നുംഅപഹരിച്ചീടെന്നറിയണം!പൈതൃകത്തിന്റെ ബലംഅറിയാതെ വാലിൽ തീകൊളുത്തീടെന്നറിയണം!അരയന്റെയമ്പുകൾഅരചന്റെ ഭണ്ഡാര –മാക്കാതിരിക്കണം!രാമനോ സീതയോഅല്ല രാമായണംരാവണന്റെ ആത്മ –പ്രണയവും കുടിയാണ്!മനുഷ്യോൽപത്തിയുടെപൈതൃകഭാവപരിണാമ…

മരണത്തിലേക്കുള്ള യാത്രയ്ക്കിടെ ….Babu Thillankeri

മരണത്തിലേക്ക്യാത്ര ചെയ്യുമ്പോൾപൂവുകൾ ഞൊറിയിട്ടതിരമാലകൾ കാണാംമലകത്തിയമരുന്ന കറുത്തപുകയുടെ പമ്പരം കാണാംശലഭങ്ങൾ പറക്കുമാകാശമഴയുടെ ചിറകുകൾ കാണാം.പുതു പായയിൽ ഒറ്റയ്ക്ക്കിടക്കുന്ന കണ്ണുകൾകട്ടിലിൽ, തലയിണയിലേ-ക്കെത്തി വലിഞ്ഞു നോക്കുമ്പോൾകരഞ്ഞുകലങ്ങിയകാമുകിയുടെ കണ്ണിൽവെള്ളരി പ്രാവിന്റെവിശപ്പിന്റെ ചിരി പൂത്തുകാണാംസമത്വം കൊയ്യുന്ന പുഴയരികിലെമൂന്നുവിള മുളക്കുന്ന പാടം കാണാം.പട്ടയമില്ലാത്ത പട്ടടയ്ക്കുള്ളി-ലിരിയ്ക്കുമ്പോൾ മൂല്യമില്ലാത്തഭൂമിയുടെയതിരിൽ മുളക്കുന്ന,പണം കായ്ക്കും മരം…

വൈഗ.

നടക്കുന്നു എന്നതിനെഒരു ചെറുവിരൽ കൊണ്ടു പോലുംഅടയാളപ്പെടുത്താൻ കൂട്ടാക്കാത്തകാലുകളുള്ള സ്ത്രീഅവർപുഴയിൽ തുണിയലക്കി വിരിക്കുകയോകൂട്ടാൻ പാകം നോക്കുകയോകുഞ്ഞിന് മുലകൊടുക്കുകയോനഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽപണിയെടുക്കുകയോചെയ്യുന്നുഎന്തായാലുംഅവരുടെ കാലുകളിൽവിണ്ടു പൊട്ടിയ പാടുകളുണ്ടാവുംപെട്ടെന്ന്വശങ്ങളിലേയ്ക്ക് തിരിയുമ്പോൾകൊളുത്തി വലിക്കുന്നഒരു നടുവേദനയുണ്ടാവുംമൂക്കിന് താഴെയൊരുമുറിവു വലുതാകുമ്പോൾഅവൾ ചിരിക്കുന്നുവെന്ന് നിങ്ങൾ പറയുംവേദനിപ്പിക്കുന്നൊരുകറുത്ത മറുകിനെചവിട്ടി മെതിച്ചാണവർ നടക്കുകകൈയിലെ സഞ്ചിയിൽ ,ചെറിയൊരുണക്കമീൻ…

മലയാണ്മേ മമ ഹൃദയവാണീ….. Raghunathan Kandoth

അക്ഷരങ്ങൾതന്നക്ഷയഖനിയായവളേ!അമ്പത്താറക്ഷരസ്വരൂപിണി!അമ്മേ!അമ്മിഞ്ഞപ്പാലമൃതായ്നാവിൽ നർത്തനമാടിയ ദേവീകടലല കഴലിണതഴുകുംമൊഴിതൻഉടലഴകാഴക്കടലിൽത്തെളിയുംകാടും കാറ്റും രതിമന്മഥരായ്ആടിപ്പാടും പ്രിയമലനാടേ!വിണാധരിയാം വാണീമണിതൻപ്രണവസുധാമയ മൊഴിവിസ്മയമേ!ഭാഷാഭാഗീരഥി നീയൊഴുകിഹരിതമനോഹരമായീതീരംആത്മാവിൻ കുളിരാഴങ്ങളിലായ്സുഖദമൊരുഷ്ണസ്പർശവുമായിഹർഷോന്മാദപ്പൂന്തോപ്പുകളിൽമുന്തിരിമുത്തുക്കുമിളകൾ പൂത്തു!കാന്തനു ചതുരംഗജയമേകിപോലൊരുകാന്തതൻ താരാട്ടിന്നീണംതാളമതെന്നുമീത്തീരത്തിൻ താരാട്ടായ്കണ്ണന്മാർക്കെല്ലാമുറക്കുപാട്ടുംതത്തമ്മപ്പെണ്ണിൻ നാവിലൂടൊഴുകിയുത്തരരാമചരിതകാവ്യം!ചാക്യാർതൻ ഭള്ളിനെ തുള്ളിയിരിത്തിനമ്പ്യാർതൻ രസവാണീവാഗ്വിലാസം!ചങ്ങമ്പുഴതന്റെ കാവ്യകുമാരിമാർമുങ്ങിനീരാടി നിൻ പുണ്യതീർത്ഥങ്ങളിൽ!ജനകജയിലൊരഗ്നിപർവ്വതം കാട്ടിനാൻധന്യനാമാശാൻ കുമാരകവീന്ദ്രൻ!കർണ്ണകദനം കൈരളീവ്യഥയാക്കിനാൻകർണ്ണഭൂഷണകാരനുള്ളൂരയ്യരും!പാരിനു പാഠമാക്കിനാൻ വള്ളത്തോൾപരമേശ്വര പിതൃഗുരുസംഘർഷം!സഹ്യപുത്രമനമനാവരണം ചെയ്താൻവൈലോപ്പിള്ളി!റേഷൻക്യൂവിൽ ഗാന്ധിയെക്കണ്ടാൻകൃഷ്ണവാര്യരും!കൃഷ്ണനെത്തല്ലീ…

എന്റെ കേരളം….. Unnikrishnan Balaramapuram

സഹ്യനിൽ തലവച്ച് ആഴിയിൽപദമൂന്നി,അറബിക്കടൽവരെ പൂഞ്ചോലക്കുളിരേകി,ഹരിതാഭ തിങ്ങിയ കേരമരനിരകളാൽ,പ്രകൃതിയുടെ സുരഭില നാടാണ് എന്റെ കേരളം.കായൽപ്പരപ്പിലൂടൊഴുകുന്ന ജലയാനം,ഇടനാടിനെ പുളകമണിയിക്കുമ്പോൾ,കളകളാരവങ്ങൾ ശ്രുതി മീട്ടി പ്രവഹിക്കുംഅരുവി നീർച്ചാലുകൾ നിറഞ്ഞിടും നാട് എന്റെ കേരളം.അടവിയെ തടവിയകലുന്ന മാരുതൻ,സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്നു.ദുരമൂത്ത വാണിഭരുടെ മേൽക്കോയ്മ നേരിട്ട –വീരസ്മരണകളിരമ്പുന്ന നാട് എന്റെ…